ദില്ലിയിലെ ഷകര്‍പുരില്‍ യുവതിയുടെ സ്വകാര്യതയെ അതിക്രമിച്ച സംഭവം പുറത്തുവന്നു. യുവതിയുടെ ബെഡ്‌റൂമിലും ബാത്ത്‌റൂമിലും ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ 30 വയസ്സുകാരനായ കരണ്‍ എന്ന യുവാവാണ് പിടിയിലായത്. കെട്ടിടത്തിന്റെ ഉടമയുടെ മകനായ കരണ്‍, യുവതി താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത നിലയിലായിരുന്നു താമസം.
ഉത്തര്‍പ്രദേശുകാരിയായ യുവതി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഷകര്‍പുരില്‍ വീട് വാടകയ്ക്കെടുത്ത് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. യുവതി നാട്ടിലേക്ക് പോയപ്പോള്‍ വീടിന്റെ താക്കോല്‍ കരണിനെ ഏല്‍പ്പിച്ചിരുന്നു. ഈ അവസരം മുതലാക്കിയാണ് കരണ്‍ ഇലക്ട്രോണിക് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മൂന്ന് രഹസ്യ ക്യാമറകള്‍ കിടപ്പുമുറിയിലും കുളിമുറിയിലും സ്ഥാപിച്ചത്.
യുവതിയുടെ വാട്സാപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികതകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ കണ്ടെത്തി. പൊലീസ് അന്വേഷണത്തില്‍ കിടപ്പുമുറിയിലും സമാന രീതിയില്‍ ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തി. കരണില്‍നിന്ന് മറ്റൊരു ക്യാമറയും റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു. കരണ്‍ കുറ്റം സമ്മതിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.
Story Highlights: Woman’s privacy invaded in Delhi as landlord’s son installs hidden cameras in bedroom and bathroom