Latest Malayalam News | Nivadaily

pension scheme criticism

പെൻഷൻ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് കെ.സി. വേണുഗോപാൽ

നിവ ലേഖകൻ

എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പെൻഷൻ തുക തുച്ഛമാണെന്നും 1600 രൂപ കൊണ്ട് എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാരുണ്യ പദ്ധതികൾ ഈ സർക്കാർ ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഈ സർക്കാർ പാവപ്പെട്ടവരുടെ സർക്കാരല്ല, മറിച്ച് അദാനിക്ക് മുന്നിൽ കാവത്ത് മറക്കുന്ന സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Bihar assembly elections

ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കും; നിർണായക പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി

നിവ ലേഖകൻ

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. കോൺഗ്രസ് ഉൾപ്പെടെ ഒരു പാർട്ടിയുമായും സഖ്യമില്ലെന്നും എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും പാർട്ടി അറിയിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നു ആം ആദ്മി പാർട്ടി. അതിനുശേഷം കാര്യമായ ഒരു യോഗം പോലും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് പാർട്ടി എത്തിയത്.

Kochi ship disaster

കൊച്ചി കപ്പൽ ദുരന്തം: നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി

നിവ ലേഖകൻ

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. മത്സ്യബന്ധനത്തിൽ ഉണ്ടായ നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം. കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

Idukki police station case

ഇടുക്കിയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; പൊലീസുകാരൻ അറസ്റ്റിൽ

നിവ ലേഖകൻ

ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസുകാരുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ കേസിൽ പൊലീസുകാരൻ അറസ്റ്റിലായി. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ വൈശാഖ് ആണ് അറസ്റ്റിലായത്. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

purification ritual controversy

സെക്രട്ടറിയേറ്റിൽ ദളിത് ജീവനക്കാരിയെ മാറ്റിയ ശേഷം ശുദ്ധികലശം; കന്റോൺമെന്റ് പൊലീസിൽ കേസ്

നിവ ലേഖകൻ

സെക്രട്ടറിയേറ്റിലെ ജീവനക്കാരിയെ സ്ഥലം മാറ്റിയതിന് പിന്നാലെ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി നൽകിയ പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട ഇരു വിഭാഗത്തിൻ്റെയും മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Covid 19 cases Kerala

കോവിഡ് കേസുകൾ കൂടുന്നു; കേരളത്തിൽ ജാഗ്രതാ നിർദ്ദേശം

നിവ ലേഖകൻ

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുന്നത് ആശങ്കയുളവാക്കുന്നു.

Watch Bribe Allegation

പന്നിയങ്കരയിൽ കേസ് ഒതുക്കാൻ ആഢംബര വാച്ച് കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥനെതിരെ ഇന്റലിജൻസ് അന്വേഷണം

നിവ ലേഖകൻ

കോഴിക്കോട് പന്നിയങ്കരയിൽ കേസ് ഒതുക്കാൻ പൊലീസ് ഉദ്യോഗസ്ഥന് ആഢംബര വാച്ച് കൈക്കൂലിയായി നൽകിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. പന്നിയങ്കര സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം.

Asha workers protest

ആശാ വർക്കർമാരുടേത് നടപ്പാക്കാനാവാത്ത ആവശ്യമുന്നയിച്ചുള്ള സമരം; വിമർശനവുമായി വിജയരാഘവൻ

നിവ ലേഖകൻ

ആശാ വർക്കർമാരുടെ സമരം സർക്കാരിന് നടപ്പാക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഉന്നയിച്ചുള്ളതാണെന്ന് സി.പി.ഐ.എം പി.ബി അംഗം എ. വിജയരാഘവൻ. ഇത് ഇടത് പക്ഷ വിരുദ്ധതയിൽ പൊതിഞ്ഞ രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ആശാ വർക്കർമാർ "അപമാനിച്ചവർക്ക് വോട്ടില്ല" എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

Sashi Tharoor

മോദിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ; വിദേശ റിപ്പോർട്ടുകൾ ചർച്ചയായി

നിവ ലേഖകൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തി. വിദേശ പര്യടനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചു.

school timings issue

സ്കൂൾ സമയമാറ്റം: മുഖ്യമന്ത്രിയെ കണ്ട് വിദ്യാഭ്യാസ മന്ത്രി, സമസ്തയുടെ വിമർശനം ചർച്ചയാകും

നിവ ലേഖകൻ

സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സമസ്ത ഉന്നയിച്ച വിമർശനങ്ങളെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ അവരുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഉത്തരവ് മാറ്റുന്നത് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ.

Kochi ship accident

കൊച്ചിയിൽ കപ്പൽ ദുരന്തം: അന്ത്യശാസനവുമായി കേന്ദ്രം, കേസ് വേണ്ടെന്ന് സംസ്ഥാനം

നിവ ലേഖകൻ

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്എസി എൽസ കപ്പലിലെ എണ്ണ ചോർച്ച 48 മണിക്കൂറിനുള്ളിൽ നീക്കാൻ കേന്ദ്രം അന്ത്യശാസനം നൽകി. കപ്പൽ കമ്പനിക്കെതിരെ കേസ് വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയും ഷിപ്പിങ് ഡയറക്ടർ ജനറലുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

Nilambur Ayisha

വെടിയുണ്ടകളെയും തോൽപ്പിച്ച എനിക്കിതൊരു പ്രശ്നമല്ല; യുഡിഎഫ് സൈബർ ആക്രമണത്തിന് മറുപടിയുമായി ആയിഷ

നിവ ലേഖകൻ

യുഡിഎഫ് സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് നിലമ്പൂർ ആയിഷ. സൈബർ വിമർശനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതായി അവർ പറഞ്ഞു. വെടിയുണ്ടകളെ തോൽപ്പിച്ച തനിക്ക് ഇതൊന്നും പ്രശ്നമല്ലെന്നും അവർ കൂട്ടിച്ചേർത്തു. രക്തസാക്ഷി കുഞ്ഞാലിയുടെ സഖാവായി മരിക്കുന്നതുവരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉറച്ചുനിൽക്കുമെന്നും ആയിഷ വ്യക്തമാക്കി.