Latest Malayalam News | Nivadaily

NEET PG Exam

നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രീം കോടതി; സുതാര്യത ഉറപ്പാക്കണമെന്ന് കോടതി

നിവ ലേഖകൻ

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പിജി (NEET-PG) ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രീം കോടതി നിർദ്ദേശം നൽകി. ജൂൺ 15-ന് നടക്കാനിരിക്കുന്ന പരീക്ഷ ഒറ്റ ഷിഫ്റ്റായി നടത്താനാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബഞ്ച് നിർദേശം നൽകിയത്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കണമെന്നും കോടതി എൻടിഎയോട് ആവശ്യപ്പെട്ടു.

Mangaluru landslide

കുന്നിടിഞ്ഞ് വീണ് മംഗളൂരുവിൽ രണ്ട് കുട്ടികളടക്കം മൂന്ന് മരണം

നിവ ലേഖകൻ

കനത്ത മഴയെ തുടർന്ന് മംഗളൂരുവിൽ മണ്ണിടിച്ചിലുണ്ടായി. അപകടത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും മരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Thug Life ban

കന്നഡ പരാമർശം: കമല് ഹാസന്റെ ‘തഗ് ലൈഫി’ന് കര്ണാടകയില് വിലക്ക്

നിവ ലേഖകൻ

കന്നഡ ഭാഷയെക്കുറിച്ചുള്ള കമല് ഹാസന്റെ പരാമര്ശത്തെ തുടര്ന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'തഗ് ലൈഫി'ന് കര്ണാടകയില് വിലക്ക്. കര്ണാടക ഫിലിം ചേംബര് ഓഫ് കൊമേഴ്സാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. തെറ്റ് തിരുത്തിയാൽ മാത്രമേ പഠിക്കാനാവൂ എന്നും അതിനാൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കമല്ഹാസന് പ്രതികരിച്ചു.

Body shaming incident

വിമാനത്തിൽ കുട്ടിയുടെ തല ജനലിലിടിപ്പിച്ച് യുവതി; കാരണം ബോഡി ഷേമിംഗോ?

നിവ ലേഖകൻ

ഫ്ലോറിഡയിൽ വിമാനയാത്രയ്ക്കിടെ സഹയാത്രികനായ കുട്ടിയെ ബോഡി ഷേമിംഗ് നടത്തിയെന്ന് ആരോപിച്ച് യുവതി തല ജനലിലിടിപ്പിച്ചു. മെറിലാൻഡ് സ്വദേശിനിയായ 46-കാരി ക്രിസ്റ്റി ക്രാംപ്ടണെ പോലീസ് അറസ്റ്റ് ചെയ്തു. ഒർലാൻഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്.

Oral Cancer Prevention

വായിലെ കാൻസർ നേരത്തേ കണ്ടെത്തണം; ആരോഗ്യ മന്ത്രിയുടെ ആഹ്വാനം

നിവ ലേഖകൻ

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, വായിലെ കാൻസറിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. ആരോഗ്യ വകുപ്പ് നടത്തിയ സ്ക്രീനിംഗിൽ 41,660 പേർക്ക് വദനാര്ബുദ സാധ്യത കണ്ടെത്തി. എല്ലാ ആളുകളും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി കാൻസർ സ്ക്രീനിംഗ് നടത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Nilambur by-election

എം സ്വരാജ് എൽഡിഎഫിന് യോജ്യനായ സ്ഥാനാർത്ഥിയെന്ന് ബിനോയ് വിശ്വം

നിവ ലേഖകൻ

എം സ്വരാജിനെ എൽഡിഎഫിൻ്റെ ഏറ്റവും യോഗ്യനായ സ്ഥാനാർത്ഥിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രശംസിച്ചു. നിലമ്പൂരിൽ സ്വരാജിന്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിന് വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരവും ആശയപരവുമായ വെല്ലുവിളികളെ നേരിടാൻ സ്വരാജിന് കഴിയുമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Nilambur by election

നിലമ്പൂർ യുഡിഎഫ് തിരിച്ചുപിടിക്കും, ആര് സ്ഥാനാർഥിയായാലും ജയം ഉറപ്പ്: ആര്യാടൻ ഷൗക്കത്ത്

നിവ ലേഖകൻ

നിലമ്പൂർ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും ആര് സ്ഥാനാർഥിയായാലും വിജയം ഉറപ്പാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. രാഷ്ട്രീയ പോരാട്ടത്തിൽ എല്ലാ സ്ഥാനാർഥികളും ശക്തരാണെന്നും ആരെയും മോശമായി കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം വൈകിയാണ് നടന്നതെന്നും എം സ്വരാജ് നല്ല സുഹൃത്താണെങ്കിലും തിരഞ്ഞെടുപ്പിൽ സൗഹൃദം ബാധകമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Operation Sindoor

ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് രാജ്നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂരിൽ നാവികസേനയുടെ പങ്ക് പ്രശംസനീയം

നിവ ലേഖകൻ

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ നാവികസേനയുടെ പങ്ക് ശ്ലാഘനീയമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പാക് നാവികസേനയെ അവരുടെ തീരത്ത് തന്നെ ഒതുക്കാൻ ഇന്ത്യൻ നാവികസേനയുടെ നിശ്ചയദാർഢ്യം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ അമിത് ഷാ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി.

Kalikavu leopard trapped

കാളികാവിൽ നരഭോജി കടുവയ്ക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി; പ്രതിഷേധവുമായി നാട്ടുകാർ

നിവ ലേഖകൻ

മലപ്പുറം കാളികാവിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കടുവയ്ക്ക് വേണ്ടി സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. പുലിയെ എവിടെ കൊണ്ടുപോകും എന്നറിയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വനം വകുപ്പിന്റെ വാഹനം തടഞ്ഞു.

P.V. Anvar

സ്വരാജിന്റെ സ്ഥാനാർത്ഥിത്വം: തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ

നിവ ലേഖകൻ

എം. സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി പി.വി. അൻവർ രംഗത്ത്. സ്ഥാനാർത്ഥി ശക്തനാണോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് അദ്ദേഹം പറഞ്ഞു. പിണറായിസത്തിനെതിരെ നാട്ടിൽ വികാരമുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.

Kerala monsoon rainfall

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്; ജാഗ്രതാ നിർദ്ദേശം

നിവ ലേഖകൻ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ് നിലവിൽ.

Nilambur by-election

നിലമ്പൂരിൽ ബിഡിജെഎസ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും; എൽഡിഎഫ് സ്ഥാനാർഥിയായി എം. സ്വരാജ്

നിവ ലേഖകൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിനാണ് കൂടുതൽ സാധ്യത. അതേസമയം, എം സ്വരാജാണ് നിലമ്പൂരിലെ എൽഡിഎഫിന്റെ സ്ഥാനാർഥി.