Latest Malayalam News | Nivadaily

Mahindra BE 6

മഹീന്ദ്ര BE 6 ഫോർമുല ഇ എഡിഷൻ വിപണിയിൽ എത്തി; വില 23.69 ലക്ഷം രൂപ

നിവ ലേഖകൻ

മഹീന്ദ്ര BE 6 ഫോർമുല ഇ എഡിഷൻ രണ്ട് വേരിയന്റുകളിലായി വിപണിയിൽ അവതരിപ്പിച്ചു. FE2 മോഡലിന് സിംഗിൾ ചാർജിൽ 682 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. 2026 ജനുവരി 14 മുതൽ ബുക്കിംഗും ഫെബ്രുവരി 14 മുതൽ ഡെലിവറിയും ആരംഭിക്കും.

IOCL Apprentice Recruitment

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റീസ് നിയമനം; ഡിസംബർ 18 വരെ അപേക്ഷിക്കാം

നിവ ലേഖകൻ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായവർക്ക് അപേക്ഷിക്കാം. ഡിസംബർ 18 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

Adoor local body elections

അടൂരിൽ വിമത സ്ഥാനാർത്ഥികൾക്കെതിരെ സി.പി.ഐ.എം നടപടി; രണ്ട് പേരെ പുറത്താക്കി

നിവ ലേഖകൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികളായവരെ സി.പി.ഐ.എം പുറത്താക്കി. അടൂർ നഗരസഭയിലെ 24-ാം വാർഡിലെ വിമത സ്ഥാനാർത്ഥി സുമ നരേന്ദ്രൻ, 22-ാം വാർഡിലെ ബീനാ ബാബു എന്നിവരെയാണ് പുറത്താക്കിയത്. സി.പി.ഐ.എം ഏരിയ ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടിട്ടും സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല.

Pinarayi Modi Deal

പിണറായി സർക്കാർ മോദിക്ക് വേണ്ടി പ്രവർത്തിക്കുന്നു; വിമർശനവുമായി കെ.സി. വേണുഗോപാൽ

നിവ ലേഖകൻ

കെ.സി. വേണുഗോപാൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. പിണറായി സർക്കാർ മോദി സർക്കാരിന്റെ നയങ്ങൾ നടപ്പാക്കുന്നതിൽ മുൻപന്തിയിലാണ്. കേന്ദ്ര ഏജൻസികൾ കേരളത്തിൽ വരുമ്പോൾ അരണയെപ്പോലെ ഓർമ്മയില്ലാത്തവരാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Kesavadasapuram murder case

കേശവദാസപുരം മനോരമ വധക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

നിവ ലേഖകൻ

കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ബിഹാർ സ്വദേശിയായ ആദം അലിയെയാണ് കോടതി ശിക്ഷിച്ചത്. സ്വർണ്ണവും പണവും കവർച്ച ചെയ്യാനായി 68 കാരിയായ മനോരമയെ പ്രതി ക്രൂരമായി കൊലപ്പെടുത്തി.

Sabarimala gold theft

ശബരിമല സ്വര്ണക്കൊള്ള: കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷ തള്ളി

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണം പൂർത്തിയാകാത്തതിനാൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളി കടത്തിയ കേസിൽ കെ.എസ്. ബൈജുവിനെ വീണ്ടും ചോദ്യം ചെയ്തു.

Deeyus Eyre OTT release

പ്രണവ് മോഹൻലാലിന്റെ ‘ഡീയസ് ഈറേ’ ഡിസംബർ 5 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ

നിവ ലേഖകൻ

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ ഒക്ടോബർ 31-നാണ് തിയേറ്ററുകളിൽ എത്തിയത്. ഡിസംബർ 5 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ഹാലോവീൻ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

Kerala economic situation

മോദി സർക്കാരിൻ്റെ വികസന പദ്ധതികളിൽ മതവിവേചനം കണ്ടിട്ടില്ലെന്ന് ശശി തരൂർ

നിവ ലേഖകൻ

മോദി സർക്കാരിൻ്റെ വികസന പദ്ധതികളിൽ മതവിവേചനം കണ്ടിട്ടില്ലെന്ന് ശശി തരൂർ എം.പി. ബിജെപിയുടെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് മോദിയോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. കേരളത്തിൻ്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

IFFK film festival

30-ാമത് ഐഎഫ്എഫ്കെ ഡിസംബർ 12 ന്; സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം കെല്ലി ഫൈഫ് മാർഷലിന്

നിവ ലേഖകൻ

തലസ്ഥാന നഗരിയിൽ ഡിസംബർ 12 ന് 30-ാമത് ഐഎഫ്എഫ്കെ ആരംഭിക്കും. 70 രാജ്യങ്ങളിൽ നിന്നുള്ള 200-ൽ അധികം സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നൽകും.

anita murder case

ഗർഭിണി കൊലക്കേസിൽ രണ്ടാം പ്രതി രജയ്ക്കും വധശിക്ഷ വിധിച്ച് കോടതി

നിവ ലേഖകൻ

ആലപ്പുഴ കൈനകരിയിൽ ഗർഭിணியെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതി രജനിക്ക് വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. 2021 ജൂലൈയിലാണ് കൊലപാതകം നടക്കുന്നത്.

Manorama murder case

മനോരമ കൊലക്കേസ്: പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്

നിവ ലേഖകൻ

മനോരമ കൊലക്കേസിൽ പ്രതിയായ ബംഗാൾ സ്വദേശി ആദം അലിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കൊല്ലപ്പെട്ട മനോരമയുടെ ഭർത്താവിനാണ് നഷ്ടപരിഹാര തുക നൽകേണ്ടത്.

Rahul Mamkoottathil arrest

രാഹുലിനെ അറസ്റ്റ് ചെയ്യാൻ താൽപ്പര്യമില്ല; സർക്കാരിനെതിരെ കെ.സുരേന്ദ്രൻ

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാരിന് താൽപ്പര്യമില്ലാത്തതിനാലാണ് പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. രാഹുലിനെതിരെ കേസെടുക്കാൻ വൈകുന്നത് സ്വർണ്ണ കള്ളക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഉന്നതങ്ങളിൽ നിന്ന് രാഹുലിന് സഹായം ലഭിക്കുന്നുണ്ടെന്നും ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.