Latest Malayalam News | Nivadaily

ഗസയിലെ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗസയിൽ സമാധാനം സ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇസ്രായേലി ബന്ദികളെ വിട്ടയക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗസയിൽ സമാധാനം കൊണ്ടു വരുവാൻ ഹമാസ് തയ്യാറായി കഴിഞ്ഞുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

പാലക്കാട്: ഒമ്പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി സംസ്ഥാന ആരോഗ്യ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

രാജ്യത്തെ യുവജനങ്ങൾക്കായുള്ള 62,000 കോടിയുടെ നൈപുണ്യ വികസന പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
രാജ്യത്തെ യുവജനങ്ങൾക്കായി 62,000 കോടി രൂപയുടെ നൈപുണ്യ വികസന പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് ചടങ്ങ് നടക്കുന്നത്. വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്ന് അഖിലേന്ത്യാ തലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ ചടങ്ങിൽ പ്രധാനമന്ത്രി ആദരിക്കും.

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മേയർക്കെതിരെ വക്കീൽ നോട്ടീസുമായി ഡ്രൈവർ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ ഡ്രൈവർ യദു വക്കീൽ നോട്ടീസ് അയച്ചു. രാഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ പറയുന്നു.

കേരള സർവകലാശാല സ്പെഷ്യൽ സെനറ്റ് യോഗം ഇന്ന്
കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യൽ സെനറ്റ് യോഗം ഇന്ന് നടക്കും. രാവിലെ 11-ന് സർവകലാശാല ആസ്ഥാനത്താണ് യോഗം നടക്കുന്നത്. ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കൽ മാത്രമാണ് യോഗത്തിന്റെ പ്രധാന അജണ്ട.

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ തുടരുന്നു; ധനാനുമതി ബിൽ വീണ്ടും പരാജയപ്പെട്ടു
അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളുകയാണ്. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. പ്രതിസന്ധിക്ക് ഉത്തരവാദികൾ ഡെമോക്രാറ്റുകളാണെന്ന് ട്രംപ് ആരോപിച്ചു.

25 കോടിയുടെ തിരുവോണം ബമ്പർ ഇന്ന്; ഭാഗ്യവാൻ ആരാകും?
25 കോടി രൂപയുടെ തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ആണ് നറുക്കെടുപ്പ് നടത്തുന്നത്. 75 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഈ വർഷം വിറ്റഴിഞ്ഞത്.

ഇസ്രയേലിനെ ഫുട്ബോളിൽ നിന്ന് വിലക്കില്ലെന്ന് ഫിഫ
ഇസ്രയേലിനെ ഫുട്ബോളിൽ നിന്ന് വിലക്കില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. ലോകകപ്പിന് യോഗ്യത നേടിയാൽ ഇസ്രയേലിന് കളിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഗസയിലെ കൂട്ടക്കുരുതിക്ക് ഫിഫ പിന്തുണ നൽകുന്നതുപോലെ പെരുമാറുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

ട്രംപിന്റെ സമാധാന പദ്ധതിക്ക് മറുപടിയുമായി ഹമാസ്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയിൽ പ്രതികരണവുമായി ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്നും മറ്റ് ഉപാധികളിൽ ചർച്ചയാകാമെന്നും ഹമാസ് വ്യക്തമാക്കി.

ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളി; ഭർത്താവ് അറസ്റ്റിൽ
കോട്ടയം കാണക്കാരി സ്വദേശി ജെസ്സിയെ ഭർത്താവ് കൊലപ്പെടുത്തി. ഭർത്താവ് സാം ജോർജ്ജിനെ കുറുവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയെന്ന് സാം സമ്മതിച്ചു. സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം തൊടുപുഴയിലെ കൊക്കയിൽ നിന്ന് കണ്ടെത്തി.

