Latest Malayalam News | Nivadaily

ബിഹാറില് അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
ബിഹാറിലെ അന്തിമ വോട്ടര് പട്ടിക ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. 7.42 കോടി വോട്ടര്മാരാണ് അന്തിമ പട്ടികയില് ഇടം നേടിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലൂടെയാണ് അന്തിമ വോട്ടര് പട്ടിക പുറത്തിറക്കിയത്.

കട്ടപ്പനയിൽ ഓടയിൽ കുടുങ്ങി രണ്ട് തൊഴിലാളികൾ മരിച്ചു; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ
കട്ടപ്പനയിൽ അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് തൊഴിലാളികൾ ഓടയിൽ കുടുങ്ങി മരിച്ചു. തമിഴ്നാട് കമ്പം സ്വദേശികളാണ് മരിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമാണ്.

ലങ്കാ ദഹനത്തോടെ വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. കന്നിയങ്കത്തിൽ 59 റൺസിനാണ് ഇന്ത്യൻ വനിതകൾ ശ്രീലങ്കയെ തകർത്തത്. ദീപ്തി ശർമയുടെയും അമൻജോത് കൗറിൻ്റെയും അർധ സെഞ്ച്വറികൾ ഇന്ത്യയുടെ വിജയത്തിന് നിർണായകമായി.

കട്ടപ്പനയില് ഓട വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള് കുടുങ്ങി; ഒരാളെ രക്ഷപ്പെടുത്തി
ഇടുക്കി കട്ടപ്പനയില് ഓട വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള് അപകടത്തില്പ്പെട്ടു. കട്ടപ്പനയില് നിന്ന് പുളിയന്മലയിലേക്ക് വരുന്ന വഴിയിലുള്ള ഓറഞ്ച് എന്ന ഹോട്ടലിന്റെ ഡ്രെയിനേജ് വൃത്തിയാക്കുന്നതിന് ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്പ്പെട്ടത്. ഫയര്ഫോഴ്സ് സ്ഥലത്തെത്തി ഒരാളെ രക്ഷപ്പെടുത്തി.

തമിഴ്നാട്ടിലെ എണ്ണൂര് താപനിലയത്തില് അപകടം; 9 തൊഴിലാളികള് മരിച്ചു
തമിഴ്നാട്ടിലെ എണ്ണൂര് താപനിലയത്തില് നിര്മാണ പ്രവര്ത്തനങ്ങള്ക്കിടെ അപകടം. ഒമ്പത് തൊഴിലാളികള് മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്കാന് സര്ക്കാര് തീരുമാനിച്ചു.

സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ ഒക്ടോബർ 2-ന് കോഴിക്കോട് ആരംഭിക്കും
സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ ഒക്ടോബർ 2-ന് കോഴിക്കോട് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ് സി, ഫോഴ്സ കൊച്ചിയെ നേരിടും. 6 ടീമുകൾ പങ്കെടുക്കുന്ന രണ്ടര മാസത്തോളം നീളുന്ന സൂപ്പർ ലീഗിൻ്റെ ഫൈനൽ ഡിസംബർ 14 ന് നടക്കും.

കേരളത്തിൽ കാസാ-ആർഎസ്എസ് കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി; പോലീസിനെതിരെയും വിമർശനം
കേരളത്തിൽ കാസാ-ആർഎസ്എസ് വർഗീയ കൂട്ടുകെട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയ മുതലെടുപ്പിന് ശ്രമം നടക്കുന്നതിനാൽ കർശന നിരീക്ഷണവും നടപടിയും വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പോക്സോ കേസ് അട്ടിമറിച്ചെന്നാരോപിച്ച് മുഖ്യമന്ത്രി പോലീസിനെതിരെയും വിമർശനമുന്നയിച്ചു.

കണ്ടനാട് പാടത്ത് വിത്തിറക്കി ധ്യാൻ ശ്രീനിവാസൻ
നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ സുഹൃത്തുക്കളോടൊപ്പം നെൽകൃഷിക്ക് തുടക്കം കുറിച്ചു. എറണാകുളം കണ്ടനാട് പുന്നച്ചാൽ പാടശേഖരത്തിൽ നടന്ന വിതമഹോത്സവത്തിൽ ധ്യാൻ പങ്കെടുത്തു. ലാഭമോ നഷ്ടമോ പരിഗണിക്കാതെ 80 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നതെന്ന് ധ്യാൻ പറഞ്ഞു.

പൂജ അവധിക്കാലം കളറാക്കാം; ഒടിടിയിൽ ഈ സിനിമകൾ ഉറപ്പായും ഉണ്ടായിരിക്കും!
പൂജാ അവധിക്കാലം പ്രമാണിച്ച് ഒടിടി പ്ലാറ്റ്ഫോമുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യുന്നു. ശിവകാർത്തികേയന്റെ മദ്രാസി, സാഹസം, ചെക്മേറ്റ് തുടങ്ങിയ ചിത്രങ്ങൾ ഈ ആഴ്ച ഒടിടിയിൽ എത്തും. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, സീ 5 തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് സിനിമകൾ റിലീസ് ചെയ്യുന്നത്.

റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
റാപ്പർ വേടൻ കഞ്ചാവ് ഉപയോഗിച്ച കേസിൽ ഹിൽ പാലസ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തൃപ്പൂണിത്തുറ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവും പണവും കണ്ടെത്തിയിരുന്നു.

