കണ്ണൂർ അപകടം: മരിച്ച അഭിനേത്രികളുടെ കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായം

Anjana

Kannur accident financial assistance

കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ മരിച്ച രണ്ട് പേരുടെ കുടുംബങ്ങൾക്ക് സാംസ്‌കാരിക ക്ഷേമനിധി ബോർഡ് അടിയന്തിര ധനസഹായം നൽകും. കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്ക് 25,000 രൂപ വീതമാണ് നൽകുക. പരുക്കേറ്റവരുടെ ചികിത്സാചെലവുകൾ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

രണ്ട് അഭിനേത്രികളുടെ മരണം ഏറെ വേദനാജനകമാണെന്ന് മന്ത്രി അനുശോചിച്ചു. മൃതദേഹങ്ങൾ കൊണ്ടുപോകാനും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്നവർക്കുമായി ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സംഗീത നാടക അക്കാദമിയോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സഹായങ്ങൾ നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് നാടക സംഘത്തിലെ 14 പേരാണ് അപകട സമയത്ത് മിനി ബസിൽ ഉണ്ടായിരുന്നത്. വനിതാ മെസ്സ് എന്ന നാടകം അവതരിപ്പിച്ച് രാത്രിയിൽ കണ്ണൂർ കടന്നപ്പള്ളിയിൽ നിന്ന് വയനാട് ബത്തേരിയിലേക്ക് പോകും വഴിയായിരുന്നു അപകടം. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം ഗതാഗതം നിരോധിച്ച നെടുംപൊയിൽ ചുരം പാതയിലേക്ക് പ്രവേശിച്ചു. സമീപത്തെ വീട്ടിൽ നിന്ന് നിർദേശം ലഭിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര തുടർന്നപ്പോൾ മലയാംപടി റോഡിലെ കുത്തനെയുള്ള ഇറക്കത്തിലും കൊടും വളവിലും വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്, ഒരാളുടെ നില ഗുരുതരമാണ്.

  പുഷ്പ 2 പ്രദർശന ദുരന്തം: പരുക്കേറ്റ കുട്ടിക്ക് രണ്ട് കോടി സഹായം പ്രഖ്യാപിച്ച് അല്ലു അരവിന്ദ്

Story Highlights: Cultural Welfare Board to provide emergency financial assistance to families of deceased actresses in Kannur accident

Related Posts
കണ്ണൂർ സ്കൂൾ ബസ് ദുരന്തം: നേദ്യയ്ക്ക് കണ്ണീരോടെ വിട; ഡ്രൈവറുടെ അശ്രദ്ധ കാരണമെന്ന് കണ്ടെത്തൽ
Kannur school bus accident

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽ മരിച്ച നേദ്യ രാജേഷിന് നാട് അന്തിമോപചാരം Read more

കണ്ണൂര്‍ സ്കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്, യാന്ത്രിക തകരാര്‍ നിഷേധിച്ച് സ്കൂളും എംവിഡിയും
Kannur school bus accident

കണ്ണൂര്‍ വളക്കൈയിലെ സ്കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ബസിന് Read more

  2025 ജനുവരി മുതൽ റേഷൻ വിതരണത്തിൽ വൻ മാറ്റങ്ങൾ; പുതിയ നിയമങ്ങൾ നിലവിൽ വരുന്നു
കണ്ണൂർ സ്കൂൾ ബസ് അപകടം: ഡ്രൈവറുടെ വാദം തള്ളി മോട്ടോർ വാഹന വകുപ്പ്
Kannur school bus accident

കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിൽ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയെന്ന ഡ്രൈവറുടെ വാദം Read more

കണ്ണൂര്‍ സ്കൂള്‍ ബസ് അപകടം: ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് ആരോപണം
Kannur school bus accident

കണ്ണൂര്‍ വളക്കൈയില്‍ സ്കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാരുടെ ആരോപണം. Read more

കണ്ണൂര്‍ സ്കൂള്‍ ബസ് അപകടം: അമിതവേഗതയും അശാസ്ത്രീയ വളവും കാരണമെന്ന് റിപ്പോര്‍ട്ട്
Kannur school bus accident

കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് വളക്കൈയില്‍ സംഭവിച്ച സ്കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവറുടെ ഭാഗത്തുനിന്ന് ഗുരുതര Read more

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരണം; നിരവധി പേർക്ക് പരിക്ക്
Kannur school bus accident

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥി മരിച്ചു. കുറുമാത്തൂർ ചിന്മയ Read more

  മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: സഹായ വാഗ്ദാനം നൽകിയവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും
കണ്ണൂരില്‍ സ്‌ഫോടനം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്
Kannur explosion

കണ്ണൂര്‍ മാലൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് Read more

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തില്‍ സിപിഐഎം നേതാക്കള്‍; വിവാദം കൊഴുക്കുന്നു
CPIM leaders housewarming murder accused

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസിലെ പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സിപിഐഎം നേതാക്കള്‍ Read more

ഇടുക്കി കാട്ടാന ആക്രമണം: മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി
Idukki elephant attack compensation

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം Read more

2025 ജനുവരി മുതൽ റേഷൻ വിതരണത്തിൽ വൻ മാറ്റങ്ങൾ; പുതിയ നിയമങ്ങൾ നിലവിൽ വരുന്നു
Ration system changes 2025

2025 ജനുവരി ഒന്നു മുതൽ റേഷൻ വിതരണ സംവിധാനത്തിൽ വൻ മാറ്റങ്ങൾ വരുന്നു. Read more

Leave a Comment