Latest Malayalam News | Nivadaily

വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
വിവരാവകാശ നിയമം 2005-ൽ പൗരൻമാരുടെ ശാക്തീകരണത്തിനു വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഈ കോഴ്സ് ഇംഗ്ലീഷിലും മലായാളത്തിലും ലഭ്യമാണ്. കോഴ്സിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 13 വരെയാണ്.

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ ചെന്നിത്തലയും കിഫ്ബി സി.ഇ.ഒയും
മസാല ബോണ്ട് കേസിൽ ഇ.ഡി. നോട്ടീസിനോട് പ്രതികരിച്ച് രമേശ് ചെന്നിത്തലയും കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാമും രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്ത് ഇ.ഡി. നോട്ടീസ് അയക്കുന്നത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണെന്ന് ചെന്നിത്തല ആരോപിച്ചു. ഫെമ നിയമം ലംഘിച്ചിട്ടില്ലെന്നും ഇ.ഡി.യുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കിഫ്ബി സി.ഇ.ഒ. വ്യക്തമാക്കി.

കര്ണാടകയില് മുഖ്യമന്ത്രിസ്ഥാനം വീണ്ടും തര്ക്കത്തിലേക്ക്; സിദ്ധരാമയ്യയും ശിവകുമാറും ചര്ച്ച നടത്തുന്നു
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം വീണ്ടും ഉടലെടുക്കുന്നു. ഇതിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറിൻ്റെ വസതിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. 2023-ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യ രണ്ടര വർഷം സിദ്ധരാമയ്യക്കും ബാക്കി രണ്ടര വർഷം ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നായിരുന്നു ധാരണയെന്ന് ശിവകുമാർ പക്ഷം പറയുന്നു.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ; 72 ലോഞ്ച് പാഡുകൾ സജീവമാക്കി ബിഎസ്എഫ്
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ തയ്യാറെടുക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. ഇതിനായി 72 ലോഞ്ച് പാഡുകൾ സജീവമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരയിലൂടെ ഇന്ത്യ തകർത്ത ലോഞ്ച് പാഡുകൾ പാക് ഭീകരർ പുനർനിർമിച്ചതായും റിപ്പോർട്ടുകളുണ്ട്. സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്താൻ ഹാൻഡ്ലർക്ക് കൈമാറിയതിന് പഞ്ചാബ് സ്വദേശി അറസ്റ്റിലായി.

രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുന്നു; ഇത് കള്ളക്കേസെന്ന് ഭാര്യ ദീപ
രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നില്ലെന്നും ജാമ്യാപേക്ഷ സമർപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും ദീപ കൂട്ടിച്ചേർത്തു. കേസിൽ ഇരകളില്ലെന്നും രാഹുൽ ഈശ്വർ മോശം വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ദീപ വ്യക്തമാക്കി.

കണ്ണൂര് സെന്ട്രല് ജയിലില് റിമാന്ഡ് പ്രതിയെ കഴുത്തുമുറിച്ച് മരിച്ച നിലയില്
കണ്ണൂര് സെന്ട്രല് ജയിലില് റിമാന്ഡ് പ്രതിയെ മരിച്ച നിലയില് കണ്ടെത്തി. വയനാട് സ്വദേശി ജില്സണ് ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസില് റിമാന്ഡിലായിരുന്ന ജില്സണ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

യുക്രെയ്ൻ യുദ്ധം: റഷ്യ-അമേരിക്ക ചർച്ച ഇന്ന് മോസ്കോയിൽ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയും അമേരിക്കയും ഇന്ന് മോസ്കോയിൽ ചർച്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലാണ് കൂടിക്കാഴ്ച. കിഴക്കൻ ഡോൺബാസ് മേഖലയിലെ പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകില്ലെന്ന് സെലൻസ്കി ആവർത്തിച്ചു.

ബോണക്കാട്: കാണാതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി
കടുവകളുടെ എണ്ണമെടുക്കാൻ പോയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ബോണക്കാട്ട് കാണാതായി. മോശം കാലാവസ്ഥയെ തുടർന്ന് ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തിരച്ചിലിന് ഒടുവിൽ ഇവരെ കണ്ടെത്തി.

കടുവ സെൻസസിന് പോയ വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പേരെ കാണാനില്ല
തിരുവനന്തപുരം ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണമെടുക്കാൻ പോയ മൂന്ന് ഉദ്യോഗസ്ഥരെ കാണാതായി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, BF0 രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്താനായി ആർആർടി അംഗങ്ങളടക്കം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

രാജ്യം വിടാൻ മഡൂറോയോട് ട്രംപ്; അന്ത്യശാസനം നിരസിച്ച് മഡൂറോ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാൻ ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. മഡൂറോയെ ആഗോള ഭീകരസംഘടനയുടെ ഭാഗമായി ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ ആവശ്യമെങ്കിൽ കരയാക്രമണം നടത്താനും മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു
മാധ്യമപ്രവർത്തകനും അവതാരകനുമായിരുന്ന സനൽ പോറ്റി വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ 55-ാം വയസ്സിൽ അന്തരിച്ചു. വിവിധ ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. കളമശ്ശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
