Latest Malayalam News | Nivadaily

Kerala poverty eradication

വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ലെന്ന് മമ്മൂട്ടി

നിവ ലേഖകൻ

കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടാകുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും വിശക്കുന്ന വയറിന് മുൻപിൽ ഒരു വികസനത്തിനും വിലയില്ലെന്നും മമ്മൂട്ടി. ദാരിദ്ര്യം പൂർണ്ണമായി തുടച്ചുനീക്കുമ്പോളാണ് സാമൂഹ്യ ജീവിതം വികസിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിദാരിദ്ര്യ മുക്ത പദ്ധതി ആരുടെയും ഔദാര്യമല്ലെന്നും പാവപ്പെട്ടവന്റെ അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

poverty eradication claim

അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം സിപിഎമ്മിന്റെ പിആർ വർക്ക്: രാജീവ് ചന്ദ്രശേഖർ

നിവ ലേഖകൻ

അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം സിപിഎമ്മിന്റെ പിആർ വർക്കിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സർക്കാർ പുറത്തുവിട്ട കണക്കുകൾക്ക് ആധികാരികതയില്ലെന്നും, പാവങ്ങളെ പറഞ്ഞുപറ്റിച്ച് കോടികളുടെ ധൂർത്താണ് പിണറായി വിജയൻ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര പദ്ധതികൾ അവഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ പ്രചാരണമെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

Nirbhaya home abuse case

നിർഭയ ഹോം പീഡനക്കേസ്: പ്രതിയെ അറസ്റ്റ് ചെയ്തു

നിവ ലേഖകൻ

നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. കാക്കൂർ സ്വദേശി സഞ്ജയ് നിവാസിൽ സഞ്ജയ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട്.

PMA Salam statement

മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവൻ; പിണറായി വിജയനെതിരെ ആക്ഷേപവുമായി പി.എം.എ സലാം

നിവ ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്ത്. പി.എം.ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെ വിമർശിച്ചുകൊണ്ടായിരുന്നു സലാമിന്റെ പരാമർശം. മുഖ്യമന്ത്രിയെ ലഭിച്ചത് നമ്മുടെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ranji Trophy cricket

രഞ്ജി ട്രോഫി: കരുൺ നായരുടെ സെഞ്ച്വറിയിൽ കർണാടകയ്ക്ക് മികച്ച സ്കോർ

നിവ ലേഖകൻ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടക ശക്തമായ നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസാണ് കർണ്ണാടക നേടിയത്. മലയാളി താരം കരുൺ നായർ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി തിളങ്ങി.

Kerala poverty free

കേരളം അതിദാരിദ്ര്യ മുക്തമെന്ന് മുഖ്യമന്ത്രി; ഇത് തട്ടിപ്പല്ല, യാഥാർഥ്യമെന്ന് പിണറായി വിജയൻ

നിവ ലേഖകൻ

കേരളം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തട്ടിപ്പല്ലെന്നും യാഥാർഥ്യമാണെന്നും പ്രതിപക്ഷത്തോട് അദ്ദേഹം പറഞ്ഞു. നവകേരളത്തിൻ്റെ സാക്ഷാത്കാരത്തിനുള്ള ചവിട്ടുപടിയാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

extreme poverty eradication

കേരളം അതിദാരിദ്ര്യത്തിൽ നിന്ന് മോചനം നേടി: മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചു

നിവ ലേഖകൻ

സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കിയെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം നടത്തിയ ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനമായിരുന്നു ഇത്. ഇന്ത്യയിൽ ആദ്യമായി അതിദാരിദ്ര്യം ഇല്ലാതാക്കുന്ന സംസ്ഥാനമെന്ന നേട്ടമാണ് കേരളം കൈവരിച്ചത്.

Negotiable Instruments Act

മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ; സർക്കാരിനെ അഭിനന്ദിച്ച് എൻഎസ്എസ്

നിവ ലേഖകൻ

മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി 2 നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നതിന് എൻഎസ്എസ് സർക്കാരിനെ അഭിനന്ദിച്ചു. 2014ൽ മന്നത്ത് പത്മനാഭന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വിഷയത്തിൽ സർക്കാർ അനുകൂല തീരുമാനമെടുത്തതിൽ എൻഎസ്എസ് തൃപ്തി രേഖപ്പെടുത്തി.

Rahul Mamkootathil reinstatement

രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി യോഗത്തിൽ ആവശ്യം

നിവ ലേഖകൻ

ലൈംഗികാരോപണങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ ആവശ്യം ഉയർന്നു. സി.പി.ഐ.എം ആരോപണവിധേയരെ തിരിച്ചെടുത്തത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉയർന്നുവന്നത്. അതേസമയം, എസ്.ഐ.ആറിനെ എതിർക്കുമ്പോഴും വോട്ട് ചേർക്കാനും യോഗത്തിൽ തീരുമാനമായി.

Perambra Clash

പേരാമ്പ്ര സംഘർഷം; പൊലീസിനെതിരെ വിമർശനവുമായി കോടതി

നിവ ലേഖകൻ

പേരാമ്പ്ര സംഘർഷത്തിൽ പൊലീസിനെതിരെ വിമർശനവുമായി കോടതി. സ്ഫോടക വസ്തു എറിഞ്ഞുവെന്ന് പറയുന്നത് ഗ്രനേഡ് ഉപയോഗിച്ചതിലെ വീഴ്ച മറച്ചുവെക്കാനാണെന്ന് കോടതി പറഞ്ഞു. സി.പി.ഐ.എം നേതാവിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഗ്രനേഡ് വിഷയത്തിൽ പൊലീസ് കേസെടുത്തത് എന്തിനാണെന്നും കോടതി ചോദിച്ചു.

Kerala poverty declaration event

അതിദാരിദ്ര്യ മുക്ത സമ്മേളനം: ആളെ എത്തിക്കാൻ ക്വാട്ട നിശ്ചയിച്ച് സർക്കാർ

നിവ ലേഖകൻ

അതിദാരിദ്ര്യ മുക്ത പ്രഖ്യാപന ചടങ്ങിലേക്ക് ആളുകളെ എത്തിക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ക്വാട്ട നിശ്ചയിച്ചു. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും. സമ്മേളനത്തിൽ മമ്മൂട്ടി പങ്കെടുക്കും.

Agricultural University fee hike

കാർഷിക സർവകലാശാല ഫീസ് വർധനവിൽ കുറവു വരുത്തും; ഉടൻ തീരുമാനമെന്ന് മന്ത്രി പി. പ്രസാദ്

നിവ ലേഖകൻ

കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഗണ്യമായ കുറവ് വരുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന ഫീസ് ഘടന മാത്രമേ കാർഷിക സർവകലാശാലയിൽ ഉണ്ടാകൂ എന്ന് ഉറപ്പാക്കണമെന്ന് സർക്കാർ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടിയന്തരമായി നാളെ ഓൺലൈനായി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.