Latest Malayalam News | Nivadaily

Photographer recruitment

കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ നിയമനം

നിവ ലേഖകൻ

കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നു. അപേക്ഷകൾ 2025 ജൂൺ 21 വൈകിട്ട് 4 മണിക്കകം സമർപ്പിക്കണം. കൂടിക്കാഴ്ചയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

Israel Palestine conflict

ഇസ്രായേൽ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രം; നെതന്യാഹു ‘ലോക ഗുണ്ട’: എം.എ. ബേബി

നിവ ലേഖകൻ

ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. പലസ്തീൻ ഐക്യദാർഢ്യവുമായി ഡൽഹിയിൽ ഇടതു പാർട്ടികൾ നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രം ഇസ്രായേലാണെന്നും ബെഞ്ചമിൻ നെതന്യാഹു ഒരു 'ലോക ഗുണ്ട' ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

CMRL case

സിഎംആർഎൽ മാസപ്പടി കേസ്: സത്യവാങ്മൂലം നൽകാത്ത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും

നിവ ലേഖകൻ

സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം നൽകാത്ത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. സിബിഐ അന്വേഷണം എതിർത്തുകൊണ്ട് മുഖ്യമന്ത്രിയും മകൾ വീണയും സത്യവാങ്മൂലം നൽകിയിരുന്നു. കേസ് ജൂലൈ 2ന് വീണ്ടും പരിഗണിക്കും.

World Test Championship

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശ്രീലങ്കയിൽ തുടക്കം; ബംഗ്ലാദേശ് പതറുന്നു

നിവ ലേഖകൻ

2025-27 സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശ്രീലങ്കയിൽ തുടക്കമായി. ഗാലെയിൽ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് ആരംഭിച്ചു, ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 90 റൺസാണ് അവർ നേടിയത്.

Kashmir tourism

കശ്മീർ താഴ്വരയിൽ വിനോദസഞ്ചാരം പുനരാരംഭിക്കുന്നു; 16 കേന്ദ്രങ്ങൾ തുറന്നു

നിവ ലേഖകൻ

പഹൽഗാം ആക്രമണത്തിന് ശേഷം അടച്ചിട്ട കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. ആദ്യഘട്ടത്തിൽ 16 കേന്ദ്രങ്ങളാണ് തുറക്കുന്നത്. കേന്ദ്ര സേനകളുടെ സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം.

Aranmula Infopark project

ആറന്മുള ഇൻഫോ പാർക്കിന് വ്യവസായ വകുപ്പിന്റെ പിന്തുണയില്ല; പദ്ധതി പ്രതിസന്ധിയിൽ

നിവ ലേഖകൻ

ആറന്മുള വിമാനത്താവള ഭൂമിയിലെ ഇൻഫോ പാർക്ക് പദ്ധതിക്ക് വ്യവസായ വകുപ്പും എതിർ നിലപാട് സ്വീകരിക്കുന്നു. നിയമപരമല്ലാത്ത ഭൂമി തരംമാറ്റത്തിന് പിന്തുണ നൽകേണ്ടതില്ലെന്നാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശയും വ്യവസായ വകുപ്പിന്റെ നിലപാടും പദ്ധതിക്ക് തിരിച്ചടിയാണ്.

Israel-Iran conflict

ഇറാനിൽ വീണ്ടും ആക്രമണം; സൈനിക നേതാവ് കൊല്ലപ്പെട്ടു; ടെഹ്റാൻ വിട്ട് പോകാൻ ട്രംപിന്റെ മുന്നറിയിപ്പ്

നിവ ലേഖകൻ

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ സൈനിക നേതാവ് കൊല്ലപ്പെട്ടു. ടെഹ്റാനിലെ ജനങ്ങളോട് ഉടൻ ഒഴിഞ്ഞു പോകാൻ ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നൽകി. സമാധാന ഉടമ്പടിക്ക് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു.

Kerala University protest

കേരള സര്വ്വകലാശാലയില് ഗവര്ണര്ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

നിവ ലേഖകൻ

കേരള സര്വകലാശാലയില് ഗവര്ണര്ക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങള് ഉയര്ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധം. സര്വ്വകലാശാലകളില് ആര്എസ്എസ് അജണ്ട നടപ്പാക്കാന് അനുവദിക്കില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി.

Kochi ship accident

കൊച്ചിയിൽ കപ്പൽ ദുരന്തം; അഞ്ച് നാവികരുടെ പാസ്പോർട്ടുകൾ പിടിച്ചെടുത്ത് പോലീസ്

നിവ ലേഖകൻ

കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ 3 കപ്പലിലെ അഞ്ച് നാവികരുടെ പാസ്പോർട്ടുകൾ പോലീസ് പിടിച്ചെടുത്തു. കപ്പൽ കമ്പനിയോട് കണ്ടെയ്നറുകളുടെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 643 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്, അതിൽ 40 എണ്ണം കടലിൽ നഷ്ടപ്പെട്ടു.

Malappuram student protest

മലപ്പുറത്ത് അധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്; വിദ്യാർത്ഥികളുടെ പ്രതിഷേധം കനക്കുന്നു

നിവ ലേഖകൻ

മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിക്ക് പരുക്കേറ്റു. പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും, കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ക്ലാസ്സുകൾ ബഹിഷ്കരിച്ച് പ്രതിഷേധം നടത്തുകയാണ്.

T20 cricket thriller

ത്രില്ലർ പോരാട്ടം: മൂന്ന് സൂപ്പർ ഓവറുകൾ, ഒടുവിൽ നെതർലൻഡ്സിന് വിജയം

നിവ ലേഖകൻ

ഗ്ലാസ്ഗോയിൽ നടന്ന നെതർലൻഡ്സ് - നേപ്പാൾ ടി20 മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ത്രില്ലർ പോരാട്ടമായി മാറി. ഇരു ടീമുകളും മികച്ച പ്രകടനം നടത്തിയപ്പോൾ വിജയിയെ കണ്ടെത്താൻ മൂന്ന് സൂപ്പർ ഓവറുകൾ വേണ്ടിവന്നു. ഒടുവിൽ നെതർലൻഡ്സ് വിജയം നേടി.

illegal betting apps

നിരോധിത ബെറ്റിംഗ് ആപ്പ് പരസ്യം: ഹർഭജൻ, യുവരാജ് സിംഗ് എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തു

നിവ ലേഖകൻ

നിരോധിത ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തു. സിനിമാ താരങ്ങളായ സോനു സൂദ്, ഉർവശി റൌട്ടേല എന്നിവരും സംശയ നിഴലിലാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സെലിബ്രിറ്റികൾക്ക് നോട്ടീസ് അയക്കുമെന്നും ഇ.ഡി. അറിയിച്ചു.