2024 ഒക്ടോബർ 16-ന് റഫയിലെ താല്\u200d അൽ സുൽത്താനിൽ വെച്ച് കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിൻവറിന്റെ അവസാന നാളുകളിലെ ദൃശ്യങ്ങൾ അൽ ജസീറ പുറത്തുവിട്ടു. യുദ്ധത്തിൽ തകർന്ന ഗസ്സ മുനമ്പിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ മൂടിപ്പുതച്ച്, വടിയൂന്നി സിൻവർ നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
യഹിയ സിൻവർ ഹമാസിന്റെ മുഖ്യ നേതാക്കളിൽ ഒരാളായിരുന്നു. 1987-ൽ ഹമാസ് രൂപീകരിച്ച കാലം മുതൽ സിൻവർ സംഘടനയുടെ ഭാഗമായിരുന്നു. 2011-ൽ കുറ്റവാളി കൈമാറ്റത്തിന്റെ ഭാഗമായി മറ്റ് 1026 തടവുകാരോടൊപ്പം സിൻവറും ജയിൽ മോചിതനായി.
സിൻവർ കഴിയുന്ന മുറിയുടെ ഭിത്തിയിൽ ഹീബ്രു ഭാഷയിലുള്ള എഴുത്തുകൾ കാണാം. സിൻവർ എത്തുന്നതിന് മുമ്പ് ഇസ്രായേൽ പട്ടാളം മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. സഹയാത്രികനൊപ്പം ഭൂപടം നോക്കി എന്തോ ആസൂത്രണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
2023 ഒക്ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു യഹിയ സിൻവർ. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ സിൻവർ കുടുങ്ങിപ്പോവുകയായിരുന്നു. മരിച്ചത് യഹിയ സിൻവർ ആണെന്ന് ഡിഎൻഎ പരിശോധനയിലൂടെയാണ് പിന്നീട് സ്ഥിരീകരിച്ചത്.
ടെഹ്\u200cറാനിൽ വെച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതോടെയാണ് യഹിയ സിൻവർ ഹമാസിന്റെ മേധാവിയായത്. ഹനിയ ഖത്തറിലെ ദോഹ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഗസയിൽ നിന്ന് നേരിട്ടാണ് യഹ്യ സിൻവർ ഹമാസിനെ നയിച്ചിരുന്നത്. 1989-ൽ ഇസ്രായേൽ സൈന്യം സിൻവറിനെ പിടികൂടിയിരുന്നു. പിന്നീട് ഇരുപത്തിരണ്ട് വർഷത്തോളം ജയിലിലായിരുന്നു.
⚡️ Al Jazeera releases exclusive footage of Yehya Sinwar on the battlefield pic.twitter.com/dnP32OJDWv
— War Monitor (@WarMonitors) January 24, 2025
Story Highlights: Al Jazeera released footage of Hamas leader Yehya Sinwar’s final days before his death in an Israeli attack.