Latest Malayalam News | Nivadaily

Turkish firm India

ഇന്ത്യയുടെ കടുത്ത നടപടി; തുർക്കി കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി

നിവ ലേഖകൻ

തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതി ഇന്ത്യ റദ്ദാക്കി. ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്താന് പിന്തുണ നൽകിയതിനെ തുടർന്നാണ് നടപടി. മേക്ക് മൈ ട്രിപ്പിൽ തുർക്കിയിലേക്കുള്ള യാത്ര റദ്ദാക്കലുകൾ 250% വർധിച്ചു.

Perumbavoor ganja seizure

പെരുമ്പാവൂരിൽ 12 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ; ലഹരിമരുന്ന് വേട്ട ശക്തമാക്കി പോലീസ്

നിവ ലേഖകൻ

പെരുമ്പാവൂരിൽ 12 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംസ്ഥാനത്ത് ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 79 കേസുകൾ രജിസ്റ്റർ ചെയ്യുകയും 80 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Nedumbassery car accident

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

നിവ ലേഖകൻ

നെടുമ്പാശ്ശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എസ് ഐ വിനയ്കുമാർ, കോൺസ്റ്റബിൾ മോഹൻ എന്നിവരെ അറസ്റ്റ് ചെയ്തു.

Bailin Das arrest

ബെയ്ലിൻ ദാസിനെ പിടികൂടിയതിൽ സന്തോഷം; നന്ദി അറിയിച്ച് ശ്യാമിലി

നിവ ലേഖകൻ

അഭിഭാഷക ബെയ്ലിൻ ദാസിനെ പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി മർദനത്തിനിരയായ അഭിഭാഷക ശ്യാമിലി. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് ശ്യാമിലി ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടിയ പൊലീസിന് നന്ദിയുണ്ടെന്നും അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ശ്യാമിലി അറിയിച്ചു.

Narivetta movie

ടൊവിനോയുടെ കരിയറിലെ മികച്ച സിനിമ; ‘നരിവേട്ട’യെക്കുറിച്ച് അനുരാജ് മനോഹർ

നിവ ലേഖകൻ

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' മെയ് 23-ന് തീയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിൽ ടൊവിനോ തോമസിൻ്റെ അഭിനയത്തെക്കുറിച്ച് സംവിധായകൻ അനുരാജ് മനോഹർ സംസാരിക്കുന്നു. ടൊവിനോയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് സിനിമയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

postal vote controversy

തപാൽ വോട്ടിന്റെ വിവാദ പ്രസ്താവന തിരുത്തി ജി. സുധാകരൻ

നിവ ലേഖകൻ

തപാൽ വോട്ടിലെ കൃത്രിമം സംബന്ധിച്ച വിവാദ പ്രസ്താവന തിരുത്തി സി.പി.ഐ.എം നേതാവ് ജി. സുധാകരൻ. താൻ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരെയും കള്ളവോട്ട് ചെയ്യാൻ പഠിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്താവനയിൽ അൽപ്പം ഭാവന കലർത്തിയിട്ടുണ്ടെന്നും സുധാകരൻ സമ്മതിച്ചു.

KK Ragesh

ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്

നിവ ലേഖകൻ

ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ലെന്ന യൂത്ത് കോൺഗ്രസ് മുദ്രാവാക്യത്തിനെതിരെ കെ.കെ. രാഗേഷ് രംഗത്ത്. മലപ്പട്ടത്ത് സി.പി.ഐ.എം നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുതെന്നും കെ.കെ. രാഗേഷ് മുന്നറിയിപ്പ് നൽകി.

Turkey India relations

ജെഎൻയുവിന് പിന്നാലെ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ

നിവ ലേഖകൻ

ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്താന് പിന്തുണ നൽകിയതിനെ തുടർന്ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല തുർക്കിയുമായുള്ള സഹകര്യം അവസാനിപ്പിച്ചു. തങ്ങൾ രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സർവ്വകലാശാല അറിയിച്ചു. ജെഎൻയുവും മലത്യ സർവകലാശാലയുമായുള്ള സഹകരണം അവസാനിപ്പിച്ചു.

Ancelotti Brazil Coach

ആഞ്ചലോട്ടിയുടെ പരിശീലന മികവ് ബ്രസീലിലും ആവർത്തിക്കുമെന്ന് ഹാൻസി ഫ്ലിക്ക്

നിവ ലേഖകൻ

ബ്രസീലിന്റെ പുതിയ പരിശീലകനായി കാർലോ ആഞ്ചലോട്ടി നിയമിക്കപ്പെട്ടതിൽ ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക് ആശംസകൾ അറിയിച്ചു. സ്പാനിഷ് ക്ലബ്ബുകളിലെ പരിശീലന പരിചയം ബ്രസീലിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു. 2026 ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് ആഞ്ചലോട്ടിയുടെ തന്ത്രങ്ങൾ ടീമിന് മുതൽക്കൂട്ടാകും.

VinFast India plant

ഇന്ത്യയിൽ നിർമ്മാണ ഫാക്ടറിയുമായി വിൻഫാസ്റ്റ്; ജൂണിൽ പ്ലാന്റ് തുറക്കും

നിവ ലേഖകൻ

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 400 ഏക്കറിൽ അത്യാധുനിക വൈദ്യുത കാർ നിർമ്മാണ ഫാക്ടറി സ്ഥാപിക്കും. ജൂൺ അവസാനത്തോടെ തമിഴ്നാട്ടിൽ കാർ അസംബ്ലി പ്ലാന്റ് തുറക്കാൻ പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.

postal vote controversy

തപാൽ വോട്ട് വിവാദം: ജി. സുധാകരനെ തള്ളി സി.പി.ഐ.എം ജില്ലാ നേതൃത്വം; മൊഴിയെടുത്ത് താഹസിൽദാർ

നിവ ലേഖകൻ

തപാൽ വോട്ടുകൾ തിരുത്തിയെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സി.പി.ഐ.എം ജില്ലാ നേതൃത്വം അദ്ദേഹത്തെ തള്ളി രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന പാരമ്പര്യം സി.പി.ഐ.എമ്മിന് ഇല്ലെന്ന് ആർ. നാസർ പ്രതികരിച്ചു. വിഷയത്തിൽ ജി. സുധാകരന്റെ മൊഴി അമ്പലപ്പുഴ തഹസിൽദാർ രേഖപ്പെടുത്തിയിട്ടുണ്ട്.

wayanad township project

വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ അനുമതി; കാനായി കുഞ്ഞിരാമന് സർക്കാർ സഹായം

നിവ ലേഖകൻ

വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി നൽകി. ശബരിമല വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ STUP കൺസൾട്ടൻ്റ്സിനെ നിയമിച്ചു. കാനായി കുഞ്ഞിരാമന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.