Latest Malayalam News | Nivadaily

US citizenship reality show

അമേരിക്കൻ പൗരത്വത്തിന് റിയാലിറ്റി ഷോയുമായി ട്രംപ് ഭരണകൂടം

നിവ ലേഖകൻ

അമേരിക്കൻ പൗരത്വത്തിന് വേണ്ടി ഒരു റിയാലിറ്റി ഷോ അവതരിപ്പിക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇതിലൂടെ കുടിയേറ്റക്കാർക്ക് അമേരിക്കൻ പൗരത്വം നേടാൻ കഴിയും. കഠിനമായ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നിരവധി സമ്മാനങ്ങളും ലഭിക്കും..

CPIM foreign tour

സർവ്വകക്ഷി സംഘത്തിന്റെ വിദേശ പര്യടനത്തെ സ്വാഗതം ചെയ്ത് സിപിഐഎം

നിവ ലേഖകൻ

സർവ്വകക്ഷി സംഘത്തിൻ്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐഎം പിബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി സംഘത്തിൻ്റെ ഭാഗമാവുന്നതിൽ സന്തോഷം എന്ന് സിപിഐഎം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ ബിജെപി പാർട്ടി പ്രചാരണ വിഷയമാകുന്നത് അവസാനിപ്പിക്കണം എന്നും സിപിഐഎം ആവശ്യപ്പെട്ടു

puppies killing case

നായക്കുട്ടികളെ ചാക്കിലാക്കി കിണറ്റിലിട്ടു; ഛത്തീസ്ഗഡിൽ 15-കാരനെതിരെ കേസ്

നിവ ലേഖകൻ

ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നായ്ക്കുട്ടികളെ കൊലപ്പെടുത്തി കിണറ്റിലിട്ട 15-കാരനെതിരെ കേസ്. മൃഗസംരക്ഷണ പ്രവർത്തകയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Kerala monsoon rainfall

സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിവ ലേഖകൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.

Congress office attack

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുതെറിഞ്ഞു

നിവ ലേഖകൻ

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. കടന്നപ്പള്ളിയിൽ സി.പി.ഐ.എം ആണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് കൊടിമരമാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു കൊടിമരം പിഴുതെറിഞ്ഞു. മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ പ്രതിഷേധിച്ചായിരുന്നു എസ്.എഫ്.ഐ മാർച്ച്.

A Pradeep Kumar

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ.പ്രദീപ് കുമാർ; പ്രതികരണം ഇങ്ങനെ

നിവ ലേഖകൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ എ. പ്രദീപ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി ഏൽപ്പിച്ച ഈ വലിയ ഉത്തരവാദിത്തം നല്ല രീതിയിൽ നിറവേറ്റാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലകൾ നല്ലരീതിയിൽ നിർവഹിക്കുന്നതിന് വേണ്ടിയാണ് തന്നെ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Messi Kerala visit

മെസിയുടെ കേരളത്തിലേക്കുള്ള വരവ്: സർക്കാരിനെതിരെ വി.ടി. ബൽറാം

നിവ ലേഖകൻ

മെസി കേരളത്തിലേക്ക് എന്ന പ്രചാരണം സര്ക്കാര് പിആര് വര്ക്ക് ആയിരുന്നു എന്ന് സംശയിക്കുന്നുവെന്ന് വി.ടി. ബൽറാം. ലിയോണൽ മെസ്സിയെയും അർജന്റീനയെയും കേരളത്തിൽ കൊണ്ടുവരുന്നത് സ്പോൺസർമാരാണെന്ന് മന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ, മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരും കായിക മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇതിന് പിന്നിലെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

gold loan fraud

വ്യാജ മരണവാർത്ത നൽകി സ്വർണ്ണപ്പണയ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

നിവ ലേഖകൻ

സ്വർണ്ണപ്പണയ സ്ഥാപനത്തിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം മരണ വാർത്ത നൽകി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂർ സ്വദേശിയായ സജീവ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മറ്റു ചില തട്ടിപ്പ് കേസുകൾ കൂടി നിലവിലുണ്ട് എന്നാണ് വിവരം.

Kalikavu tiger mission

കാളികാവ് കടുവ ദൗത്യം; നിലമ്പൂർ സൗത്ത് ഡിഎഫ്ഒയെ സ്ഥലം മാറ്റി

നിവ ലേഖകൻ

മലപ്പുറം കാളികാവ് കടുവ ദൗത്യത്തിന്റെ ചുമതലയുണ്ടായിരുന്ന നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ.യെ സ്ഥലം മാറ്റി. തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്കാണ് ഡി.എഫ്.ഒ. ജി. ധനിക് ലാലിനെ സ്ഥലം മാറ്റിയത്. എ.സി.എഫ്. കെ. രാകേഷിനാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്.

നിവ ലേഖകൻ

പൂഞ്ച്◾: പാക് ഷെല്ലിംഗിൽ ദുരിതത്തിലായ പൂഞ്ചിലെ ജനങ്ങൾക്ക് സൈന്യത്തിന്റെ സഹായം എത്തി. വീടുകൾ തോറും ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിതരണം ചെയ്തു. കൂടാതെ സൈന്യം മെഡിക്കൽ ക്യാമ്പുകളും നടത്തി. ...

Kerala flood relief

ദുരന്തബാധിതർക്കായി ലീഗ് വീട് നൽകുന്നത് തെറ്റായ സന്ദേശം നൽകുന്നു; വിമർശനവുമായി മുഖ്യമന്ത്രി

നിവ ലേഖകൻ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ ടൗൺഷിപ്പിന് പുറത്ത് താമസം ഒരുക്കുന്ന മുസ്ലീം ലീഗിനെ മുഖ്യമന്ത്രി വിമർശിച്ചു. ലീഗിന്റെ നടപടി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. യഥാർത്ഥ അതിജീവിതർക്ക് തന്നെയാണോ വീടുകൾ നൽകുന്നതെന്ന് ഉറപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ED assistant director

കൊച്ചി ഇഡി അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ കേസ്; 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതി

നിവ ലേഖകൻ

കൊച്ചി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര് ശേഖര് കുമാറിനെതിരെ വിജിലന്സ് കേസ്. രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.