Latest Malayalam News | Nivadaily

Lawyer Assault Case

യുവ അഭിഭാഷകയെ മർദ്ദിച്ച സംഭവം: അഡ്വ. ബെയ്ലിന് ദാസിനെ വിലക്കി ബാർ കൗൺസിൽ

നിവ ലേഖകൻ

തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ അഡ്വ.ബെയ്ലിന് ദാസിനെ കേരള ബാർ കൗൺസിൽ വിലക്കി. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസിൽ നിന്ന് വിലക്കിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ സ്ഥിരം വിലക്ക് ഏർപ്പെടുത്തും.

Indus Waters Treaty

സിന്ധു നദീജല കരാർ പുനഃപരിശോധിക്കണം; ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ

നിവ ലേഖകൻ

സിന്ധു നദീജല കരാർ മരവിപ്പിച്ചതിനെ തുടർന്ന് അത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ഇന്ത്യക്ക് കത്തയച്ചു. സിന്ധ് പ്രദേശം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും കത്തിൽ പറയുന്നു. ജലവിതരണം പുനരാരംഭിക്കുന്നതിലൂടെ ഇന്ത്യ ദയ കാണിക്കണമെന്നും പാകിസ്താൻ അഭ്യർത്ഥിച്ചു.

NR Madhu hate speech

എൻ ആർ മധുവിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

നിവ ലേഖകൻ

ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ. മധുവിനെതിരെ വിദ്വേഷ പ്രസംഗത്തിൽ ഡിവൈഎഫ്ഐ പരാതി നൽകി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് ഡിവൈഎഫ്ഐ പരാതി നൽകിയിരിക്കുന്നത്. എൻ.ആർ. മധുവിൻ്റെ പ്രസംഗം വംശീയവും ജാതീയവുമായ അധിക്ഷേപമാണെന്നും അതിനാൽ ഇയാൾക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Aircunnam suicide case

അയർക്കുന്നം ആത്മഹത്യ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നിവ ലേഖകൻ

കോട്ടയം അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മരിച്ച ജിസ്സ്മോളുടെ ഭർത്താവ് ജിമ്മിയുടെയും ഭർതൃപിതാവ് ജോസഫിന്റെയും ജാമ്യാപേക്ഷയാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.

Ernakulam robbery case

അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

നിവ ലേഖകൻ

എറണാകുളത്ത് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ സലിം യൂസഫ്, ആലുവ ഓഫീസിലെ സിദ്ധാർഥ് എന്നിവരെയാണ് എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേരെ തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Sophia Qureshi Controversy

സോഫിയ ഖുറേഷിക്കെതിരായ പരാമർശം: മന്ത്രി മാപ്പ് പറഞ്ഞു, കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്

നിവ ലേഖകൻ

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബി.ജെ.പി. മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സോഫിയ ഖുറേഷി രാജ്യത്തെ യുവജനങ്ങളുടെ ഐക്കൺ ആണെന്ന് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് പ്രസ്താവിച്ചു. പരാമർശം വിവാദമായതിനെ തുടർന്ന് മന്ത്രി കുൻവർ വിജയ് ഷാ മാപ്പ് പറഞ്ഞു.

Kilimanoor crime incident

കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയിൽ

നിവ ലേഖകൻ

കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. സുഹൃത്തിന്റെ ആക്രമണത്തിൽ കഴുത്തിന് വെട്ടേറ്റ കാനാറ സ്വദേശി അൻസീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ കിളിമാനൂർ പുതിയകാവ് സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Chendamangalam murder case

ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതി റിതു ജയന് കാപ്പ ചുമത്തി

നിവ ലേഖകൻ

ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി റിതു ജയനെ കാപ്പ ചുമത്തി ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെ റിതു ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.

Sophia Qureshi remark

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് മന്ത്രി കുൻവർ വിജയ് ഷാ

നിവ ലേഖകൻ

കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷാ. തൻ്റെ പ്രസ്താവന ആക്ഷേപകരമായി തോന്നിയെങ്കിൽ പത്ത് തവണ മാപ്പ് പറയാൻ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കേണൽ സോഫിയ ഖുറേഷിക്കെതിരെ മന്ത്രി വിവാദ പരാമർശം നടത്തിയത്.

Vijay Shah case

സോഫിയ ഖുറേഷിക്കെതിരായ പരാമർശം: മന്ത്രി വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

നിവ ലേഖകൻ

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി മന്ത്രി വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രി നടത്തിയ പരാമർശം ഇന്ത്യൻ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.

Jim Santhosh murder case

ജിം സന്തോഷ് കൊലക്കേസ് പ്രതി ജയിൽ വാർഡനെ മർദ്ദിച്ചു; കമ്പ്യൂട്ടർ തല്ലിത്തകർത്തു

നിവ ലേഖകൻ

ജിം സന്തോഷ് കൊലക്കേസ് പ്രതിയായ ആലുവ അതുൽ കൊല്ലം ജില്ലാ ജയിലിൽ വാർഡനെ മർദ്ദിച്ചു. സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടറും തല്ലിത്തകർത്തു. കൊലപാതകത്തിന് ശേഷം 21 ദിവസത്തിന് ശേഷമാണ് അതുലിനെ പോലീസ് പിടികൂടുന്നത്.

Operation D Hunt

ഓപ്പറേഷന് ഡി ഹണ്ട്: സംസ്ഥാനത്ത് 73 പേർ അറസ്റ്റിൽ, ലഹരിവസ്തുക്കൾ പിടികൂടി

നിവ ലേഖകൻ

ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 73 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്പ്പനയില് ഏര്പ്പെടുന്നതായി സംശയിക്കുന്ന 1972 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയിൽ മാരക മയക്കുമരുന്നുകളായ എംഡിഎംഎ, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.