കെ നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

Anjana

K Naveen Babu death CBI probe

കണ്ണൂർ ADM ആയിരുന്ന കെ നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി. നവീൻ ബാബുവിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന് ഹർജിയിൽ പറയുന്നു. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് പറഞ്ഞാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. സിപിഐഎം നേതാവ് പി പി ദിവ്യ പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഹർജിയിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് വി മുരളീധരനും ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ പങ്ക് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി പി ദിവ്യയ്ക്ക് ഭരണതലത്തിൽ വലിയ പിടിപാടുണ്ടെന്നും മരണത്തിനു ശേഷവും പ്രതിയായ ദിവ്യയും മറ്റും നവീൻ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

മരണത്തിനുശേഷമുള്ള ഇൻക്വസ്റ്റ് നടപടികളിൽ മനപ്പൂർവമായ വീഴ്ച ഉണ്ടായെന്നും ആരോപണമുണ്ട്. അടുത്ത ബന്ധുവിന്റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയം ഉന്നയിക്കുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം സിസിടിവി അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ സമാഹരിച്ചില്ലെന്നും നിർണായക തെളിവുകൾ കുഴിച്ചുമൂടിയെന്നും ഹർജിയിൽ ആരോപിക്കുന്നു. അതിനാൽ നവീൻ ബാബുവിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സിബിഐ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.

  ഇടുക്കി കാട്ടാന ആക്രമണം: വാഴൂർ സോമൻ എംഎൽഎയുടെ പ്രതികരണം

Story Highlights: BJP leader V Muraleedharan demands CBI probe into K Naveen Babu’s death, citing dissatisfaction with current investigation

Related Posts
ഗുണ്ടാസംഘങ്ങളും ആനാക്രമണങ്ങളും: സർക്കാരിനെതിരെ സതീശൻ
Kerala Crime

കേരളത്തിൽ ഗുണ്ടാ പ്രവർത്തനം വർദ്ധിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കാട്ടാന Read more

കാപ്പാ കേസ് പ്രതിയെ സിപിഐഎം നാടുകടത്തി
Kappa Case

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനെ സിപിഐഎം നാടുകടത്തി. മന്ത്രി വീണാ Read more

പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം: മലപ്പുറം യുഡിഎഫിൽ അതൃപ്തി
Priyanka Gandhi Kerala Visit

പ്രിയങ്ക ഗാന്ധിയുടെ മലപ്പുറം സന്ദർശനത്തെക്കുറിച്ച് ജില്ലാ യുഡിഎഫ് നേതൃത്വത്തിന് മുൻകൂർ വിവരം ലഭിച്ചിരുന്നില്ല. Read more

ഗവർണറും മന്ത്രിമാരും: സർവകലാശാല വിസി നിയമന പ്രതിസന്ധി ചർച്ച ചെയ്തു
University VC appointments

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി നിയമമന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി Read more

കൊല്ലം മേയറുടെ രാജി: ഭരണ പ്രതിസന്ധി
Kollam Mayor Resignation

കൊല്ലം നഗരസഭാ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. ഇടതു മുന്നണി ധാരണ പ്രകാരമാണ് Read more

  ഇടുക്കി സിപിഎം സമ്മേളനം: മന്ത്രി, കെ.കെ.(എം), ആഭ്യന്തര വകുപ്പ് എന്നിവർക്കെതിരെ വിമർശനം
കിഫ്ബി ടോള്‍: സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടല്‍
KIIFB Toll

കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള തീരുമാനമില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം കിഫ്ബിയുടെ സാമ്പത്തിക Read more

പാതിവില തട്ടിപ്പ്: ഉന്നതരെ കുരുക്കിലാക്കി അനന്തു കൃഷ്ണന്റെ മൊഴി
Half-Price Scam

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി അനന്തു കൃഷ്ണന്റെ മൊഴി പുറത്തുവന്നു. യുഡിഎഫ്, സിപിഐഎം Read more

തൃശൂർ സിപിഎം സമ്മേളനത്തിൽ രണ്ടാം പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം
Pinarayi Vijayan government

തൃശൂർ ജില്ലാ സിപിഎം സമ്മേളനത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തന മികവില്ലായ്മയ്ക്കെതിരെ രൂക്ഷ Read more

സിപിഐഎം തൃശൂർ സമ്മേളനം: സർക്കാർ, പോലീസ്, പാർട്ടി നേതൃത്വം വിമർശനനിഴലിൽ
CPIM Thrissur Conference

തൃശൂർ ജില്ലാ സിപിഐഎം സമ്മേളനത്തിൽ സർക്കാരിനെയും പോലീസിനെയും പാർട്ടി നേതൃത്വത്തെയും കടുത്ത വിമർശനം. Read more

Leave a Comment