Latest Malayalam News | Nivadaily

Nilambur by-election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ഇന്ന് എത്തും, അൻവറിൻ്റെ തീരുമാനം നിർണായകം

നിവ ലേഖകൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിൻ്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എത്തും. യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച പി.വി. അൻവർ ഒറ്റയ്ക്ക് മത്സരിക്കുമോ എന്നതിൽ രാഹുൽ മാങ്കൂട്ടത്തിൽ പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തി. ദിവസങ്ങൾ നീണ്ട കൂടിയാലോചനകൾക്ക് ഒടുവിൽ എൻഡിഎയും മത്സര രംഗത്തേക്ക് എത്താൻ ഒരുങ്ങുകയാണ്.

Kerala monsoon rainfall

കേരളത്തിൽ മഴ കുറയുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

നിവ ലേഖകൻ

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കിയുള്ള ജില്ലകളിൽ ഗ്രീൻ അലർട്ടും നൽകിയിട്ടുണ്ട്. കാലവർഷം തുടങ്ങി എട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്.

Vadakara political clash

വടകരയിൽ സി.പി.ഐ.എം പ്രവർത്തകർക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് – ബിജെപി എന്ന് ആരോപണം

നിവ ലേഖകൻ

വടകര പുതുപ്പണത്ത് കോൺഗ്രസ് - ബിജെപി ആക്രമണത്തിൽ മൂന്ന് സിപിഐഎം പ്രവർത്തകർക്ക് കുത്തേറ്റു. പ്രദേശത്തെ വായനശാല രാത്രിയുടെ മറവിൽ അടിച്ചു തകർക്കാനുള്ള ശ്രമം ചോദ്യം ചെയ്തവർക്കാണ് കുത്തേറ്റത്. സി.പി.ഐ.എം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗരസഭ കൗൺസിലറുമായ കെ.എം. ഹരിദാസൻ, വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, ബിബേഷ് കല്ലായിന്റ് വിട എന്നിവർക്കാണ് കുത്തേറ്റത്.

short film against smoking

പുകവലിക്കും മദ്യത്തിനുമെതിരെ ഹ്രസ്വ ചിത്രവുമായി അട്ടപ്പാടിയിലെ സ്കൂൾ

നിവ ലേഖകൻ

അട്ടപ്പാടി കാരറ ഗവ. യു പി സ്കൂളിലെ വിദ്യാർത്ഥികൾ പുകവലിക്കും മദ്യത്തിനുമെതിരെ 'വലിയ വില കൊടുക്കേണ്ടി വരും' എന്ന ഹ്രസ്വചിത്രം നിർമ്മിച്ച് ശ്രദ്ധേയരാകുന്നു. സ്കൂൾ ഫിലിം ക്ലബ്ബ് നിർമ്മിച്ച ഈ ചിത്രം മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് ലളിതമായി ഈ സിനിമ പറയുന്നു.

Vadakara auto accident

കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

നിവ ലേഖകൻ

കോഴിക്കോട് വടകര ദേശീയ പാതയിൽ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Kerala University Kalolsavam

സ്വപ്നം കാണുന്നവരെ ജീവിതം സർപ്രൈസ് ചെയ്യും; ബേസിൽ ജോസഫ്

നിവ ലേഖകൻ

കൊല്ലത്ത് നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്. സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കണമെന്നും അവയെ പിന്തുടരാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലവുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും ബേസിൽ ജോസഫ് സംസാരിച്ചു.

Pakistan espionage case

പാക് ചാരവൃത്തി കേസിൽ എൻഐഎ റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ പരിശോധന

നിവ ലേഖകൻ

പാകിസ്താൻ ചാരവൃത്തി കേസിൽ എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തി. എട്ട് സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

Miss World 2025

ലോക സുന്ദരി പട്ടം തായ്ലൻഡിന്; ഇന്ത്യയുടെ നന്ദിനി ഗുപ്തയ്ക്ക് ഫൈനലിൽ ഇടം നേടാനായില്ല

നിവ ലേഖകൻ

2025-ലെ ലോക സുന്ദരി പട്ടം തായ്ലൻഡിന്റെ ഒപാൽ സുഷാത ചുവാങ്ശ്രീക്ക്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടിൽ എത്താനായില്ല. എത്യോപ്യയുടെ ഹാസെറ്റ് ദേറെജെയാണ് ഫസ്റ്റ് റണ്ണറപ്പ്.

UAE fuel prices

യുഎഇയിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; ഡീസൽ വില കുറഞ്ഞു

നിവ ലേഖകൻ

യുഎഇയിൽ ജൂൺ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസൽ വിലയിൽ 7 ഫിൽസിന്റെ കുറവുണ്ടാകും. അജ്മാനിൽ ടാക്സി നിരക്കിൽ മാറ്റമുണ്ടാകില്ല.

complaint boxes in schools

വിദ്യാർത്ഥികളുടെ പരാതി അറിയിക്കാൻ ഇനി പെട്ടി; സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിച്ച് പോലീസ്

നിവ ലേഖകൻ

വിദ്യാർത്ഥികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ പോലീസ് തീരുമാനിച്ചു. പരാതിപ്പെട്ടിയിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ലഹരിയുമായി ബന്ധപെട്ട പരാതികളിൽ കർശന നടപടി എടുക്കും.

POCSO case Kerala

പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും; ലീഗ് നേതാവിനെതിരെ നടപടിയില്ല, രാജി ആവശ്യപ്പെടാതെ സംരക്ഷണം

നിവ ലേഖകൻ

പോക്സോ കേസിൽ 37 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ സംരക്ഷിച്ച് മുസ്ലീം ലീഗ്. ശിക്ഷിക്കപ്പെട്ട് രണ്ട് ദിവസമായിട്ടും ഷെരീഫ് ചിറക്കലിന്റെ രാജി ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. വിധിപ്പകർപ്പ് ലഭിച്ചാലുടൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്.

Kerala monsoon rainfall

സംസ്ഥാനത്ത് കാലവർഷം അതിരൂക്ഷം; ഏഴ് മരണം

നിവ ലേഖകൻ

സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നതിനിടെ വിവിധ അപകടങ്ങളിൽ ഏഴ് പേർ മരിച്ചു. അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 25 മുതൽ തുടങ്ങിയ മഴയിൽ ഇതുവരെ 164 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചു.