ക്യൂആർ കോഡ് തട്ടിപ്പിലൂടെ 52 ലക്ഷം രൂപ തട്ടിയ ആശുപത്രി കാഷ്യർ അറസ്റ്റിൽ

Anjana

Updated on:

Hospital QR code fraud Tamil Nadu
തമിഴ്നാട് അണ്ണാനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന വൻ തട്ടിപ്പ് സംഭവത്തിൽ കാഷ്യറായ യുവതി പൊലീസ് പിടിയിലായി. തിരുവാരൂർ സ്വദേശിയും 24 വയസ്സുകാരിയുമായ എം. സൌമ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് രോഗികൾക്ക് കാണിച്ചുകൊടുത്താണ് യുവതി തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുവതി 52 ലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. ബില്ലുകൾ പലതും രജിസ്റ്ററിൽ എഴുതാതിരുന്നതും തട്ടിപ്പിന് സഹായകമായി. 2022 ഫെബ്രുവരി മുതൽ 2023 മെയ് വരെയാണ് യുവതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2021 നവംബറിലാണ് യുവതി ഈ ആശുപത്രിയിൽ ജോലിക്ക് കയറിയത്. യുവതിയുടെ ചില പ്രവൃത്തികളിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഇൻ്റേണൽ ഓഡിറ്റ് നടത്തി. ഒരു മാസത്തെ രേഖകൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ കൃത്രിമം പുറത്തായത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകുകയും യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
  മൂന്നാറിലേക്ക് കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ റോയൽ വ്യൂ സർവീസ് ആരംഭിച്ചു
Story Highlights: Woman cashier arrested for embezzling Rs 52 lakh from hospital using fake QR code in Tamil Nadu
Related Posts
ഹിന്ദി ദേശീയ ഭാഷയല്ലെന്ന് രവിചന്ദ്രൻ അശ്വിൻ; പരാമർശം വിവാദത്തിൽ
Ravichandran Ashwin

തമിഴ്നാട്ടിലെ ഒരു കോളേജ് ചടങ്ങിൽ വെച്ച് ഹിന്ദി ദേശീയ ഭാഷയല്ലെന്ന് രവിചന്ദ്രൻ അശ്വിൻ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ: തമിഴ്‌നാട് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നു
Tamil Nadu women safety law

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്നതിനുള്ള നിയമഭേദഗതി തമിഴ്‌നാട് സർക്കാർ കൊണ്ടുവന്നു. Read more

സ്വർണ വ്യാജേന പണം തട്ടിപ്പ്: രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ
Gold Scam

സ്വർണക്കട്ടി വിൽക്കാനെന്ന വ്യാജേന ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് അസം Read more

  റെയിൽവേ ജീവനക്കാരൻ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ചു; 200-ലധികം ബാഗുകളുമായി പിടിയിൽ
മെഡിക്കൽ മാലിന്യം തള്ളൽ: കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം
Kerala medical waste dumping

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയതിനെ കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശനം Read more

തേനിയിൽ ഭീകര വാഹനാപകടം: മൂന്ന് മലയാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Theni bus accident

തമിഴ്നാട്ടിലെ തേനി ജില്ലയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. Read more

കാസർകോഡ് എടിഎം കവർച്ച: മുഖ്യപ്രതി പിടിയിൽ
Kasaragod ATM robbery

കാസർകോഡ് ഉപ്പളയിലെ എടിഎം കവർച്ച കേസിൽ മുഖ്യപ്രതി കാർവർണൻ പിടിയിലായി. തമിഴ്നാട് ട്രിച്ചി Read more

തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കേരള കമ്പനി കരിമ്പട്ടികയിൽ
Kerala medical waste dumping Tamil Nadu

തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് Read more

സന്തോഷ് ട്രോഫി: കേരളം തമിഴ്നാടിനോട് സമനില; ക്വാർട്ടർ ഫൈനലിൽ കശ്മീരിനെ നേരിടും
Kerala Santosh Trophy football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം തമിഴ്നാടിനോട് സമനില വഴങ്ങി. നിജോ ഗിൽബർട്ടിന്റെ അവസാന Read more

  സ്വർണ വ്യാജേന പണം തട്ടിപ്പ്: രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ
വെർച്വൽ അറസ്റ്റ് തട്ടിപ്പ്: രാജ്യാന്തര കുറ്റവാളി കേരള പൊലീസിന്റെ പിടിയിൽ
Virtual arrest scam Kerala

കേരളത്തിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പുകളുടെ മുഖ്യസൂത്രധാരനായ രാജ്യാന്തര കുറ്റവാളി പിടിയിലായി. പശ്ചിമ ബംഗാളിലെ Read more

ഇടുക്കിയിൽ കുപ്രസിദ്ധ ഇറാനി ഗാങ് അംഗങ്ങൾ പിടിയിൽ; ദക്ഷിണേന്ത്യൻ മോഷണ ശൃംഖല വെളിച്ചത്തേക്ക്
Irani Gang arrest Idukki

ഇടുക്കിയിലെ നെടുംകണ്ടത്ത് തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘമായ ഇറാനി ഗാങ്ങിന്റെ രണ്ട് അംഗങ്ങൾ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക