ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 18 വയസ്സിൽ താഴെയുള്ള ഉപയോക്താക്കളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇനി മുതൽ 13 മുതൽ 17 വയസ്സ് വരെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ‘ടീൻ അക്കൗണ്ട് സെറ്റിംഗ്സി’ലേക്ക് മാറ്റപ്പെടും. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക ആരോഗ്യ വെല്ലുവിളികളിൽ നിന്ന് ഈ പ്രായക്കാരെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി ഈ പുതിയ സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു. ചെറുപ്രായത്തിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കൾക്കുള്ള ആശങ്കകൾ തനിക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ആരുമായൊക്കെ ആശയവിനിമയം നടത്തുന്നു, എന്തൊക്കെ കണ്ടന്റുകൾ കാണുന്നു, എത്ര സമയം ചെലവഴിക്കുന്നു തുടങ്ങിയ വിവരങ്ങൾ മാതാപിതാക്കൾക്ക് ലഭ്യമാകും. നിലവിലെ യൂസർമാരുടെ അക്കൗണ്ടുകൾ 60 ദിവസത്തിനകം ടീൻ അക്കൗണ്ടുകളായി മാറുമെന്നും അദ്ദേഹം അറിയിച്ചു.
ടീൻ അക്കൗണ്ടുകളിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. 13നും 17നും ഇടയിൽ പ്രായമുള്ളവർക്ക് തങ്ങളുടെ അക്കൗണ്ട് പ്രൈവറ്റ് ആക്കേണ്ടി വരും. അപരിചിതർക്ക് ഈ പ്രൊഫൈലുകൾ കാണാനോ ആശയവിനിമയം നടത്താനോ കഴിയില്ല. തങ്ങൾ ഫോളോ ചെയ്യുന്നവരിൽ നിന്ന് മാത്രമേ സന്ദേശങ്ങൾ ലഭിക്കുകയുള്ളൂ. സെൻസിറ്റീവ് ആയ കണ്ടന്റുകൾക്കും നിയന്ത്രണം ഉണ്ടാകും. യുഎസിൽ ആദ്യം നടപ്പിലാക്കുന്ന ഈ അപ്ഡേറ്റ് പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
Story Highlights: Instagram introduces “Teen Accounts” with enhanced privacy settings to protect underage users from online risks.