Latest Malayalam News | Nivadaily

ഓപ്പറേഷൻ സിന്ദൂർ വിമർശനം: മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസ് പരിശോധന
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ കൊച്ചിയിലെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസ് പരിശോധന നടത്തുന്നു. നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഈ മാസം 13 വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കലാപാഹ്വാനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് നിസാർ ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (30) ആണ് മരിച്ചത്. ബാറിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്ത് നിസാർ ആണ് ഹാഷിറിനെ കുത്തിയത്.

ഓപ്പറേഷൻ സിന്ദൂർ: പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു, 5 ജവാന്മാർക്ക് വീരമൃത്യു
ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടന്ന ഏറ്റുമുട്ടലിൽ 5 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി പ്രതിരോധ സേന സ്ഥിരീകരിച്ചു. പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 100-ൽ അധികം ഭീകരരെ വധിച്ചുവെന്നും സൈന്യം അറിയിച്ചു. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചത്.

താമരശ്ശേരിയിൽ 20 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
താമരശ്ശേരിയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 20 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിലായി. താമരശ്ശേരി സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. ഇയാൾ ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുകയായിരുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.

മലപ്പുറത്ത് നിപ: സമ്പര്ക്കപട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്
മലപ്പുറത്ത് നിപ ബാധിതയുടെ സമ്പര്ക്ക പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ ഇതുവരെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില് തുടരുകയാണ്.

കിളിമാനൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്ത് നബീൽ എന്ന 40 വയസ്സുള്ള യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് 7 ദിവസത്തോളം പഴക്കമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു, പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം അറിയാനാകും.

ടൊവിനോയുടെ ‘നരിവേട്ട’ മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' മെയ് 23ന് റിലീസിനൊരുങ്ങുന്നു. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ ചേരനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സനും ടിപ്പു ഷാനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

ജയ്സാൽമീറിൽ ഇന്നും രാത്രി ബ്ലാക്ക് ഔട്ട്; സുരക്ഷ ശക്തമാക്കി
രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമിർ ജില്ലകളിൽ ഇന്ന് രാത്രിയും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയാണ് ബ്ലാക്ക് ഔട്ട്. സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

പാക് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം; 100 ഭീകരരെ വധിച്ചെന്ന് സൈന്യം
പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 100-ഓളം ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചത്. ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനെതിരായ ശക്തമായ മറുപടിയാണെന്ന് സൈന്യം വിശേഷിപ്പിച്ചു.

മോഹൻലാൽ ചിത്രം ‘തുടരും’ 200 കോടി ക്ലബ്ബിൽ: റെക്കോർഡുകൾ തകർത്ത് മുന്നോട്ട്
മോഹൻലാൽ ചിത്രം ‘തുടരും’ 200 കോടി ക്ലബ്ബിൽ ഇടം നേടി. 17 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ‘തുടരും’ മാറി.

പാക് ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നീക്കം; യുഎൻ രക്ഷാസമിതിയെ സമീപിക്കാൻ ഒരുങ്ങി ഇന്ത്യ
പാകിസ്താൻ ഭീകരതയുമായി സഹകരിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ നൽകി യുഎൻ സുരക്ഷാ കൗൺസിലിനെ സമീപിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറുമായി മുന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ ഒരു മധ്യസ്ഥതയുടെയും ആവശ്യമില്ലെന്നും ഇന്ത്യ അറിയിച്ചു.

വടകരയില് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം
കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപം ദേശീയ പാതയില് ട്രാാവലറും കാറും കൂട്ടിയിടിച്ച് നാല് മരണം. കാർ യാത്രക്കാരായ ന്യൂ മാഹി സ്വദേശിനി റോജ, പുന്നോൽ സ്വദേശിനി ജയവല്ലി, അഴിയൂർ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിൻ ലാൽ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.