Latest Malayalam News | Nivadaily

UPSC ESE 2026

യുപിഎസ്സി എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചു

നിവ ലേഖകൻ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) 2026 ലെ എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷയുടെ (ഇഎസ്ഇ) ഷെഡ്യൂൾ പുറത്തിറക്കി. 474 ഒഴിവുകളിലേക്കുള്ള നിയമനത്തിനായുള്ള പ്രാഥമിക പരീക്ഷയുടെ തീയതികളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.

Pinarayi Vijayan UAE Visit

യുഎഇയിൽ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം; ഇന്ന് കൈരളി ടിവി വാർഷികാഘോഷത്തിൽ പങ്കെടുക്കും

നിവ ലേഖകൻ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള സ്വീകരണം നൽകി. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യമന്ത്രിയെ അബുദാബിയിൽ സ്വീകരിച്ചു. ഇന്ന് അബുദാബി ഇത്തിഹാദ് അറീനയിൽ വെച്ച് നടക്കുന്ന കൈരളി ടിവി ഇരുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും.

Guruvayur reels case

ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

നിവ ലേഖകൻ

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ പോലീസ് കേസെടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. കലാപശ്രമം വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

whatsapp security features

സൈബർ ആക്രമണം തടയാൻ വാട്സ്ആപ്പ്; പുതിയ ഫീച്ചർ ഇതാ

നിവ ലേഖകൻ

സൈബർ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു. 'സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്സ്' എന്ന ഫീച്ചറാണ് വാട്സ്ആപ്പിൽ വരുന്നത്. മാൽവെയർ അല്ലെങ്കിൽ ഫിഷിംഗ് ലിങ്കുകൾ അടങ്ങിയ ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെൻ്റുകൾ എന്നിവ അജ്ഞാത കോൺടാക്റ്റുകളിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്നത് തടയാൻ ഈ ഫീച്ചറിലൂടെ സാധിക്കും.

Thiruvananthapuram Medical College

വേണുവിനെ തറയിൽ കിടത്തിയത് പ്രാകൃതരീതി; മെഡിക്കൽ കോളജുകളിൽ സൗകര്യമില്ലെന്ന് ഡോ.ഹാരിസ് ഹസ്സൻ

നിവ ലേഖകൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിൻ്റെ ദുരിതത്തെക്കുറിച്ച് ഡോക്ടർ ഹാരിസ് ഹസ്സൻ തുറന്നുപറഞ്ഞു. വേണുവിനെ തറയിൽ കിടത്തി ചികിത്സിച്ചത് അംഗീകരിക്കാനാവത്ത പ്രാകൃതരീതിയാണെന്ന് അദ്ദേഹം വിമർശിച്ചു. നിലവിലുള്ള മെഡിക്കൽ കോളേജുകൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Kozhikode DCC clash

കോഴിക്കോട് ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്; സീറ്റ് വിഭജന ചർച്ചയിൽ കയ്യാങ്കളി

നിവ ലേഖകൻ

കോഴിക്കോട് ഡിസിസി ഓഫീസിൽ സീറ്റ് വിഭജന ചർച്ചക്കിടെ കൂട്ടത്തല്ലുണ്ടായി. നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ചക്കിടെയാണ് കയ്യാങ്കളി ഉണ്ടായത്. സംഭവത്തിൽ ഡിസിസി അന്വേഷണം പ്രഖ്യാപിച്ചു.

Argentina football team

മെസ്സി തിരിച്ചെത്തുന്നു; അർജന്റീന ടീമിൽ നാല് പുതുമുഖങ്ങൾ

നിവ ലേഖകൻ

ലയണൽ മെസ്സി അർജന്റീന ടീമിലേക്ക് മടങ്ങിയെത്തുന്നു. നവംബർ 14-ന് ലുവാണ്ടയിൽ അംഗോളയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ മെസ്സി കളിക്കും. ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.

Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി

നിവ ലേഖകൻ

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഒഴിവാക്കുന്നത് ശരിയല്ലെന്നും രാഹുലിനെ ശിക്ഷിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുവായ സ്വാഗതഗാനം എന്ന ആശയം സമൂഹം ചർച്ച ചെയ്യണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

medical negligence case

വേണുവിന്റെ കുടുംബത്തിന് കൈത്താങ്ങുമായി രമേശ് ചെന്നിത്തല; 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകും

നിവ ലേഖകൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബത്തിന് രമേശ് ചെന്നിത്തല 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകും. വേണുവിന് ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തിൽ സർക്കാർ തലത്തിലുള്ള അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിനെയും മന്ത്രിയെയും രൂക്ഷമായി വിമർശിച്ചു.

Thiruvananthapuram Metro Rail

തിരുവനന്തപുരം മെട്രോ: ഡിപിആർ തയ്യാറാക്കാൻ കെഎംആർഎൽ; 8000 കോടിയുടെ പദ്ധതി

നിവ ലേഖകൻ

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

Youth League criticizes

പിഎംഎ സലാമിനെതിരെ വിമർശനവുമായി യൂത്ത് ലീഗ്

നിവ ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെതിരെ യൂത്ത് ലീഗിന്റെ വിമർശനം. രാഷ്ട്രീയപരമായ കാര്യങ്ങളിൽ പി.എം.എ സലാമിന് വേണ്ടത്ര പക്വതയില്ലെന്നും, അദ്ദേഹത്തിന്റെ പ്രസ്താവനകൾ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്നും യൂത്ത് ലീഗ് വിലയിരുത്തി. തിരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കാത്തതിലും യൂത്ത് ലീഗിന് എതിർപ്പുണ്ട്.

Demonetization impact

നോട്ട് നിരോധനത്തിന് ഒമ്പത് വർഷം: ലക്ഷ്യമെത്രത്തോളമെന്ന് വിലയിരുത്തൽ

നിവ ലേഖകൻ

2016 നവംബർ 8-നാണ് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. കള്ളപ്പണം തടയുക, തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുക, മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു കേന്ദ്രസർക്കാർ ഈ നീക്കം നടത്തിയത്. എന്നാൽ, നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്നും കറൻസി നോട്ടുകളുടെ ഉപയോഗം വർധിച്ചെന്നും ആർബിഐയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.