ക്ഷേത്രങ്ങളിലെ വസ്ത്രധാരണ നിയമങ്ങളിൽ മാറ്റം വേണമെന്ന ആവശ്യം കേരളത്തിൽ വീണ്ടും ചർച്ചയാകുന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും മുഖ്യമന്ത്രി പിണറായി വിജയനും ഉന്നയിച്ച ആവശ്യം വിവാദമായി തുടരുകയാണ്. ക്ഷേത്രങ്ളിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം ധരിക്കണമെന്ന നിയമം മാറ്റണമെന്നാണ് ഇവരുടെ നിലപാട്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. സനാതന ധർമത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം ഉപയോഗിച്ച് കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. എന്നാൽ സിപിഐഎം ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്താതിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബിജെപി ഇതിനെ രാഷ്ട്രീയ ആയുധമാക്കാതിരിക്കാനാണ് ഈ നീക്കം.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മുഖ്യമന്ത്രിയുടെയും ശിവഗിരി മഠത്തിന്റെയും നിലപാടിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഓരോ ക്ഷേത്രത്തിനും പ്രത്യേക ആചാരങ്ങളുണ്ടെന്നും അവ മാറ്റാനാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. മറ്റു മതങ്ങളുടെ ആചാരങ്ങളിൽ ഇടപെടാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഈ സാഹചര്യത്തിൽ സർക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്.
Story Highlights: Controversy continues over CM Pinarayi Vijayan’s statements on temple dress code