Latest Malayalam News | Nivadaily

ഹിന്ദു മഹാസഭ ഇടത് പക്ഷത്തിന് പിന്തുണ നൽകിയിട്ടില്ല; പിന്തുണച്ചത് വ്യാജൻ, പിന്നിൽ ബിജെപിയെന്ന് സംശയം: ഹിമവൽ ഭദ്രാനന്ദ
ഹിന്ദുമഹാസഭ ഇടത് പക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് ഹിമവൽ ഭദ്രാനന്ദ അറിയിച്ചു. പിന്തുണ അറിയിച്ചത് ഹിന്ദുമഹാസഭയുടെ പേര് പറഞ്ഞുനടക്കുന്ന വ്യാജനാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നിൽ ബിജെപി ആണോ എന്ന് സംശയിക്കുന്നതായും ഭദ്രാനന്ദ പറഞ്ഞു.

ഹൈസ്കൂൾ, യുപി വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രവൃത്തി ദിനങ്ങൾ; സമയക്രമത്തിലും മാറ്റം
പുതിയ അധ്യയന വർഷത്തിൽ ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക പ്രവർത്തി ദിനങ്ങൾ ഉണ്ടാകും. 5 മുതൽ 7 വരെ ക്ലാസ്സുകളിൽ ആഴ്ചയിൽ 6 പ്രവർത്തി ദിനം തുടർച്ചയായി വരാത്ത 2 ശനിയാഴ്ചകൾ അധിക പ്രവർത്തി ദിവസമാകും. 8 മുതൽ 10 വരെ ക്ലാസ്സുകളിൽ ആഴ്ചയിൽ 6 പ്രവർത്തി ദിവസം തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവർത്തി ദിവസമാകും.

വിരുദുനഗറിൽ പടക്കശാലയിൽ സ്ഫോടനം; 3 മരണം, 5 പേർക്ക് പരിക്ക്
തമിഴ്നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമ്മാണശാലയിൽ സ്ഫോടനമുണ്ടായി. അപകടത്തിൽ ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷഹബാസ് വധക്കേസ്: പ്രതികൾക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധവുമായി പിതാവ്
ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ പിതാവ് ഇക്ബാൽ രംഗത്ത്. കുറ്റാരോപിതർക്ക് ജാമ്യം നൽകിയത് അംഗീകരിക്കാനാവില്ലെന്നും ഇത് വേദനിപ്പിക്കുന്നെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും ഇക്ബാൽ അറിയിച്ചു.

ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് എല്ലാ ഷട്ടറുകളും ഉയർത്തിയത്. മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസ്: പ്രതികൾ ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ ഒളിവിൽ പോയെന്ന് പോലീസ്. ക്യുആർ കോഡ് വഴി 66 ലക്ഷം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തൽ. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി.

ആലപ്പുഴ നവോദയ സ്കൂളിൽ റാഗിങ്; എട്ടാം ക്ലാസുകാരനെ മർദിച്ചെന്ന് പരാതി
ആലപ്പുഴ ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിങ് നടന്നതായി പരാതി. എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥികൾ മർദിച്ചെന്നാണ് ആരോപണം. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം വേണ്ട; ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി വീണ വിജയൻ
മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു. പൊതുതാത്പര്യ ഹർജി തനിക്കെതിരെ ബോധപൂർവം ഉന്നയിച്ച ആരോപണങ്ങൾ ഉന്നയിക്കാനുള്ള ശ്രമമാണെന്നും, സിബിഐ അന്വേഷണ ആവശ്യം നിലനിൽക്കുന്നതല്ലെന്നും വീണ സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് മാത്രം കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കളിയാക്കലും ജാതി അധിക്ഷേപവും കൊലപാതകത്തിൽ കലാശിച്ചു; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
കോട്ടയം പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിൻ്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സുരേഷിന്റെ സുഹൃത്തുക്കളായ യദു, ഹരികൃഷ്ണൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

