Latest Malayalam News | Nivadaily

Rahul Mamkoottathil criticism

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മന്ത്രി ജി.ആർ. അനിൽ; പി.എം. ശ്രീ പദ്ധതിയിൽ പ്രതികരണവുമായി മന്ത്രി

നിവ ലേഖകൻ

മന്ത്രി ജി.ആർ. അനിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഒരു ജനപ്രതിനിധി എങ്ങനെ ആകരുതെന്നുള്ളതിന് ഉദാഹരണമാണെന്ന് മന്ത്രി ജി.ആർ. അനിൽ അഭിപ്രായപ്പെട്ടു. പി.എം. ശ്രീ പദ്ധതിയിൽ ബ്രീട്ടാസ് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ആളല്ലെന്നും അത് അടഞ്ഞ അദ്ധ്യായമാണെന്നും മന്ത്രി വ്യക്തമാക്കി.

Venjaramoodu attack case

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നിവ ലേഖകൻ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദുരൂഹതകളുണ്ടെന്നും, പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sabarimala gold theft case

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഒന്നര മാസം കൂടി സമയം അനുവദിച്ചു. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ തീരുമാനം. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.

Rahul rape case

രാഹുൽ മാങ്കൂട്ടത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു; ഷാഫിക്ക് പുച്ഛമായിരുന്നുവെന്ന് ഷഹനാസ്

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്ന സമയത്ത് തന്നെ, ഇത്തരത്തിലുള്ള ആളുകൾ ആ സ്ഥാനത്ത് എത്തിയാൽ പെൺകുട്ടികൾ ചൂഷണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നൽകിയിരുന്നതായി എം.എ. ഷഹനാസ് വെളിപ്പെടുത്തി. ഷാഫി പരിഹസിച്ചു എന്നും അവർ ആരോപിച്ചു. ഇരയാക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടി എപ്പോഴും നിലകൊള്ളുമെന്നും അവർ വ്യക്തമാക്കി.

Sayeed Mirza films

30-ാമത് ഐഎഫ്എഫ്കെയിൽ സയ്യിദ് മിർസയുടെ ചിത്രങ്ങൾ

നിവ ലേഖകൻ

2025 ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന 30-ാമത് ഐഎഫ്എഫ്കെയിൽ സയ്യിദ് മിർസയുടെ മൂന്ന് ചിത്രങ്ങൾ റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. 'നസീം', 'സലീം ലാംഗ്ഡേ പേ മത് രോ', 'അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ' എന്നീ സിനിമകളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തമായ അടിയൊഴുക്കുള്ള പ്രമേയങ്ങളാണ് അദ്ദേഹം സിനിമകള്ക്ക് സ്വീകരിച്ചിരുന്നത്.

BYD YangWang U8L SUV

പനമരം മുറിച്ചിട്ട് BYDയുടെ പരീക്ഷണം; യാങ്വാങ് U8L എസ്.യു.വി തകർന്നോ?

നിവ ലേഖകൻ

ചൈനീസ് വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസ്(BYD) തങ്ങളുടെ യാങ്വാങ് U8L എസ്.യു.വിക്ക് വ്യത്യസ്തമായ പരീക്ഷണം നടത്തി. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്പനി ഇന്റേണൽ ഡ്യൂറബിലിറ്റി ടെസ്റ്റിന്റെ ഭാഗമായി വാഹനത്തിനു മുകളിലേക്ക് പനമരം മുറിച്ചിട്ടാണ് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചോ എന്ന് നോക്കാം.

elderly woman attacked

തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ചു റോഡിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നിവ ലേഖകൻ

തിരുവനന്തപുരത്ത് ആറ്റിങ്ങൽ - വെഞ്ഞാറമ്മൂട് റോഡിൽ വയോധികയെ ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ വലിയ കുന്നുമ്മൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Putin India Visit

പുടിൻ ഇന്ത്യയിൽ: കനത്ത സുരക്ഷയിൽ രാജ്യം, ഉഭയകക്ഷി ചർച്ചകൾക്ക് സാധ്യത

നിവ ലേഖകൻ

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനം നാളെ നടക്കും. ദ്വിദിന സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും ചർച്ചയാകും.

Rahul Mamkoottathil suspension

രാഹുലിന്റെ കാര്യത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ജെബി മേത്തർ

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ വിഷയത്തിൽ പ്രതികരണവുമായി ജെബി മേത്തർ എം.പി. കോൺഗ്രസ് എപ്പോഴും സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും രാഹുലിന് സംരക്ഷണം നൽകാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ജെബി മേത്തർ വ്യക്തമാക്കി. ബി.ജെ.പി-സി.പി.എം അന്തർധാര യാഥാർത്ഥ്യമാണെന്നും ജെബി മേത്തർ ആരോപിച്ചു.

Palakkad journalist attack

പാലക്കാട്ടെ മാധ്യമപ്രവർത്തകരുടെ ആക്രമണത്തെ ന്യായീകരിച്ച് രമേശ് ചെന്നിത്തല

നിവ ലേഖകൻ

പാലക്കാട് മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കയ്യേറ്റത്തെ രമേശ് ചെന്നിത്തല ന്യായീകരിച്ചു. പ്രതിഷേധമുള്ളവർ പ്രമേയം പാസാക്കട്ടെ എന്നും സാധാരണക്കാരായ പ്രവർത്തകരായതിനാലാണ് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടപ്പോൾ ബഹളമുണ്ടാക്കിയതെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Raj Bhavan renamed

രാജ്ഭവൻ ഇനി ലോക്ഭവൻ: പേര് മാറ്റി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

നിവ ലേഖകൻ

ഗവർണറുടെ ഔദ്യോഗിക വസതി ഇനി ലോക്ഭവൻ എന്നറിയപ്പെടും. രാജ്ഭവൻ എന്നത് കൊളോണിയൽ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് പേരുമാറ്റം.

India cricket match

റായ്പൂരിൽ കോഹ്ലിക്കും ഋതുരാജിനും സെഞ്ചുറി; ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ

നിവ ലേഖകൻ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലേക്ക്. വിരാട് കോഹ്ലിയുടെയും യുവതാരം ഋതുരാജിന്റെയും സെഞ്ചുറികളാണ് ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് തുണയായത്. 38 ഓവറുകളിൽ 3 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എന്ന ശക്തമായ നിലയിലാണ് ഇപ്പോൾ ഇന്ത്യ.