സെക്സ്റ്റോർഷൻ തടയാൻ ഇൻസ്റ്റഗ്രാം; പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു

Anjana

Instagram sextortion prevention

സെക്സ്റ്റോർഷൻ തടയാൻ പുതിയ സുരക്ഷാ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം എത്തുന്നു. സാമ്പത്തിക ലക്ഷ്യം വച്ച് നടത്തുന്ന ലൈംഗിക ചൂഷണങ്ങളെയാണ് സെക്സ്റ്റോർഷൻ എന്ന് വിളിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം ഇത്തരത്തിൽ ചൂഷണം ചെയ്യുന്ന വൻ തട്ടിപ്പ് സംഘം ഓൺലൈനിൽ സജീവമാണ്. ഇത്തരം തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസ്റ്റഗ്രാം പുതിയ അപ്ഡേറ്റുമായി എത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൗമാരക്കാർക്കായി ടീൻ അക്കൗണ്ട് എന്ന പ്രത്യേക സുരക്ഷാ സംവിധാനം ഇൻസ്റ്റഗ്രാം നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ഫീച്ചറുകൾ എത്തുന്നത്. ഇനി മുതൽ ഇൻസ്റ്റഗ്രാം വഴി അയക്കുന്ന ചിത്രങ്ങളുടെ സ്ക്രീൻഷോട്ടോ, വീഡിയോകളുടെ സ്ക്രീൻ റെക്കോർഡിങ്ങുകളോ എടുക്കാൻ സാധിക്കില്ല. ഒറ്റ തവണ മാത്രം കാണാനും റിപ്ലേ ചെയ്യാനും സാധിക്കുന്ന ഓപ്ഷനും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക്; പുതിയ നീക്കവുമായി ഡിസ്‌നി-റിലയൻസ്

പുതുതായി ആരംഭിക്കുന്ന അക്കൗണ്ടുകൾ, സംശയകരമായ രീതിയിലുള്ള അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് കൗമാരക്കാർക്ക് റിക്വസ്റ്റ് അയക്കുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നടപടികളും ഇൻസ്റ്റഗ്രാം സ്വീകരിക്കും. ഈ പുതിയ സുരക്ഷാ സംവിധാനങ്ങൾ വഴി ഓൺലൈൻ ചൂഷണങ്ങളിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കാൻ കഴിയുമെന്നാണ് ഇൻസ്റ്റഗ്രാമിന്റെ പ്രതീക്ഷ.

  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇനി പാട്ടും ചേർക്കാം

Also Read: ആഹാ… ഇത് കലക്കും! സാംസങ് ഗാലക്‌സി എസ്25 അൾട്രാ എത്തുക നാല് കളർവേയിലെന്ന് റിപ്പോർട്ട്

Story Highlights: Instagram introduces new safety features to prevent sextortion, including screenshot blocking and one-time view options for teen accounts.

Related Posts
ഇൻസ്റ്റാഗ്രാമിൽ പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് ‘എഡിറ്റ്സ്’; റീലുകളുടെ ദൈർഘ്യവും വർധിപ്പിച്ചു
Instagram

ഇൻസ്റ്റാഗ്രാം പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ 'എഡിറ്റ്സ്' പുറത്തിറക്കി. റീലുകളുടെ പരമാവധി ദൈർഘ്യം Read more

എൻ്റെ മാമനെ വിവാഹം കഴിക്കാമോ. കൊച്ചു മിടുക്കികളുടെ വ്യത്യസ്ത വിവാഹാലോചന വൈറൽ.
Viral Matrimonial Search

ഇൻസ്റ്റാഗ്രാമിലൂടെ മാമനും കൊച്ചഛനും വേണ്ടി വിവാഹാലോചന നടത്തി രണ്ട് കൊച്ചുമിടുക്കികൾ. വീഡിയോ സോഷ്യൽ Read more

  വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യാൻ ആകും : സുക്കെർബർഗ്
ഇൻസ്റ്റാഗ്രാം റീൽസിന്റെ അമിത ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പഠനം
Instagram Reels

ഇൻസ്റ്റാഗ്രാം റീൽസിന്റെ അമിത ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. യുവാക്കളിലും Read more

സൈബർ സുരക്ഷ: സാധാരണ പാസ്‌വേഡുകൾ ഒഴിവാക്കി ശക്തമായവ തിരഞ്ഞെടുക്കാൻ വിദഗ്ധരുടെ നിർദ്ദേശം
cybersecurity password safety

സൈബർ സുരക്ഷയുടെ പ്രാധാന്യം വർധിക്കുന്നു. സാധാരണ പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് Read more

ഐഫോണുകൾ കൂടുതൽ അപകടത്തിൽ; സൈബർ ആക്രമണങ്ങൾക്ക് എളുപ്പം ഇരയാകുന്നുവെന്ന് റിപ്പോർട്ട്
iOS device security

ഐഒഎസ് ഉപകരണങ്ങൾ സൈബർ ആക്രമണങ്ങൾക്ക് കൂടുതൽ വിധേയമാകുന്നുവെന്ന് പുതിയ റിപ്പോർട്ട്. ഐഫോണുകളുടെ സുരക്ഷിതത്വം Read more

കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം
Kozhikode Beach Road accident

കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് 20 വയസ്സുകാരനായ ടികെ ആൽവിൻ Read more

  ഇൻസ്റ്റാഗ്രാം റീൽസിന്റെ അമിത ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പഠനം
കൊച്ചിയിൽ നാല് കോടിയുടെ ഓൺലൈൻ തട്ടിപ്പ്: ജാഗ്രതയോടെ ഇരയാകാതിരിക്കാം
Kochi online scam

കൊച്ചിയിൽ നാല് കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടന്നു. തൃപ്പൂണിത്തുറ സ്വദേശിയായ ഡോക്ടറിൽ Read more

ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം: പ്രതിരോധവും പ്രതികരണവും
online fraud prevention

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വയം ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുന്നു. തട്ടിപ്പിന് Read more

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പുതിയ അനുഭവം; പുത്തൻ ഫീച്ചർ വരുന്നു !
Instagram new feature

ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. മുൻപത്തെ സെർച്ചുകളും താൽപര്യങ്ങളും അടിസ്ഥാനമാക്കിയുള്ള കണ്ടന്റുകൾ ഒഴിവാക്കാൻ Read more

ഫോൺ തട്ടിപ്പുകാരെ നേരിടാൻ ‘ഡെയ്‌സി അമ്മൂമ്മ’; നൂതന സംവിധാനവുമായി ബ്രിട്ടീഷ് കമ്പനി
AI chatbot phone scam prevention

ഫോൺ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ നൂതന പരിഹാരവുമായി ബ്രിട്ടീഷ് കമ്പനി വിർജിൻ മീഡിയ ഒ2 Read more

Leave a Comment