കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയായ ആതിരയെ (30) ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ സ്കൂട്ടറും കാണാതായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായ ജോൺസൺ ഔസേപ്പാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
എറണാകുളം സ്വദേശിയായ ജോൺസൺ ഔസേപ്പിന്റെ സ്വദേശം കൊല്ലം നീണ്ടകരയാണ്. വിവാഹശേഷം എറണാകുളം ചെല്ലാനത്താണ് താമസിച്ചിരുന്നത്. ഭാര്യയും കുട്ടികളുമുണ്ടെങ്കിലും വേർപിരിഞ്ഞ് കൊച്ചിയിൽ താമസിക്കുകയായിരുന്നു. കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് ജോൺസൺ ആതിരയിൽ നിന്ന് 2500 രൂപ വാങ്ങിയിരുന്നു. ഒരു വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. റീലുകൾ അയച്ചായിരുന്നു ആദ്യ ബന്ധം. പിന്നീട് സാമ്പത്തിക ഇടപാടുകളും തുടങ്ങി. ആദ്യം ഒരു ലക്ഷത്തോളം രൂപ ആതിര ജോൺസണ് നൽകിയിരുന്നു. ആതിരയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക്മെയിൽ ചെയ്തായിരുന്നു പണം തട്ടിയെടുത്തിരുന്നത്. ഒടുവിൽ കൂടെ പോകണമെന്ന് ജോൺസൺ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും ആതിര വിസമ്മതിച്ചു.
കൃത്യം നടന്ന ദിവസം രാവിലെ ഒമ്പത് മണിയോടെ ആതിരയുടെ വീട്ടിലെത്തിയ ജോൺസണ് ആതിര ചായ നൽകി. പിന്നീട് എന്തോ നൽകി മയക്കിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രതി പെരുമാതുറയിലെ വാടക വീട്ടിൽ നിന്ന് കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ഇരുവരും പല സ്ഥലങ്ങളിലും ഒരുമിച്ച് പോയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു.
ക്ഷേത്രത്തിനടുത്തുള്ള ട്രസ്റ്റ് വക വീട്ടിലായിരുന്നു ആതിരയുടെ താമസം. രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Story Highlights: Athira, wife of a priest at Kadinamkulam Padikavilakam temple, was found murdered; her Instagram friend, Johnson Ouseph, is the prime suspect.