Latest Malayalam News | Nivadaily

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: ബിജെപി നേതാക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി പ്രതിരോധത്തിൽ ആയിരിക്കുകയാണ്. ആത്മഹത്യാ കുറിപ്പില് പേരുള്ളവരെ ചോദ്യം ചെയ്യാനാണ് പൂജപ്പുര പൊലീസിന്റെ നീക്കം. തെളിവ് ലഭിച്ചാല് ബിജെപി നേതാക്കളെ പ്രേരണാ കുറ്റത്തിന് പ്രതിചേര്ക്കും.

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയതിനെതിരെ വൈഷ്ണ ഹൈക്കോടതിയിൽ
തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു. വോട്ടർ പട്ടികയിലെ പിഴവ് തിരുത്തണമെന്നുമാണ് വൈഷ്ണയുടെ ഹർജിയിലെ പ്രധാന ആവശ്യം. ജില്ലാ കളക്ടർ ഇന്ന് വൈഷ്ണയുടെ ഹിയറിങ് നടത്തും.

കോഴിക്കോട് മലപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; ഗതാഗതം തടസ്സപ്പെട്ടു, വീടുകളിൽ വെള്ളം കയറി
കോഴിക്കോട് മലപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു.

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവം: ഇന്ന് ബിഎൽഒമാരുടെ പ്രതിഷേധം
കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒമാർ പ്രതിഷേധം സംഘടിപ്പിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ചുള്ള പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.

പോർച്ചുഗൽ ഫിഫ ലോകകപ്പിന് യോഗ്യത നേടി; അർമേനിയയെ തകർത്തു
പോർച്ചുഗൽ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്ക് തകർത്തു. മത്സരത്തിൽ ജോവോ നെവസും ബ്രൂണോ ഫെർണാണ്ടസും ഹാട്രിക് നേടി.

പി.എം.ആർഷോക്കെതിരെ പരാതി നൽകിയ നിമിഷ രാജു പറവൂർ ബ്ലോക്കിലേക്ക്
എഐഎസ്എഫ് നേതാവ് നിമിഷ രാജു പറവൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി.എം. ആർഷോയ്ക്കെതിരെ നിമിഷ പരാതി നൽകിയിരുന്നു. പറവൂർ ബ്ലോക്ക് കെടാമംഗലം ഡിവിഷനിലാണ് നിമിഷ മത്സരിക്കുന്നത്.

അനീഷ് ജോർജിന് എസ്ഐആർ സമ്മർദ്ദമില്ലെന്ന് കളക്ടർ; ആരോപണങ്ങൾ തള്ളി ജില്ലാ ഭരണകൂടം
കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ വിശദീകരണം നൽകി. എസ്ഐആർ ജോലിയുടെ സമ്മർദ്ദമല്ല മരണകാരണമെന്ന് കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു. അനീഷിന് എല്ലാ സഹായവും നൽകിയിരുന്നെന്നും ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.

അനീഷ് ജോർജിന്റെ മരണത്തിൽ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് സിപിഐഎം
ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം തിരിച്ചറിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആവശ്യപ്പെട്ടു. യുഡിഎഫ് നേതൃത്വം സിപിഐഎമ്മിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും രാഗേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമാണ് മരണകാരണമെന്ന് അനീഷിന്റെ പിതാവ് പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം ‘ആരോ’ യൂട്യൂബിൽ റിലീസ് ചെയ്തു
മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം 'ആരോ' യൂട്യൂബിൽ റിലീസ് ചെയ്തു. രഞ്ജിത്താണ് സിനിമയുടെ സംവിധായകൻ. മഞ്ജു വാര്യരും ശ്യാമപ്രസാദും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഇറാനിലേക്ക് അവയവ കച്ചവടം: സാക്ഷി പ്രതിയായി; കൂടുതൽ തെളിവുകൾ പുറത്ത്
ഇറാനിലേക്ക് അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ സാക്ഷിയായിരുന്ന ഷമീർ പ്രതിയായി. ഷമീറിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഡിജിറ്റൽ രേഖകളും ബാങ്ക് ഇടപാടുകളും എൻഐഎ കണ്ടെത്തി. 50 ലക്ഷം രൂപ വരെ വാഗ്ദാനം നൽകിയാണ് ആളുകളെ കടത്തിയിരുന്നത്.

