Latest Malayalam News | Nivadaily

കാമുകിയെ വിവാഹം കഴിക്കാൻ പണമില്ല; ബന്ധുവീട്ടിൽ മോഷണം നടത്തിയ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ
ബെംഗളൂരുവിൽ കാമുകിയെ വിവാഹം കഴിക്കാൻ പണമില്ലാത്തതിനെ തുടർന്ന് ബന്ധുവീട്ടിൽ മോഷണം നടത്തിയ 22-കാരനായ യുവാവ് അറസ്റ്റിലായി. ഇയാളിൽ നിന്നും 416 ഗ്രാം സ്വർണവും 3.46 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. സ്വർണ്ണത്തിനും പണത്തിനും ഏകദേശം 47 ലക്ഷം രൂപ വിലമതിക്കുമെന്നും പോലീസ് അറിയിച്ചു.

ഭിന്നശേഷി നിയമനത്തിൽ ക്രൈസ്തവ മാനേജ്മെൻ്റുകളുടെ ആശങ്ക പരിഹരിക്കും: മന്ത്രി വി. ശിവൻകുട്ടി
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ചങ്ങനാശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ മാനേജ്മെൻ്റുകളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഉറപ്പ് നൽകി. ഈ വിഷയത്തിൽ ഈ മാസം 13-ന് നടക്കുന്ന ചർച്ചയിൽ ഒരു അന്തിമ തീരുമാനത്തിലെത്താൻ സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഏഷ്യാ കപ്പ് ട്രോഫി കൈമാറ്റം ചെയ്യാത്തതിൽ നഖ്വിക്കെതിരെ ബിസിസിഐ; ഐസിസിയിൽ നിന്ന് പുറത്താക്കാൻ നീക്കം
ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ പാക്ക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ മൊഹ്സിൻ നഖ്വിക്കെതിരെ ബിസിസിഐ രംഗത്ത്. ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യക്ക് ട്രോഫി കൈമാറ്റം ചെയ്യാത്തതിനെ തുടർന്നാണ് ബിസിസിഐയുടെ ഈ നീക്കം. നഖ്വിയെ ഐസിസി ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കാൻ ബിസിസിഐ ശ്രമം തുടങ്ങി.

കാലിക്കറ്റ് സർവകലാശാല കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റലുകൾ ഒഴിയാൻ നിർദ്ദേശം
വെള്ളിയാഴ്ച വൈകുന്നേരം കാമ്പസിലുണ്ടായ അക്രമ സംഭവങ്ങളെ തുടര്ന്ന് കാലിക്കറ്റ് സര്വകലാശാല കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ അറിയിച്ചു. എല്ലാ വിദ്യാർഥികളും ഹോസ്റ്റലുകൾ ഉടൻ ഒഴിഞ്ഞു മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിൽ പോകണമെന്നും നിർദേശമുണ്ട്.

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം; സ്പീക്കർക്ക് പരാതി, സിദ്ദിഖിനെതിരെ കേസ്
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി. പരാതി നൽകി. ഷാഫി പറമ്പിലിന് സുരക്ഷ ഒരുക്കേണ്ട പോലീസ്, അദ്ദേഹത്തെ പൊതുജനമധ്യത്തിൽ മർദിക്കുകയായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പരാതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, ഷാഫി പറമ്പിലിനെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ടി. സിദ്ദിഖ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 100 ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഷാഫി പറമ്പിലിനെ പരിഹസിച്ച് വി വസീഫ്; ‘തോർത്തുമായി ഫോറൻസിക്കിലേക്ക് പോകേണ്ടി വരുമെന്ന്’
പേരാമ്പ്രയിൽ യുഡിഎഫ്-സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എം.എൽ.എയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതിനു പിന്നാലെ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തി. ഷാഫി മൂക്കുമായി ആശുപത്രിയിലേക്ക് പോവുകയല്ല, തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടതെന്ന് വസീഫ് പരിഹസിച്ചു. വയനാട് ഫണ്ടിലും രാഹുൽ മാങ്കൂട്ടത്തിൽ വിഷയങ്ങളിലും ഷാഫി പ്രതിസന്ധിയിലായ സമയത്ത് ഇമേജ് ബിൽഡിങ്ങിനുള്ള ശ്രമമാണ് പേരാമ്പ്രയിൽ കണ്ടതെന്നും വി. വസീഫ് ആരോപിച്ചു.

ടി.സി.എസ്സിൽ കൂട്ട പിരിച്ചുവിടൽ; 20,000 ജീവനക്കാർക്ക് ജോലി നഷ്ട്ടമായി
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവിസ് (ടി.സി.എസ്) ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഏകദേശം 20,000-ത്തോളം ജീവനക്കാർക്ക് ഇതിനോടകം ജോലി നഷ്ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എ.ഐ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

ഷാഫി പറമ്പിലിന്റെ ആരോഗ്യനിലയിൽ പുരോഗതി; സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം ശക്തം
ഷാഫി പറമ്പിൽ എം.പി.യുടെ മൂക്കിന്റെ ഇരുവശത്തെയും എല്ലുകൾക്ക് പൊട്ടലുണ്ട്. അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് നിരീക്ഷിച്ചു വരികയാണ്. ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ഷാഫി പറമ്പിലിനെ ആക്രമിച്ചാല് പ്രതികാരം ചോദിക്കും; സര്ക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശന്
ഷാഫി പറമ്പിലിനെ ആക്രമിച്ച സംഭവത്തില് സര്ക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശന്. പ്രതിരോധത്തിലായ സര്ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാന് പൊലീസ് ശ്രമിച്ചാല് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പ്രതികാരം ചോദിക്കുമെന്നും സതീശന് കൂട്ടിച്ചേര്ത്തു.

ജയ്സ്വാളിന് ഇരട്ട ശതകം നഷ്ടം; ഗില്ലിന്റെ സെഞ്ചുറിയിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ
റൺ ഔട്ടിൽ ഇരട്ട ശതകം നഷ്ടമായെങ്കിലും ഗില്ലിന്റെ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ മികച്ച സ്കോർ നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എടുത്താണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. കരീബിയൻ ഓപ്പണർ ജോൺ കാംബെൽ 10 റൺസിന് പുറത്തായി, രവീന്ദ്ര ജഡേജയാണ് വിക്കറ്റ് നേടിയത്.

