Latest Malayalam News | Nivadaily

ഡൽഹി സ്ഫോടനത്തിൽ അമിത് ഷാ മറുപടി പറയണം; സഭയിൽ ചർച്ച വേണമെന്ന് കൊടിക്കുന്നിൽ സുരേഷ്
ഡൽഹി സ്ഫോടനത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി പറയണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഈ വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഐആർ, ഡൽഹി ചെങ്കോട്ട സ്ഫോടനം, വായു മലിനീകരണം, എസ് സി, എസ്ടി വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ല; ആർഎസ്എസ് സഹായം തേടി: രാജീവ് ചന്ദ്രശേഖർ
ബിജെപിയിൽ ഗ്രൂപ്പ് വഴക്കുകളില്ലെന്നും നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെന്നും രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആർഎസ്എസിൻ്റെ സഹായം തേടിയെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റിഫോറിൻ്റെ ആൻസർ പ്ലീസ് എന്ന പരിപാടിയിലാണ് രാജീവ് ചന്ദ്രശേഖർ ഈ കാര്യങ്ങൾ പറഞ്ഞത്.

ഭാഗ്യതാര BT 31 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 31 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ കഴിയും.

കേരളത്തിൽ ഇടത്തരം മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ലെങ്കിലും, അടുത്ത ദിവസങ്ങളിൽ ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ഫലമായി അനുഭവപ്പെട്ടിരുന്ന കുറഞ്ഞ താപനില മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

രാജ്ഭവന്റെ പേര് മാറ്റുന്നു; വിജ്ഞാപനം ഉടൻ
രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേര് ലോക് ഭവൻ എന്നാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് രാജ്ഭവന്റെ പേര് മാറ്റുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കും. രാജ്ഭവൻ ഇനി ലോക് ഭവൻ കേരള എന്ന പേരിലായിരിക്കും അറിയപ്പെടുക.

സുപ്രീം കോടതിയിൽ ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ
സുപ്രീം കോടതി നടപടികളിൽ ഇന്ന് മുതൽ നിർണായക മാറ്റങ്ങൾ. കേസുകൾ ലിസ്റ്റ് ചെയ്യുന്നതിലും, പരാമർശിക്കുന്നതിലും മാറ്റങ്ങൾ വരുത്തി. അടിയന്തര സ്വഭാവമുള്ള കേസുകൾ വാക്കാൽ പരാമർശിക്കേണ്ടതില്ല, ലിസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി.

ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും; 13 ബില്ലുകൾ പരിഗണനയിൽ
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ കാണും. 13 ബില്ലുകൾ ഈ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും. പ്രതിപക്ഷം സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ഉന്നയിക്കാൻ തയ്യാറെടുക്കുന്നു.

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം ശക്തമാക്കി പോലീസ്. കേരളത്തിലും തമിഴ്നാട്ടിലുമായി അദ്ദേഹത്തെ കണ്ടെത്താനായി തിരച്ചിൽ പുരോഗമിക്കുകയാണ്. പരാതിക്കാരിയുടെ വിവരങ്ങൾ പുറത്തുവിട്ട കേസിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തു.

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കുമാരപുരം സ്വദേശി ശ്രീനാഥ്, സുഹൃത്ത് ഗോകുൽ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടുകൂടിയാണ് അപകടം നടന്നത്.

ശിവഗംഗയില് രണ്ട് ബസുകൾ കൂട്ടിയിടിച്ച് 11 മരണം; 40 പേർക്ക് പരിക്ക്
തമിഴ്നാട് ശിവഗംഗയില് സര്ക്കാര് ബസുകള് കൂട്ടിയിടിച്ച് 11 പേര് മരിച്ചു. നാല്പതോളം പേര്ക്ക് പരുക്കേറ്റു. ചികിത്സയിലുള്ളവരില് ചിലരുടെ നില ഗുരുതരമാണ്.

ആലപ്പുഴയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി
ആലപ്പുഴയിൽ തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. വൃത്തിയില്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
