ബെംഗളൂരുവിൽ സംവിധായകനു നേരെ നടൻ വെടിയുതിർത്തു; തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് നടൻ അറസ്റ്റിൽ

Anjana

Kannada actor fires at director

ബെംഗളൂരുവിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തിൽ, കന്നഡ ടെലിവിഷൻ താരമായ താണ്ഡവേശ്വർ സംവിധായകൻ ഭരത് നാവുണ്ടയ്ക്ക് നേരെ വെടിയുതിർത്തു. മുടങ്ങിക്കിടക്കുന്ന സിനിമയെക്കുറിച്ചും, ചെലവാക്കിയ പണത്തെപ്പറ്റിയും ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ താണ്ഡവേശ്വറിനെ ബെംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി എട്ടോടെ ചന്ദ്ര ലേ ഔട്ടിലെ ഭരതിന്റെ ഓഫീസിലാണ് സംഭവം നടന്നത്. പണത്തെക്കുറിച്ച് സംസാരിക്കാനെത്തിയ താണ്ഡവേശ്വറും ഭരതും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. പ്രകോപിതനായ താണ്ഡവേശ്വർ തന്റെ പക്കലുണ്ടായിരുന്ന തോക്കെടുത്ത് മുറിയുടെ മേൽക്കൂരയിലേക്ക് നിറയൊഴിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭരത് സംവിധാനം ചെയ്യുന്ന ‘ദേവനംപ്രിയ’ എന്ന സിനിമയ്ക്കുവേണ്ടി താണ്ഡവേശ്വറുമായി കരാറൊപ്പിട്ടിരുന്നു. നിർമാതാവിനെ ലഭിക്കാത്തതിനെ തുടർന്ന് താണ്ഡവേശ്വർ തന്നെയാണ് ആറുകോടി രൂപ മുടക്കിയത്. പിന്നീട് ഒരു നിർമാതാവിനെ കണ്ടെത്തി ചിത്രീകരണം ആരംഭിച്ചെങ്കിലും അതും മുടങ്ങി. ഇതോടെ താണ്ഡവേശ്വർ ഭരതിനോട് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് വിശദമാക്കി.

  ക്രെഡിറ്റ് കാർഡ് കമ്പനിയെ കബളിപ്പിച്ച് 12.5 കോടി തട്ടിയ കേസിൽ നാല് പേർ അറസ്റ്റിൽ

Story Highlights: Kannada TV actor Tandaveshwar arrested for firing at director Bharat Navunda in Bengaluru over dispute about stalled film project and money.

Related Posts
കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Thiruvananthapuram rape attempt

തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ Read more

  കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
മലയാള സിനിമ നേരിടുന്ന പൈറസി ഭീഷണി: തിയേറ്റർ പ്രദർശനത്തിനിടെ എച്ച്.ഡി പതിപ്പുകൾ ഓൺലൈനിൽ
Malayalam cinema piracy

മലയാള സിനിമാ വ്യവസായം പൈറസി എന്ന വലിയ വെല്ലുവിളി നേരിടുന്നു. തിയേറ്റർ പ്രദർശനത്തിനിടെ Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

മധ്യപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം: അയൽക്കാരന്റെ തലയറുത്ത് അച്ഛനും മകനും
Madhya Pradesh murder

മധ്യപ്രദേശിലെ ദിൻഡോരി താലൂക്കിൽ അയൽക്കാരനെ തലയറുത്ത് കൊലപ്പെടുത്തി. അച്ഛനും മകനും ചേർന്നാണ് കൊലപാതകം Read more

കുണ്ടറ ഇരട്ട കൊലപാതകം: ശ്രീനഗറിൽ നിന്ന് പിടിയിലായ പ്രതി നാട്ടിലെത്തി
Kundara double murder arrest

കുണ്ടറയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ അഖിലിനെ ശ്രീനഗറിൽ നിന്ന് പിടികൂടി. നാലര മാസത്തെ Read more

  ചോദ്യപേപ്പർ ചോർച്ച: ഗൂഢാലോചന കുറ്റം നിലനിൽക്കുമോ? കോടതി ചോദ്യം ഉന്നയിച്ചു
തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ
Police attack Thiruvananthapuram

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ Read more

ബോളിവുഡിനോട് വെറുപ്പ്; ദക്ഷിണേന്ത്യയിലേക്ക് മാറാൻ ഒരുങ്ങി അനുരാഗ് കശ്യപ്
Anurag Kashyap Bollywood South Indian cinema

ബോളിവുഡ് വ്യവസായത്തോടുള്ള നിരാശ പ്രകടമാക്കി അനുരാഗ് കശ്യപ്. പുതിയ ആശയങ്ങൾ പരീക്ഷിക്കാനുള്ള സാഹചര്യമില്ലെന്ന് Read more

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം തടവ്
tuition teacher sexual abuse

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന Read more

കൊല്ലം കുണ്ടറയിലെ ഇരട്ട കൊലപാതകം: നാലര മാസത്തിനു ശേഷം പ്രതി പിടിയിൽ
Kollam double murder arrest

കൊല്ലം കുണ്ടറയിൽ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ മകൻ പിടിയിലായി. ജമ്മു കാശ്മീരിൽ നിന്നാണ് Read more

Leave a Comment