Latest Malayalam News | Nivadaily

Naveen Babu death

നവീൻ ബാബുവിന്റെ മരണത്തിന് ഒരു വർഷം; നീതി അകലെയാണെന്ന് ഭാര്യ മഞ്ജുഷ

നിവ ലേഖകൻ

കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ഒന്നാം ചരമവാർഷികത്തിൽ നീതി അകലെയാണെന്ന് ഭാര്യ മഞ്ജുഷ പ്രതികരിച്ചു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്. രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കെ. നവീൻ ബാബുവിൻ്റെ ആത്മഹത്യ.

Anandu Aji suicide case

അനന്തു അജിയുടെ ആത്മഹത്യ: എൻ.എം ആരെന്നു തിരിച്ചറിഞ്ഞു, ഉടൻ റിപ്പോർട്ട്

നിവ ലേഖകൻ

അനന്തു അജിയുടെ ആത്മഹത്യ കേസിൽ നിർണ്ണായക വഴിത്തിരിവ്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട എൻ.എം നെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തമ്പാനൂർ പോലീസ് ഉടൻതന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ആർ.എസ്.എസിൻ്റെ സജീവ പ്രവർത്തകനായ എൻ.എം എന്നയാളെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

Argentina football match

മെസ്സിയുടെ മാന്ത്രിക പ്രകടനം; പ്യൂർട്ടോറിക്കയെ തകർത്ത് അർജന്റീനയ്ക്ക് ഗംഭീര ജയം

നിവ ലേഖകൻ

സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ മികച്ച പ്രകടനത്തിൽ പ്യൂർട്ടോറിക്കയെ തകർത്ത് അർജന്റീന. അർജന്റീന എതിരില്ലാത്ത ആറ് ഗോളുകൾക്ക് വിജയം നേടി. മത്സരത്തിൽ അലെക്സിസ് മാക് അലിസ്റ്ററും, ലൗത്താരോ മാർട്ടിനെസും ഇരട്ട ഗോളുകൾ നേടി.

Abu Dhabi Reception

അബുദാബിയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം: വിപുലമായ ഒരുക്കങ്ങളുമായി മലയാളി സമൂഹം

നിവ ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകുന്നതിനായി അബുദാബിയിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നു. ഇതിന്റെ ഭാഗമായി 251 അംഗ സംഘാടക സമിതി രൂപീകരിച്ചു. നവംബർ 9ന് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിലാണ് സ്വീകരണ പരിപാടി.

Youth Congress President

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എ ഗ്രൂപ്പിന് അതൃപ്തി; സംസ്ഥാന കമ്മിറ്റിയുമായി സഹകരിക്കില്ല

നിവ ലേഖകൻ

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ.എം. അഭിജിത്തിനെ പരിഗണിക്കാത്തതിൽ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. പുതിയ സംസ്ഥാന കമ്മിറ്റിയുമായി സഹകരിക്കേണ്ടതില്ലെന്നും എ ഗ്രൂപ്പ് തീരുമാനിച്ചു. ഒ.ജെ. ജനീഷിനെ അധ്യക്ഷനായി അംഗീകരിക്കുമ്പോഴും, ബിനു ചുള്ളിയലിനെ വർക്കിംഗ് പ്രസിഡന്റാക്കുന്നതിനെയും എ ഗ്രൂപ്പ് എതിർക്കുന്നു.

Hijab School Issue

ഹിജാബ് വിവാദം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിനെതിരെ മന്ത്രി വി. ശിവൻകുട്ടി

നിവ ലേഖകൻ

ഹിജാബ് ധരിച്ചെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സ്കൂൾ മാനേജ്മെൻ്റിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും മന്ത്രി അറിയിച്ചു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു ദുരനുഭവം ഒരു വിദ്യാർത്ഥിക്കും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Bihar Elections

ബിഹാറിൽ കരുത്ത് കാട്ടാൻ ഇടതു പാർട്ടികൾ; കർഷക പ്രശ്നങ്ങൾ ഉയർത്തി പ്രചാരണം

നിവ ലേഖകൻ

ബിഹാറിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പ്രചാരണം നടത്താനാണ് തീരുമാനം. 2020-ൽ 27 സീറ്റുകളിൽ മത്സരിച്ച ഇടതു പാർട്ടികൾ 19 ഇടങ്ങളിൽ വിജയിച്ചിരുന്നു.

child rape case

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ താമസിച്ച ആൾ അറസ്റ്റിൽ

നിവ ലേഖകൻ

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ കൂടെ താമസിച്ചിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതി വാഗമണ്ണിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ്.

നിവ ലേഖകൻ

രാഷ്ട്രീയ നിരീക്ഷകനും എം.പി.യുമായ ശശി തരൂര് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ചു. ഓസ്ട്രേലിയയിലെ വിക്ടോറിയന് പാര്ലിമെന്റില് നടന്ന മതമൈത്രി സമ്മേളനത്തില് പങ്കെടുത്ത ശേഷം ട്വന്റിഫോറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

Italy football team

ഇസ്രായേലിനെതിരെ തകർപ്പൻ ജയം; ലോകകപ്പ് മോഹവുമായി ഇറ്റലി

നിവ ലേഖകൻ

ഇറ്റലിയിലെ ഉഡിനിൽ നടന്ന മത്സരത്തിൽ ഇസ്രായേലിനെതിരെ ഇറ്റലി മൂന്ന് ഗോളുകൾക്ക് വിജയിച്ചു. മറ്റെയോ റെറ്റെഗുയിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിയെ വിജയത്തിലേക്ക് നയിച്ചത്. ഈ വിജയം ലോകകപ്പ് സ്വപ്നം സജീവമാക്കി നിലനിർത്താൻ ഇറ്റലിയെ സഹായിക്കും.

Naduvil murder case

കണ്ണൂർ നടുവിൽ കൊലപാതകം: പ്രതി അറസ്റ്റിൽ, ഒരാൾ ഒളിവിൽ

നിവ ലേഖകൻ

കണ്ണൂർ നടുവിലിലെ വി.വി. പ്രജുലിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തിൽ പ്രതിയായ മിഥിലാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽപോയ ഷാക്കിറിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Road inauguration protest

പിരായിരിയിൽ എംഎൽഎയെ തടഞ്ഞ സംഭവം: Dyfi, BJP പ്രവർത്തകർക്കെതിരെ കേസ്

നിവ ലേഖകൻ

പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ DYFI, BJP പ്രവർത്തകർ വഴിയിൽ തടഞ്ഞു. എംഎൽഎയുടെ പരാതിയിൽ DYFI, BJP പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകരും പൊലീസും ചേർന്ന് ഒരുക്കിയ സുരക്ഷാ വലയത്തിലൂടെയാണ് രാഹുൽ ഉദ്ഘാടന സ്ഥലത്തേക്ക് പോയത്.