Latest Malayalam News | Nivadaily

കൊല്ലത്ത് തിരുവോണത്തിന് ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം; 11 പേർക്ക് പരിക്ക്
കൊല്ലത്ത് തിരുവോണ ദിവസം ദളിത് കുടുംബത്തിന് നേരെ ലഹരി സംഘം ആക്രമം നടത്തി. ലഹരി സംഘത്തിൻ്റെ അസഭ്യവിളി ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. വീട്ടിൽ കയറിയുള്ള ആക്രമണത്തിൽ കുട്ടികളടക്കം 11 പേർക്ക് പരുക്കേറ്റു, 18 പേർക്കെതിരെ കേസ് എടുത്തു.

ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ച കേസിൽ തിരുപ്പത്തൂർ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഭാരതി അറസ്റ്റിലായി. കാഞ്ചീപുരത്ത് വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന വരലക്ഷ്മിയുടെ മാലയാണ് നഷ്ടപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഭാരതിയാണ് മോഷ്ടാവെന്ന് കണ്ടെത്തി.

ഒബിസി മോർച്ചയെ ചതയ ദിനാഘോഷം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് കെ.എ. ബാഹുലേയൻ ബിജെപി വിട്ടു
ഒബിസി മോർച്ചയെ ചതയ ദിനാഘോഷം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചു ബിജെപി ദേശീയ കൗൺസിൽ അംഗം കെ.എ. ബാഹുലേയൻ പാർട്ടിയിൽ നിന്ന് രാജി വെച്ചു. ഗുരുദേവ ദർശനവുമായി യോജിച്ചുപോകുന്നതല്ല ബിജെപിയുടെ ഇപ്പോഴത്തെ നിലപാട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയുടേത് പൊറുക്കാൻ പറ്റാത്ത നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുന്നംകുളം കസ്റ്റഡി മർദ്ദനം: മുഖ്യമന്ത്രി മൗനം വെടിയണം; രമേശ് ചെന്നിത്തല
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദിച്ച സംഭവം വിവാദമായിരിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തി. പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടായിട്ടും മൗനം പാലിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

കുന്നംകുളം കസ്റ്റഡി മർദ്ദനം; പൊലീസുകാരെ പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത്
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പ്രതിഷേധിച്ച് വി.എസ് സുജിത്ത് രംഗത്ത്. പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ തൃപ്തരല്ലെന്നും, അവരെ പിരിച്ചുവിടണമെന്നും സുജിത്ത് ആവശ്യപ്പെട്ടു. ഡ്രൈവർ ഷുഹൈർ അടക്കമുള്ള അഞ്ചുപേരെയും സർവീസിൽ നിന്ന് പുറത്തിക്കണം എന്നാണ് സുജിത്തിന്റെ ആവശ്യം.

കുന്നംകുളം കസ്റ്റഡി മർദ്ദനം: പൊലീസുകാരെ പിരിച്ചുവിടാൻ നിയമോപദേശം
കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച കേസിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാൻ നിയമോപദേശം ലഭിച്ചു. കേസ് കോടതിയുടെ പരിഗണനയിൽ ആണെങ്കിലും, പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശത്തിൽ പറയുന്നു. നാല് പൊലീസുകാർക്കും അടുത്ത ആഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകും.

ഓപ്പറേഷൻ സിന്ദൂർ പൂക്കളത്തിൽ എഫ്ഐആർ: പ്രതിഷേധവുമായി രാജീവ് ചന്ദ്രശേഖർ
"ഓപ്പറേഷൻ സിന്ദൂർ" എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പൊലീസ് എഫ്ഐആർ ഇട്ട സംഭവം അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് ഭാരതത്തിന്റെ ഭാഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യദ്രോഹപരവും ലജ്ജാകരവുമായ ഈ എഫ്ഐആർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബന്ധു നിയമനത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ല; ഖുർആൻ തൊട്ട് സത്യം ചെയ്ത് കെ.ടി. ജലീൽ
മന്ത്രിയായിരുന്ന കാലത്ത് ബന്ധു നിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഖുർആൻ തൊട്ട് സത്യം ചെയ്യുന്നുവെന്നും കെ.ടി. ജലീൽ. യൂത്ത് ലീഗ് നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. യുഡിഎഫിന്റെ യുവജന നേതാക്കൾ രാഷ്ട്രീയത്തിൽ പുതിയ മാഫിയാ സംസ്കാരം കൊണ്ടുവരുന്നത് അപകടകരമാണെന്നും ജലീൽ അഭിപ്രായപ്പെട്ടു.

വി.ഡി. സതീശനെ വിമർശിച്ച് കെ. സുധാകരൻ; മുഖ്യമന്ത്രിയുടെ ഓണസദ്യ സ്വീകരിക്കരുതായിരുന്നു
കുന്നംകുളം ലോക്കപ്പ് മർദ്ദനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശനെതിരെ വിമർശനവുമായി കെ. സുധാകരൻ. യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോടൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് സുധാകരൻ കുറ്റപ്പെടുത്തി. വിഷയം പൊതുജനങ്ങൾക്കിടയിൽ സജീവ ചർച്ചയാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബീഡി പോസ്റ്റില് കേരള കോണ്ഗ്രസിനെ തള്ളി തേജസ്വി യാദവ്; വിമര്ശനവുമായി ബിഹാര് ഉപമുഖ്യമന്ത്രിയും
കോണ്ഗ്രസ് കേരളയുടെ ബീഡി പോസ്റ്റിനെതിരെ ആര്ജെഡി നേതാവ് തേജസ്വി യാദവ് രംഗത്ത്. പരാമര്ശം ദൗര്ഭാഗ്യകരമെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ബീഹാറിനെ കളങ്കപ്പെടുത്താന് ശ്രമിക്കുന്നവരെ വിഡ്ഢികളെന്ന് ബിഹാര് ഉപമുഖ്യമന്ത്രി വിജയ് കുമാര് സിന്ഹയും വിമര്ശിച്ചു. വിവാദ പോസ്റ്റില് കെപിസിസി അധ്യക്ഷന് സണ്ണി ജോസഫും വിശദീകരണം തേടിയിട്ടുണ്ട്.

ബീഡി-ബിഹാർ വിവാദം: വി.ടി. ബൽറാം സ്ഥാനമൊഴിയും; കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കും
വിവാദമായ ബീഡി-ബിഹാർ പരാമർശത്തെ തുടർന്ന് വി.ടി. ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് സ്ഥാനമൊഴിയും. കെ.പി.സി.സി സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് കേരളയുടെ എക്സിൽ വന്ന പോസ്റ്റ് പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഏഷ്യാ കപ്പ് ടീമിൽ ഇടമില്ല; ഓസീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിക്കാൻ ശ്രേയസ് അയ്യർ
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയ ശ്രേയസ് അയ്യർ ഓസ്ട്രേലിയ എ ടീമിനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ എ ടീമിനെ നയിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബിസിസിഐ ഇതുവരെ പരമ്പരയ്ക്കുള്ള ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ശ്രേയസിനെ ക്യാപ്റ്റനായി പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് ക്രിക്ക്ബസിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പരമ്പരയിൽ രണ്ട് ഫോർ ഡേ റെഡ് ബോൾ മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉണ്ടായിരിക്കും.