Latest Malayalam News | Nivadaily

പുനലൂരിൽ റബർ മരത്തിൽ ചങ്ങലയ്ക്കിട്ട് പൂട്ടിയ മൃതദേഹം കൊലപാതകമെന്ന് സ്ഥിരീകരണം
കൊല്ലം പുനലൂരിൽ റബർ മരത്തിൽ ചങ്ങലകൊണ്ട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ലഡാക്കിൽ പ്രതിഷേധം കനക്കുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു, നാല് മരണം
ലഡാക്കിൽ സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള പ്രതിഷേധം ശക്തമായതിനെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ലേ അപെക്സ് ബോഡിയുടെ (LAB) യുവജന വിഭാഗം പ്രതിഷേധത്തിനും ബന്ദിനും ആഹ്വാനം ചെയ്തു.

ഓപ്പറേഷന് നംഖോർ: ഇടുക്കിയിൽ ഇൻസ്റ്റഗ്രാം താരത്തിന്റെ ആഢംബര കാർ കസ്റ്റഡിയിൽ
ഓപ്പറേഷന് നംഖോറില് ഇടുക്കിയില് നടത്തിയ പരിശോധനയില് തിരുവനന്തപുരം സ്വദേശിയുടെ കാര് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിനിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ശിൽപ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് ക്രൂയിസർ കാറാണ് കസ്റ്റംസ് പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങള് തേടിയതിനെ തുടർന്നാണ് കസ്റ്റംസ് അന്വേഷണം ശക്തമാക്കിയത്.

കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം: കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി
സിപിഐഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണ കേസിൽ രണ്ടാം പ്രതി കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിനായി ഹാജരായി. ആലുവയിലെ സൈബർ സ്റ്റേഷനിലാണ് ഷാജഹാൻ ഹാജരായത്. വീഡിയോ എഡിറ്റ് ചെയ്ത മെമ്മറി കാർഡ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി.

തിരുവനന്തപുരത്ത് സൗജന്യ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി കോഴ്സുകൾ ആരംഭിക്കുന്നു
തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി കോഴ്സുകൾ ആരംഭിക്കുന്നു. ഒക്ടോബർ 3 മുതൽ ക്ലാസുകൾ ആരംഭിക്കും. 18നും 50നും മധ്യേ പ്രായമായവർക്ക് 0471-2322430, 8891228788 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കുക! അസാപ് കേരള, പാലക്കാട് എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ തൊഴിൽ മേളകൾ സെപ്റ്റംബർ 27-ന്
അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 27-ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27-ന് ജോബ് ഡ്രൈവ് നടത്തും. രണ്ട് തൊഴിൽ മേളകളും ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ സാധ്യതകൾ നൽകുന്ന വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുനലൂരിൽ റബ്ബർ തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം കൊലപാതകം; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
കൊല്ലം പുനലൂരിൽ റബ്ബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. വലതു വാരിയെല്ലിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം പുരുഷന്റേതാണെന്നും ഇടതുകാലിന് സ്വാധീനമില്ലെന്നും പൊലീസ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ ഓഫീസിൽ; സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ
വിവാദങ്ങൾക്കിടയിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് ഓഫീസിൽ തിരിച്ചെത്തി. 38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ മണ്ഡലത്തിൽ എത്തിയത്. കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകി, പ്രാദേശിക നേതാക്കൾ പിന്തുണ അറിയിച്ചു.

ശബരിമല സംരക്ഷണ സംഗമം: ശാന്താനന്ദയ്ക്കെതിരെ കേസ്
ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെ പോലീസ് കേസെടുത്തു. വാവർ മുസ്ലീം തീവ്രവാദിയാണെന്നുള്ള പ്രസ്താവന നടത്തിയതിനാണ് കേസ്. ഭാരതീയ നിയമസംഹിതയിലെ പുതിയ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

രാഹുലിന് കോൺഗ്രസ് സംരക്ഷണം നൽകുന്നു; പ്രതിഷേധം തുടരുമെന്ന് ബിജെപി
രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം നൽകുന്നുവെന്ന് ബിജെപി ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ വ്യക്തമാക്കി. കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

ധനലക്ഷ്മി ലോട്ടറി DL-19 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി DL-19 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം DC 389960 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.
