Latest Malayalam News | Nivadaily

Sree Chitra Institute

ശ്രീചിത്രയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; വിശദീകരണവുമായി ഇൻസ്റ്റിറ്റ്യൂട്ട്

നിവ ലേഖകൻ

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ന്യൂറോ ഇന്റർവെൻഷണൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സ്റ്റെന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ശസ്ത്രക്രിയ മാറ്റിവെക്കാൻ തീരുമാനിച്ചത്. മറ്റു ശസ്ത്രക്രിയകൾ കൃത്യമായി നടക്കുമെന്നും അധികൃതർ അറിയിച്ചു.

Argentina Football team

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്; രണ്ട് മത്സരങ്ങൾക്ക് സാധ്യതയെന്ന് മന്ത്രി വി. അബ്ദുറഹിമാൻ

നിവ ലേഖകൻ

ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിൽ രണ്ട് കളികൾ നടത്താൻ ആലോചനയുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ ഈ മാസം കേരളത്തിലെത്തും.

Kasargod drug seizure

കാസർഗോഡ് ലഹരി കടത്ത്: 19,185 പാക്കറ്റ് ലഹരി വസ്തുക്കളുമായി 2 പേർ പിടിയിൽ

നിവ ലേഖകൻ

കാസർഗോഡ് വില്പനക്കായി കാറിൽ കടത്തുകയായിരുന്ന നിരോധിത ലഹരിവസ്തുക്കളുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 19,185 പാക്കറ്റ് ലഹരി വസ്തുക്കളാണ് ഇവരില് നിന്നും പിടികൂടിയത്. കാസർഗോഡ് ഡിവൈഎസ്പി സുനിൽ കുമാറിൻ്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

Sabarimala forest theft

ശബരിമല വനാതിർത്തിയിൽ മോഷണം പെരുകുന്നു; അജ്ഞാത സംഘത്തെ പിടികൂടാൻ നാട്ടുകാർ

നിവ ലേഖകൻ

ശബരിമല വനാതിർത്തിയിലെ വീടുകളിൽ മോഷണം പതിവാകുന്നു. ഗൂഡ്രിക്കൽ, വടശ്ശേരിക്കര വനാതിർത്തികളിലെ വീടുകളിലാണ് മോഷണം വ്യാപകമാകുന്നത്. ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമാണ് കവർച്ച ചെയ്യപ്പെടുന്നത്.

honor killing

ഉത്തർപ്രദേശിൽ ദുരഭിമാനക്കൊലപാതകം; 17കാരിയെ കൊന്ന് തലവെട്ടി കനാലിലെറിഞ്ഞ് അമ്മയും സഹോദരങ്ങളും

നിവ ലേഖകൻ

ഉത്തർപ്രദേശിലെ മീററ്റിൽ 17 വയസ്സുള്ള പെൺകുട്ടിയെ ദുരഭിമാനക്കൊലപാതകത്തിൽ കൊലപ്പെടുത്തി. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ആസ്തയെ അമ്മ രാകേഷ് ദേവി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് കനാലിൽ തള്ളുകയായിരുന്നു. സംഭവത്തിൽ രാകേഷ് ദേവിയെയും അവരുടെ രണ്ട് പ്രായപൂർത്തിയാകാത്ത ആൺമക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

AI employee replacement

എഐ ജീവനക്കാർക്ക് പകരമാവില്ല; സുന്ദർ പിച്ചൈയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു

നിവ ലേഖകൻ

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പുതിയ പ്രസ്താവന ശ്രദ്ധേയമാകുന്നു. എഞ്ചിനീയർമാരെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാക്കാൻ എഐ ഉപകരണങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാൻ ഫ്രാൻസിസ്കോയിലെ ബ്ലൂംബർഗ് ടെക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Plus One Admission

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ്: 2,49,540 വിദ്യാർത്ഥികൾക്ക് പ്രവേശനം

നിവ ലേഖകൻ

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റിൽ 2,49,540 വിദ്യാർത്ഥികൾക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചു. സംവരണ സീറ്റുകളിൽ 69,034 ഒഴിവുകളുണ്ട്. മെറിറ്റ് ക്വാട്ടയിൽ 1,21,743 പേർ സ്ഥിര പ്രവേശനം നേടി. രണ്ടാം അലോട്ട്മെന്റ് ജൂൺ 10-ന് പ്രസിദ്ധീകരിക്കും.

Thug Life collection

കമൽഹാസന്റെ ‘തഗ് ലൈഫ്’ ആദ്യദിനം നേടിയത് 17 കോടി

നിവ ലേഖകൻ

കമൽഹാസന്റെ കന്നട ഭാഷയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്കിടയിൽ പുറത്തിറങ്ങിയ ചിത്രമാണ് തഗ് ലൈഫ്. മണിരത്നം സംവിധാനം ചെയ്ത സിനിമ വ്യാഴാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം ആദ്യ ദിവസം 17 കോടി രൂപയാണ് നേടിയത്.

marine structural fitter

സയന്റിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

നിവ ലേഖകൻ

ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്ന് മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കൊച്ചിൻ ഷിപ്പ്യാർഡിൽ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഒരു വർഷത്തേക്ക് സ്റ്റൈപന്റോടുകൂടിയ അപ്രന്റിസ്ഷിപ്പും ലഭിക്കും.

Andhra Pradesh Kitex Group

തെലങ്കാനയ്ക്ക് പിന്നാലെ കിറ്റെക്സിനെ തേടി ആന്ധ്രയും; നാളെ മന്ത്രി കിഴക്കമ്പലത്തെത്തും

നിവ ലേഖകൻ

തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശും കിറ്റെക്സിനെ ക്ഷണിക്കുന്നു. ആന്ധ്രപ്രദേശ് ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്ത് എത്തും. കിറ്റെക്സ് എം.ഡി സാബു എം ജേക്കബിനെ ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള കൂടികാഴ്ച്ചക്കു ക്ഷണിക്കാനാണ് മന്ത്രിയെത്തുന്നത്.

Amboori student death

അമ്പൂരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

നിവ ലേഖകൻ

തിരുവനന്തപുരം അമ്പൂരി കരിപ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വെളി സ്വദേശിയായ ആദിത്യൻ (20) ആണ് മരിച്ചത്. ചാക്ക ഐ.ടി.ഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ആദിത്യൻ.

false propaganda case

വിദ്യാർത്ഥിനിക്കെതിരായ വ്യാജ പ്രചരണം: അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക്

നിവ ലേഖകൻ

കിളിമാനൂരിൽ വിദ്യാർത്ഥിനിക്കെതിരെ അധ്യാപിക നടത്തിയ വ്യാജ പ്രചരണം ആറ്റിങ്ങൽ ഡിവൈഎസ്പി അന്വേഷിക്കും. പോക്സോ കേസിൽ പ്രതിയായ അധ്യാപികയെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥിനിയുടെ പഠനം മുടങ്ങിയതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലുണ്ടായി.