Latest Malayalam News | Nivadaily

40-ാം വയസ്സിലും റെക്കോർഡ് നേട്ടം; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ സുവർണ്ണ നേട്ടങ്ങൾ
യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന് നേടിക്കൊടുത്തതിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കി. 40 വയസ്സിനു ശേഷം ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡാണ് അദ്ദേഹം പുതുതായി സ്വന്തമാക്കിയിരിക്കുന്നത്. 1968-ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ഗോൾ നേടിയ കോംഗോ താരം പിയറി കലാലയുടെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്.

യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ചിപ്പ് നിർമ്മാണത്തെ ബാധിച്ചതായി ഹുവായ് സിഇഒ റെൻ ഷെങ്ഫെയ് പറഞ്ഞു. ഉയർന്ന നിലവാരമുള്ള ചിപ്പുകൾ നിർമ്മിക്കുന്നതിന് യുഎസ് നിയന്ത്രണങ്ങൾ തടസ്സമായെന്നും അദ്ദേഹം വ്യക്തമാക്കി. ഗവേഷണത്തിനും വികസനത്തിനുമായി പ്രതിവർഷം ഏകദേശം 180 ബില്യൺ യുവാൻ ഹുവായ് നിക്ഷേപം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.|

സഞ്ജു സാംസൺ ടീം മാറാനൊരുങ്ങുന്നു? പുതിയ സൂചനകളുമായി താരം
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി താരം രംഗത്ത്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു എത്തുമെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് താരത്തിന്റെ പോസ്റ്റ്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ഈ പോസ്റ്റ് പുതിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.

ഭാരതത്തിനു വേണ്ടി സംസാരിക്കാനായി; പാക് അജണ്ട ആഗോളതലത്തിൽ നടപ്പാക്കാനായില്ല: ശശി തരൂർ
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിദേശ പര്യടനം നടത്തിയ ശശി തരൂർ എം.പി.യുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തി. വിദേശ രാജ്യങ്ങളിൽ ഒരു ഭാരതീയനെന്ന നിലയിലാണ് താൻ സംസാരിച്ചതെന്നും ഭാരതത്തിനു വേണ്ടി സംസാരിക്കാൻ കഴിഞ്ഞത് തന്റെ കടമയായി കണ്ടെന്നും തരൂർ വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പ് യോഗ്യതാ പോരാട്ടം: ബ്രസീൽ നാളെ പരാഗ്വെയെ നേരിടും, അർജന്റീന കൊളംബിയയുമായി
അടുത്ത വർഷത്തെ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിനുള്ള മത്സരത്തിൽ ബ്രസീൽ നാളെ കളത്തിലിറങ്ങും. അവരുടെ എതിരാളികൾ കരുത്തരായ പരാഗ്വേയാണ്. കൂടാതെ, യോഗ്യത ഉറപ്പിച്ച അർജന്റീനയും നാളെ കൊളംബിയയുമായി മത്സരിക്കുന്നു.

സ്ത്രീ ശക്തി SS-471 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-471 ലോട്ടറി ഫലം പുറത്തിറങ്ങി. ഒന്നാം സമ്മാനം SO 178246 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം SP 750773 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.

മേഘാലയ ഹണിമൂൺ കൊലപാതകം: ഭാര്യയും കാമുകനും അറസ്റ്റിൽ
മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. സോനത്തിന്റെ കാമുകൻ രാജ് കുശ്വാഹയാണ് വാടക കൊലയാളികളെ ഏർപ്പാടാക്കിയത്. ഷില്ലോങ്ങിൽ വെച്ച് നടന്ന കൊലപാതകത്തിൽ സോനത്തിന്റെ ഫോൺ രേഖകൾ നിർണായകമായി.

നിലമ്പൂരിൽ പന്നിക്കെണിയിൽ വിദ്യാർത്ഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ജൂലൈയിൽ തിരൂരിൽ വെച്ച് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുന്നതാണ്.

പ്രശസ്ത സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു
പ്രശസ്ത ഹിന്ദി-ബംഗാളി ചലച്ചിത്ര സംവിധായകൻ പാർഥോ ഘോഷ് (76) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 1985ൽ 100 ഡേയ്സ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. അഗ്നിസാക്ഷി, ഗുലാം – ഇ – മുസ്തഫ, യുഗപുരുഷ് എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

എ.കെ.ജി സെന്റർ ആക്രമണക്കേസ്: സുഹൈൽ ഷാജഹാന്റെ ഹർജി കോടതി തള്ളി
എ.കെ.ജി സെന്റർ ആക്രമണക്കേസിൽ പ്രതി സുഹൈൽ ഷാജഹാന്റെ ഹർജി കോടതി തള്ളി. പാസ്പോർർട്ട് വിട്ടു കിട്ടാനും വിദേശത്തേക്കുള്ള യാത്രാനുമതിക്കുമായിരുന്നു ഹർജി. പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി നൽകുന്നത് വിചാരണയെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നിക്കോളാസ് പൂരൻ്റെ വിരമിക്കൽ
വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 29 വയസ്സുള്ള താരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 167 മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

മേഘാലയ കൊലപാതകം: ഭാര്യയുടെ മൊഴിയില് മലക്കംമറിച്ചില്, തെളിവുകളുണ്ടെന്ന് പൊലീസ്
മേഘാലയയിൽ മധുവിധു ആഘോഷത്തിനിടെ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. കേസിൽ പ്രതിയായ സോനം രഘുവൻഷി മൊഴി മാറ്റിപ്പറഞ്ഞു. ആഭരണങ്ങൾ തട്ടിയെടുക്കാൻ എത്തിയ അക്രമിസംഘത്തെ ചെറുക്കുന്നതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നാണ് സോനത്തിന്റെ പുതിയ വാദം. കൊലപാതകം ആസൂത്രണം ചെയ്തതിന് ശക്തമായ തെളിവുകളുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.