Latest Malayalam News | Nivadaily

ഗുജറാത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു; റിവാബ ജഡേജ മന്ത്രിയായി
ഗുജറാത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ 26 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് പുതിയ മന്ത്രിസഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

നവ്യയും സൗബിനും ഒന്നിച്ചെത്തിയ ‘പാതിരാത്രി’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു
നവ്യ നായരെയും സൗബിൻ ഷാഹിറിനെയും പ്രധാന കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ സിനിമ പുറത്തിറങ്ങി. ത്രില്ലർ സിനിമകളുടെ ഗണത്തിൽപ്പെടുന്ന ഈ സിനിമ ഒരു രാത്രിയിൽ നടക്കുന്ന ആകസ്മിക സംഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ നല്ല അഭിപ്രായമാണ് പങ്കുവെക്കുന്നത്.

താമരശ്ശേരിയിലെ ഒമ്പത് വയസ്സുകാരിയുടെ മരണം; അവ്യക്തത നീക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടുമെന്ന് മന്ത്രി വീണാ ജോർജ്
കോഴിക്കോട് താമരശ്ശേരിയിൽ ഒൻപത് വയസ്സുകാരി മരിച്ച സംഭവം അവ്യക്തതയിൽ. സംഭവത്തിൽ ഡോക്ടർമാരോട് വിശദീകരണം തേടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടിയുടെ സഹോദരന് അമീബിക് മസ്തിഷ്കജ്വരം ഉണ്ടായിരുന്നത് മുൻപ് സുഖപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഗുജറാത്തിനെ തകർത്ത് കേരളം
ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഗുജറാത്തിനെ തോൽപ്പിച്ച് കേരളം നാല് വിക്കറ്റിന് വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

തൃശ്ശൂർ പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചു
തൃശ്ശൂർ പാലിയേക്കരയിൽ 71 ദിവസത്തിന് ശേഷം ടോൾ പിരിവ് പുനരാരംഭിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതിയെ തുടർന്നാണ് പഴയ നിരക്കിൽ ടോൾ പിരിവ് തുടങ്ങിയത്. വൈകീട്ട് 5.15 ഓടെ ടോൾ പിരിവ് പുനരാരംഭിച്ചു.

ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കോളേജ് കാമ്പസിൽ ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
ബെംഗളൂരുവിൽ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴാം സെമസ്റ്റർ ബി.ടെക് വിദ്യാർത്ഥിനിയെ മൂന്ന് മാസമായി അറിയുന്ന അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയാണ് പ്രതി. ഉച്ചഭക്ഷണ സമയത്ത് ആർക്കിടെക്ചർ ബ്ലോക്കിന് സമീപം വിളിച്ചുവരുത്തി ശുചിമുറിയിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

ദളിത് യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം; കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി
ഉത്തർപ്രദേശ് റായ്ബറേലിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ദളിത് യുവാവ് ഹരിഓം വാൽമീകിയുടെ കുടുംബത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. യുപി ഗവൺമെൻ്റ് യുവാവിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും തന്നെ കാണരുതെന്ന് അവരോട് നിർദ്ദേശിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ദളിതർക്കെതിരെ രാജ്യമെങ്ങും അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഐഎഎസ് ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഉത്തർപ്രദേശിൽ ഒരാൾ അറസ്റ്റിൽ
ഉത്തർപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിലായി. വിവേക് മിശ്ര (35) ആണ് അറസ്റ്റിലായത്. ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. 150-ൽ അധികം ആളുകളെ ഇയാൾ കബളിപ്പിച്ച് 80 കോടി രൂപയോളം തട്ടിയെടുത്തതായി പരാതിയുണ്ട്.

ശിരോവസ്ത്രം: സെന്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയിൽ തിരിച്ചടി; ടി.സി നൽകുമെന്ന് രക്ഷിതാക്കൾ
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതിനെത്തുടർന്ന് കുട്ടിയെ മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് രക്ഷിതാക്കൾ അറിയിച്ചു. സ്കൂൾ മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി.


