വണ്ടിപ്പെരിയാറില്‍ പരിക്കേറ്റ കടുവയെ പിടികൂടാനുള്ള ദൗത്യം നാളെയും

Anjana

Vandiperiyar Tiger

ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമത്തിലെ ജനവാസ മേഖലയില്‍ കാലിന് പരിക്കേറ്റ കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം നാളെയും തുടരും. മയക്കുവെടി വച്ച് കടുവയെ പിടികൂടി തേക്കടിയിലേക്ക് മാറ്റി ചികിത്സ നല്‍കാനാണ് അധികൃതരുടെ തീരുമാനം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെളിച്ചക്കുറവ് മൂലം ഇന്നത്തെ ദൗത്യം വൈകുന്നേരം ആറരയോടെ അവസാനിപ്പിച്ചു. നാളെ രാവിലെ എട്ടുമണിയോടെ ദൗത്യം പുനരാരംഭിക്കും. കടുവയ്ക്ക് നടക്കാനോ ഇര തേടാനോ കഴിയാത്ത അവസ്ഥയാണ്. ഇന്നലെ വൈകിട്ട് നാലുമണി മുതല്‍ ഒരേ സ്ഥലത്താണ് കടുവയെ കണ്ടെത്തിയത്. രാത്രിയില്‍ എരുമേലി റേഞ്ച് ഓഫീസര്‍ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഓരോ അരമണിക്കൂറിലും തെര്‍മല്‍ സ്‌കാനിങ് ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ നിരീക്ഷിക്കുന്നുമുണ്ട്. എന്നിരുന്നാലും, കടുവ ജനവാസ മേഖലയില്‍ തുടരുന്നതിന്റെ ആശങ്ക നാട്ടുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. കടുവയെ എത്രയും വേഗം പിടികൂടി സുരക്ഷിതമായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തേക്കടിയിലെത്തിച്ചാല്‍ മെച്ചപ്പെട്ട ചികിത്സയും സംരക്ഷണവും കടുവയ്ക്ക് ലഭിക്കുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്.

  കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: പ്രതിക്ക് KSU ബന്ധമെന്ന് എസ്എഫ്ഐ ആരോപണം

**Story Highlights :** The mission to capture tiger that has entered the residential area of Vandiperiyar will continue tomorrow

Story Highlights: A tiger with an injured leg continues to roam a residential area in Vandiperiyar, Idukki, prompting ongoing capture efforts by the forest department.

Related Posts
ഇടുക്കിയിലെ കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി; പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി കെ. രാജൻ
Idukki Encroachments

ഇടുക്കിയിലെ കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ചൊക്ര മുടിയിലെ Read more

വയനാട്ടിലെ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടെത്തി
Tiger

വയനാട് നെല്ലിമുണ്ടയിലെ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടെത്തി. പ്രദേശവാസികൾ പകർത്തിയ ദൃശ്യങ്ങളിൽ മരം കയറുന്ന Read more

കുരിശ് ദുരുപയോഗം: കർശന നടപടി വേണമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
Cross Misuse

ഭൂമി കയ്യേറ്റത്തിനായി കുരിശ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. Read more

ഇടുക്കിയിൽ അനധികൃത കുരിശ് പൊളിച്ചു നീക്കി
Idukki cross demolition

ഇടുക്കി പരുന്തുംപാറയിൽ റിസോർട്ട് ഉടമ അനധികൃതമായി സ്ഥാപിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചുനീക്കി. Read more

കരുവാരക്കുണ്ടിൽ കടുവയിറങ്ങി; തിരികെ കാട്ടിലേക്ക് കയറ്റാൻ ശ്രമം
Tiger

മലപ്പുറം കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയെ കണ്ടെത്തി. വനം വകുപ്പ് സംഘം കടുവയെ Read more

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു; ഒരാൾ കസ്റ്റഡിയിൽ
Idukki Murder

ഇടുക്കി നെടുംകണ്ടം കോമ്പയാറിൽ മധ്യപ്രദേശ് സ്വദേശിനിയായ സരസ്വതി കൊല്ലപ്പെട്ടു. ഒപ്പം താമസിച്ചിരുന്ന രാജേഷിനെ Read more

  കരുവാരക്കുണ്ടിൽ കടുവയിറങ്ങി; തിരികെ കാട്ടിലേക്ക് കയറ്റാൻ ശ്രമം
ഇടുക്കിയിൽ കുരിശ് സ്ഥാപിച്ച് റിസോർട്ട് ഒഴിപ്പിക്കൽ തടയാൻ ശ്രമം
Resort Eviction

ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമിയിൽ അനധികൃത റിസോർട്ട് നിർമ്മിച്ച ഉടമ ഒഴിപ്പിക്കൽ തടയാൻ Read more

കടുവ വ്യാജ വീഡിയോ: പ്രതി അറസ്റ്റിൽ
Fake tiger video

കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിൽ നിന്നുള്ള Read more

കടുവ വ്യാജ വാർത്ത: യുവാവിനെതിരെ കേസ്
fake tiger video

കരുവാരക്കുണ്ടിൽ കടുവയെ കണ്ടെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. എഡിറ്റ് Read more

Leave a Comment