Latest Malayalam News | Nivadaily

College Sports League

കോളേജ് സ്പോർട്സ് ലീഗിന് ജൂലൈ 18ന് തുടക്കം; ലക്ഷ്യം പുതിയ കായിക സംസ്കാരം

നിവ ലേഖകൻ

സംസ്ഥാനത്ത് കോളേജ് സ്പോർട്സ് ലീഗിന്റെ ആദ്യ സീസൺ ജൂലൈ 18ന് ആരംഭിക്കും. ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ലീഗ് സംഘടിപ്പിക്കുന്നത്. ആദ്യ സീസണിൽ ഫുട്ബോൾ, വോളിബോൾ മത്സരങ്ങൾ നടക്കും.

KE Ismail

കെ.ഇ. ഇസ്മയിലിന്റെ അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ്; ജില്ലാ ഘടകത്തിന്റെ ശിപാർശ തള്ളി

നിവ ലേഖകൻ

മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിന്റെ പാർട്ടി അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് നിർദേശം നൽകി. അംഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശിപാർശ തള്ളി. സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം.

MDMA seized Kerala

കഴക്കൂട്ടത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

നിവ ലേഖകൻ

തിരുവനന്തപുരം കഴക്കൂട്ടത്ത് 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. പേട്ട സ്വദേശികളായ എബിൻ (19), അതുൽ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.

flood relief fund fraud

പ്രളയ ഫണ്ട് തട്ടിപ്പ്: എറണാകുളത്ത് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് സർക്കാർ

നിവ ലേഖകൻ

എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥൻ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തിരിമറി നടത്തിയതിനെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വിഷ്ണുപ്രസാദ് എന്ന ഉദ്യോഗസ്ഥനാണ് 73.13 ലക്ഷം രൂപയുടെ തിരിമറി നടത്തിയത്. അർഹരായവരുടെ പേര് തിരുത്തി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നും കണ്ടെത്തി.

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ; രജിസ്ട്രാർക്ക് ഔദ്യോഗിക വാഹനം തടഞ്ഞ് വി.സി

നിവ ലേഖകൻ

കേരള സർവകലാശാലയിൽ രജിസ്ട്രാർക്ക് നൽകിയ ഔദ്യോഗിക വാഹനം തടഞ്ഞ് വൈസ് ചാൻസലർ. വാഹനം ഗ്യാരേജിൽ സൂക്ഷിക്കാൻ വി.സി നിർദ്ദേശം നൽകി. തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് രജിസ്ട്രാർ കെ.എസ്.അനിൽകുമാർ പ്രതികരിച്ചു.

Kerala Minister slams Centre

ഭാരതാംബയ്ക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കാൻ കേരളത്തിലെ മന്ത്രിമാരെ കിട്ടില്ല; മന്ത്രി കെ രാജൻ

നിവ ലേഖകൻ

ഭാരതാംബയ്ക്ക് മുന്നിൽ കേരളത്തിലെ മന്ത്രിമാർ ആരും നട്ടെല്ല് വളച്ച് നിൽക്കില്ലെന്ന് മന്ത്രി കെ. രാജൻ. കേന്ദ്രസർക്കാർ ഫെഡറലിസം തകർക്കുകയാണെന്നും സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. വയനാട് ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രസർക്കാരിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു.

AI skills training

അസാപ് കേരള: യുവജന നൈപുണ്യ ദിനത്തിൽ 50,000 വിദ്യാർത്ഥികൾക്ക് സൗജന്യ AI പരിശീലനം

നിവ ലേഖകൻ

ലോക യുവജന നൈപുണ്യ ദിനത്തിൽ അസാപ് കേരള 50,000 വിദ്യാർത്ഥികൾക്ക് സൗജന്യ AI പരിശീലനം നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സ്കിൽസ് എന്നിവയുടെ സാധ്യതകളിലൂടെ യുവതയെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി AR/VR ഓൺലൈൻ വർക്ക്ഷോപ്പും നടത്തുന്നു.

Vipanchika baby cremation

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റി വെച്ചു

നിവ ലേഖകൻ

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിപഞ്ചികയുടെ ഭർത്താവ് നിതീഷുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന് ഷാർജയിലുള്ള ഷൈലജ ആവശ്യപ്പെട്ടു.

Sharjah suicide case

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം വൈകുന്നു; കോൺസുലേറ്റ് ഇടപെട്ടു

നിവ ലേഖകൻ

ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മലയാളി യുവതി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. വിഷയത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു. വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെ കോൺസുലേറ്റ് ചർച്ചക്ക് വിളിച്ചു.

Hemachandran murder case

ഹേമചന്ദ്രൻ കൊലക്കേസ്: മൃതദേഹം ഒളിപ്പിച്ച കാർ കണ്ടെത്തി

നിവ ലേഖകൻ

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാർ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് KL 10 AZ 6449 നമ്പർ മാരുതി സിയാസ് കാർ കണ്ടെത്തിയത്. ഈ കാറിലാണ് ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിച്ചു കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്.

Kottayam double murder case

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: നാളെ കുറ്റപത്രം സമർപ്പിക്കും

നിവ ലേഖകൻ

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ നാളെ കുറ്റപത്രം സമർപ്പിക്കും. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ ഡോ. മീര വിജയകുമാറിനെയുമാണ് അസം സ്വദേശി അമിത് ഉറാങ് കൊലപ്പെടുത്തിയത്. വിജയകുമാറിന്റെ ഫോൺ മോഷ്ടിച്ച് അമിത് 2.79 ലക്ഷം രൂപ തട്ടിയെടുത്തതാണ് കൊലപാതകത്തിന് കാരണം.

half-price fraud

പാതി വില തട്ടിപ്പ്: എ.എൻ രാധാകൃഷ്ണനെതിരെ പ്രതിഷേധം കനക്കുന്നു

നിവ ലേഖകൻ

എ.എൻ രാധാകൃഷ്ണനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പണം വാങ്ങിയിട്ടും ഒരു വർഷം കഴിഞ്ഞിട്ടും സ്കൂട്ടറോ പണമോ ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം.