Latest Malayalam News | Nivadaily

സഞ്ജുവിനെ ഒഴിവാക്കിയത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ഉടമ
രാജസ്ഥാൻ റോയൽസുമായുള്ള സഞ്ജു സാംസണിന്റെ യാത്ര അവസാനിച്ചു. സഞ്ജുവിന് ശാരീരികവും മാനസികവുമായ ക്ഷീണമുണ്ടായിരുന്നെന്നും അത് മാറ്റത്തിന് പ്രേരിപ്പിച്ചെന്നും മനോജ് ബദലെ പറയുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് ശേഷമാണ് സഞ്ജുവിന് ഇങ്ങനെയൊരു തോന്നലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം ദൗർഭാഗ്യകരം; തിരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചന നടത്തണം: എം.വി ജയരാജൻ
കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് എം.വി. ജയരാജൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ഏകപക്ഷീയമാണെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധുവിനെ വരൻ കൊന്നു
ഗുജറാത്തിലെ ഭാവ്നഗറിൽ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധുവിനെ വരൻ കൊലപ്പെടുത്തി. സാരിയുടെയും പണത്തിന്റെയും പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

അവയവ കച്ചവടം: കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്ക് പങ്കുണ്ടെന്ന് എൻഐഎ
ഇറാനിലേക്ക് അവയവങ്ങൾ കടത്തുന്നതിന് കേരളത്തിലെ ചില സ്വകാര്യ ആശുപത്രികൾ സഹായിച്ചെന്ന് എൻഐഎ. രോഗികളുടെ വിവരങ്ങൾ അടക്കം ആശുപത്രികൾ കൈമാറിയെന്നാണ് വിവരം. കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നും എൻഐഎ അറിയിച്ചു.

വർക്കല ട്രെയിൻ ആക്രമണം: തെളിവെടുപ്പ് പുനരാവിഷ്കരിച്ച് റെയിൽവേ പൊലീസ്, സാക്ഷി മൊഴി നിർണായകം
വർക്കലയിൽ ട്രെയിനിൽ പെൺകുട്ടിക്കെതിരെ നടന്ന ആക്രമണത്തിന്റെ പുനരാവിഷ്കരണവുമായി റെയിൽവേ പൊലീസ്. പ്രതിയെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ കേരള എക്സ്പ്രസ്സിന്റെ അതേ കോച്ചിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിലെ സാക്ഷിയായ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയതും കേസിൽ വഴിത്തിരിവായി.

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പയ്യന്നൂർ മണ്ഡലത്തിലെ 18-ാം ബൂത്തിലെ ബിഎൽഒ അനീഷ് ജോർജ് (44) ആണ് മരിച്ചത്. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.

യൂത്ത് കോൺഗ്രസ്സിന് അർഹമായ പരിഗണന നൽകണം; സിപിഐഎമ്മിന്റെ നീക്കം ജനാധിപത്യവിരുദ്ധം: ഒ ജെ ജനീഷ്
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകുന്നതിന് നേതൃത്വം ഇടപെടണമെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഒ ജെ ജനീഷ് ആവശ്യപ്പെട്ടു. കോൺഗ്രസിൻ്റെ തിരുത്തൽ ശക്തി എന്ന നിലയിലാണ് യൂത്ത് കോൺഗ്രസ് സീറ്റുകൾ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുപ്പക്കാരെ സിപിഎം എത്രമാത്രം ഭയപ്പെടുന്നു എന്നത് കോൺഗ്രസ് നേതൃത്വം ശ്രദ്ധിക്കണമെന്നും ഒ ജെ ജനീഷ് അഭിപ്രായപ്പെട്ടു.

കണ്ണൂരിൽ SIR ജോലി സമ്മർദ്ദം മൂലം ബിഎൽഒ ജീവനൊടുക്കി
കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് (44) ആണ് മരിച്ചത്. എസ്ഐആർ ജോലി സമ്മർദ്ദം കാരണമാണ് മരിച്ചത് എന്നാണ് ആരോപണം.

എം.എ യൂസഫലിക്ക് വേറിട്ട പിറന്നാൾ സമ്മാനം; സ്കൂളിലെ ജീവനക്കാർക്ക് വീടൊരുക്കി വിദ്യാർത്ഥികൾ
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടിക ലെമർ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിലെ മൂന്ന് ജീവനക്കാർക്ക് വീട് വെച്ച് നൽകുന്നു. വിദ്യാര്ത്ഥികള് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് ഈ സത്കര്മ്മം ചെയ്യുന്നത്. ഇതിന് എല്ലാ പിന്തുണയും നല്കി അധ്യാപകരും സ്കൂള് മാനേജ്മെന്റും ഒപ്പമുണ്ട്.

ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ; മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തുടരും
ബിഹാറിൽ എൻഡിഎ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തുടരും. മന്ത്രിസ്ഥാനങ്ങൾ വീതം വെക്കുന്നതിനെ ചൊല്ലിയാണ് പ്രധാന ചർച്ചകൾ നടക്കുന്നത്. നാളെ എൻഡിഎ നിയമസഭാ കക്ഷി യോഗം ചേർന്ന ശേഷം പ്രഖ്യാപനമുണ്ടാകും.

അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കാൻ സർക്കാർ; വിദഗ്ധ സമിതി രൂപീകരിച്ചു
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള നിയമം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിയമത്തിന്റെ സമഗ്രമായ പരിശോധനയ്ക്കായി വിദഗ്ധ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കും.

ആനന്ദ് ബിജെപി പ്രവർത്തകനല്ല, രാഷ്ട്രീയം കളിക്കരുതെന്ന് എസ്. സുരേഷ്
ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ആനന്ദിന്റെ ആത്മഹത്യയിൽ ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആനന്ദ് ബിജെപി പ്രവർത്തകനോ ഭാരവാഹിയോ ആയിരുന്നില്ലെന്നും സുരേഷ് വ്യക്തമാക്കി.