Latest Malayalam News | Nivadaily

Dulquer Salmaan car seized

നികുതി വെട്ടിപ്പ്: ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

നിവ ലേഖകൻ

നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇറക്കുമതി ചെയ്ത കേസിൽ ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. കൂടുതൽ വാഹനങ്ങൾ കണ്ടെത്താനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Supernova explosion

സൂപ്പർനോവ വിസ്ഫോടനം ഭൂമിയിൽ ദൃശ്യമാകും; പഠനവുമായി ശാസ്ത്രജ്ഞർ

നിവ ലേഖകൻ

സൂപ്പർനോവ സ്ഫോടനം ഭൂമിയിൽ ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ. 10,000 പ്രകാശവർഷങ്ങൾക്കകലെയാണ് സൂപ്പർ നോവ സംഭവിക്കുന്നതെങ്കിൽ പകൽ സമയത്ത് പോലും ഈ വിസ്ഫോടനം കാണാൻ സാധിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് സംഭവിക്കുമെന്നാണ് പ്രവചനം.

Customs raid

അമിത് ചക്കാലക്കലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; താരങ്ങളുടെ വീടുകളിലെ പരിശോധന തുടരുന്നു

നിവ ലേഖകൻ

സിനിമാ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ വീടുകളിൽ കസ്റ്റംസ് പരിശോധന തുടരുന്നു. അമിത് ചക്കാലക്കലിന്റെ വീട്ടിൽ റെയ്ഡിനിടെ അദ്ദേഹം അഭിഭാഷകരെ വിളിച്ചു വരുത്തി. മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത ഒരു എസ്.യു.വി കസ്റ്റംസിൻ്റെ കരിപ്പൂരിലെ യാർഡിലേക്ക് മാറ്റി.

cattle smuggling case

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു; 5 പേർ കസ്റ്റഡിയിൽ

നിവ ലേഖകൻ

കർണാടകയിലെ ബെലഗാവിയിൽ ഗോമാംസം കടത്തിയെന്ന് ആരോപിച്ച് ലോറിക്ക് തീയിട്ടു. സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുക്കുകയും അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് ഏഴ് ക്വിന്റൽ ബീഫുമായി പോവുകയായിരുന്നു ലോറി.

Facebook AI Dating

ഫേസ്ബുക്ക് ഡേറ്റിംഗിൽ ഇനി എഐയുടെ സഹായം; പുതിയ ഫീച്ചറുകളുമായി മെറ്റ

നിവ ലേഖകൻ

ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തിഗതമായ അനുഭവം നൽകുന്നതിനായി ഫേസ്ബുക്ക് ഡേറ്റിംഗിൽ പുതിയ എഐ അസിസ്റ്റന്റ് അവതരിപ്പിക്കാൻ മെറ്റ ഒരുങ്ങുന്നു. ഡേറ്റിംഗ് അസിസ്റ്റന്റ് ചാറ്റ്ബോട്ട്, മീറ്റ് ക്യൂട്ട് എന്നിങ്ങനെ രണ്ട് പുതിയ എഐ ഫീച്ചറുകളാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. യുഎസിലും കാനഡയിലും ഈ ഫീച്ചറുകൾ പരീക്ഷിച്ചു കഴിഞ്ഞു.

senior doctors in medical colleges

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സീനിയർ ഡോക്ടർമാരില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ

നിവ ലേഖകൻ

സംസ്ഥാനത്തെ പല മെഡിക്കൽ കോളേജുകളിലും സീനിയർ ഡോക്ടർമാരില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ അഭിപ്രായപ്പെട്ടു. ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിന് മെഡിക്കൽ കോളേജുകൾ മാത്രം പോരാ, ജില്ലാ, താലൂക്ക് ആശുപത്രികളും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമ്പോൾ അവിടേക്ക് ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും നിലവിലുള്ള ഡോക്ടർമാരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Madhya Pradesh Kidnapping case

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂന്ന് പേർക്കെതിരെ കേസ്

നിവ ലേഖകൻ

മധ്യപ്രദേശിലെ ധാർ ജില്ലയിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഗന്ധ്വാനി ബസ് സ്റ്റാൻഡിന് സമീപം എടിഎമ്മിന് അടുത്തുവെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Kerala Lottery Result

സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ

നിവ ലേഖകൻ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പൂർണ്ണമായി പുറത്തുവന്നു. ഒന്നാം സമ്മാനം മാനന്തവാടിയിൽ വിറ്റ SL 840144 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം എറണാകുളത്തും, മൂന്നാം സമ്മാനം പാലക്കാടും വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചു.

Customs Vehicle Seizure

കോഴിക്കോടും മലപ്പുറത്തും വാഹന പരിശോധന; 11 എണ്ണം പിടിച്ചെടുത്തു

നിവ ലേഖകൻ

കോഴിക്കോടും മലപ്പുറത്തും യൂസ്ഡ് കാർ ഷോറൂമുകളിലും വ്യവസായികളുടെ വീടുകളിലും നടത്തിയ പരിശോധനയിൽ 11 വാഹനങ്ങൾ പിടിച്ചെടുത്തു. കസ്റ്റംസ് നികുതി വെട്ടിച്ച് വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്തു എന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം നടക്കുന്നത്. കസ്റ്റംസ് നികുതിയടക്കം വെട്ടികൊണ്ട് വാഹനങ്ങള് അനധികൃതമായി ഇറക്കുമതി ചെയ്തുവെന്ന കണ്ടെത്തലിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

Texas Hanuman statue

യുഎസിലെ ഹനുമാൻ പ്രതിമക്കെതിരെ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാവ്

നിവ ലേഖകൻ

യുഎസിലെ ഹനുമാൻ പ്രതിമക്കെതിരെ റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ രംഗത്ത്. ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നതെന്തിനെന്ന് ചോദ്യം. ഡങ്കന്റെ പ്രസ്താവനക്കെതിരെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ രംഗത്തെത്തി.

Dadasaheb Phalke Award

ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം പ്രേക്ഷകർക്ക് സമർപ്പിച്ച് മോഹൻലാൽ

നിവ ലേഖകൻ

ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം സ്വീകരിക്കുന്നതിന് തൊട്ടുമുന്പ് നടന് മോഹന്ലാല് തൻ്റെ പ്രതികരണം അറിയിച്ചു. ഈ പുരസ്കാരം മലയാളത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ഡൽഹിയിൽ നടക്കും.

Sheikh Abdulaziz Al-Sheikh

സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് ആലുഷെയ്ഖ് അന്തരിച്ചു

നിവ ലേഖകൻ

സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് ആലുഷെയ്ഖ് 82-ാം വയസ്സിൽ അന്തരിച്ചു. സൗദി റോയൽ കോർട്ട് ആണ് മരണ വിവരം അറിയിച്ചത്. സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനുശോചനം അറിയിച്ചു.