Latest Malayalam News | Nivadaily

ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് ദേശാഭിമാനിയും ചന്ദ്രികയും; അഴിമതി ആരോപണങ്ങൾ കനക്കുന്നു
ഇ.ഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി കേസിൽ ദേശാഭിമാനിയും ചന്ദ്രികയും വിമർശനവുമായി രംഗത്ത്. കേന്ദ്രസർക്കാർ രാഷ്ട്രീയ വേട്ടയ്ക്കും സാമ്പത്തിക കൊള്ളയ്ക്കും ഇ.ഡിയെ ഉപയോഗിക്കുന്നുവെന്ന് ദേശാഭിമാനി ആരോപിച്ചു. കൊടകര കള്ളപ്പണക്കേസിലും സ്വർണക്കടത്ത് കേസിലും ഇ.ഡിയുടെ നിലപാട് സംശയാസ്പദമാണെന്ന് ചന്ദ്രികയും വിമർശിച്ചു.

കോഴിക്കോട് തീപിടിത്തം: കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി
കോഴിക്കോട് ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വിഷയത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടിയത്. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.

കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന; കോൺഗ്രസിൽ സജീവ ചർച്ചകൾ, കൂടുതൽ അവസരങ്ങൾ യുവജനങ്ങൾക്ക്
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് സജീവ ചർച്ചകളിലേക്ക്. കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകുന്നതിനെക്കുറിച്ച് ആലോചനകളുണ്ട്. പുനഃസംഘടനയിൽ പരാതികൾ ഇല്ലാതെ പൂർത്തിയാക്കാൻ ആണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

കാളികാവ് കടുവ: തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്; വനം വകുപ്പിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ
മലപ്പുറം കാളികാവിൽ നരഭോജിയായ കടുവയെ പിടികൂടാനുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നു. കടുവയെ പിടികൂടാൻ വൈകിയതിൽ വനം വകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും തെരച്ചിൽ ശക്തമായി തുടരുന്നു.

കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ: ഒരാൾ കൂടി പിടിയിൽ, മൂന്ന് പേർ കസ്റ്റഡിയിൽ
കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം മൂന്നായി. അനൂസിന്റെ സഹോദരൻ അജ്മലുമായുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് സൂചന.

വിജയ് ഷായുടെ ഹർജി സുപ്രീം കോടതിയിൽ; കേണൽ സോഫിയ ഖുറേഷിക്കെതിരായ കേസിൽ ഇന്ന് വാദം കേൾക്കും
മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശത്തിൽ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരാൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു.

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്: ബെയ്ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; കാൻസർ ഗുരുതരമെന്ന് റിപ്പോർട്ട്
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന് വളരെ വേഗത്തിൽ പടരുന്ന കാൻസറാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണ വിധേയമാക്കാമെന്ന് സൂചനയുണ്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലവർഷം എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കോഴിക്കോട് ബസ് സ്റ്റാൻഡ് തീപിടിത്തം: ഫയർഫോഴ്സ് ഇന്ന് അന്വേഷണം ആരംഭിക്കും
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്സ് ഇന്ന് അന്വേഷണം ആരംഭിക്കും. തീപിടിത്തത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. തീപിടിത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

നെടുമ്പാശ്ശേരി ഐവിൻ കൊലക്കേസ്: സിഐഎസ്എഫ് കമാൻഡറെ ചോദ്യം ചെയ്യാൻ പൊലീസ്
നെടുമ്പാശ്ശേരി ഐവിൻ കൊലക്കേസിൽ സിഐഎസ്എഫ് കമാൻഡന്റിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. കൊലപാതകത്തിന് ശേഷം രണ്ടാം പ്രതി ഡ്യൂട്ടിയിൽ കയറിയത് കമാൻഡറുടെ നിർദേശപ്രകാരമാണെന്ന് മൊഴിയുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നാളെ കോടതിയിൽ സമർപ്പിക്കും.

ഡൽഹിയെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിൽ; സായി സുദർശന് സെഞ്ചുറി
ഐപിഎൽ പ്ലേ ഓഫിൽ ഗുജറാത്ത് ടൈറ്റൻസ് യോഗ്യത നേടി. ഡൽഹി ക്യാപിറ്റൽസിനെതിരെ 10 വിക്കറ്റിനാണ് ഗുജറാത്ത് വിജയിച്ചത്. സായി സുദർശന്റെ സെഞ്ചുറിയും, ഗില്ലിന്റെ അർദ്ധ സെഞ്ചുറിയും ഗുജറാത്തിന് മികച്ച വിജയം നൽകി. 200 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത്, വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു.