ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പാലം തകർന്ന് മൂന്ന് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Anjana

Updated on:

Gujarat bullet train bridge collapse
ഗുജറാത്തിലെ ആനന്ദിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നിർമാണത്തിലിരുന്ന പാലം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു വീണത്. അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്, ഒരാളുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുപേർക്കായി രാത്രിയും തിരച്ചിൽ തുടർന്നു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ആനന്ദ് പൊലീസും ഫയർഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടുന്ന രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. നാഷനൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഗർഡറുകൾ തെന്നിമാറിയതാണ് പാലം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. Story Highlights: 3 workers killed as under-construction bullet train bridge collapses in Gujarat’s Anand
  സിബിഎസ്ഇ സിടിഇടി ഉത്തരസൂചിക പുറത്തിറക്കി; ജനുവരി 5 വരെ ഡൗണ്‍ലോഡ് ചെയ്യാം
Related Posts
ഭാര്യയുടെ മാനസിക പീഡനം: ഗുജറാത്തിൽ 39കാരൻ ആത്മഹത്യ ചെയ്തു
Gujarat man suicide mental torture

ഗുജറാത്തിലെ ബോട്ടാദ് ജില്ലയിൽ 39 വയസ്സുള്ള പുരുഷൻ ആത്മഹത്യ ചെയ്തു. ഭാര്യയുടെ മാനസിക Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം
Gujarat minor rape case

ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ പലതവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ Read more

മുണ്ടക്കൈ-ചൂരൽമല രക്ഷാദൗത്യം: കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സംസ്ഥാന സർക്കാർ
Kerala protest Centre rescue operation payment

മുണ്ടക്കൈ-ചൂരൽമല രക്ഷാദൗത്യത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ടതിനെതിരെ സംസ്ഥാന സർക്കാർ പ്രതിഷേധം ശക്തമാക്കുന്നു. 132.62 Read more

കേന്ദ്രത്തിന്റെ 132 കോടി ആവശ്യം പ്രതികാരമല്ല; സിപിഐഎം പ്രചാരണം മാത്രം: കെ. സുരേന്ദ്രൻ
K Surendran Kerala rescue operations

കേരളത്തിലെ രക്ഷാദൗത്യങ്ങൾക്ക് കേന്ദ്രം 132 കോടി ആവശ്യപ്പെട്ടത് പ്രതികാരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

  നോസ്ട്രഡാമസിന്റെ 2025 പ്രവചനങ്ങൾ: ഛിന്നഗ്രഹ കൂട്ടിമുട്ടൽ മുതൽ മഹാമാരി വരെ
രക്ഷാപ്രവർത്തന ചെലവ് തിരിച്ചടയ്ക്കണമെന്ന കേന്ദ്ര നിലപാടിനെതിരെ ശക്തമായി പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി
John Brittas rescue operation costs

കേന്ദ്രസർക്കാർ കേരളത്തിന് അയച്ച കത്തിനെതിരെ ശക്തമായി പ്രതികരിച്ച് എംപി ജോൺ ബ്രിട്ടാസ്. രക്ഷാപ്രവർത്തനത്തിന് Read more

രക്ഷാപ്രവർത്തന ചെലവ് ആവശ്യപ്പെട്ട കേന്ദ്രനടപടിക്കെതിരെ മന്ത്രിമാർ
Kerala rescue operation costs

കേന്ദ്രസർക്കാർ രക്ഷാപ്രവർത്തന ചെലവ് ആവശ്യപ്പെട്ടതിനെതിരെ മന്ത്രി കെ രാജനും കെ.വി തോമസും രംഗത്ത്. Read more

രക്ഷാപ്രവർത്തനത്തിന് 132 കോടി: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്
Kerala rescue operation repayment

കേന്ദ്ര സർക്കാർ കേരളത്തിന് 132.62 കോടി രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു. 2019 മുതൽ Read more

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; ആർക്കും പരുക്കില്ല
Kollam bridge collapse

കൊല്ലം-തേനി ദേശീയപാതയിലെ അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. കോൺക്രീറ്റിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. Read more

റാഗിങ്ങിനിടെ മൂന്ന് മണിക്കൂര്‍ നിര്‍ത്തിച്ചു; 18കാരന് ദാരുണാന്ത്യം
ragging death Gujarat medical college

ഗുജറാത്തിലെ പടാന്‍ ജില്ലയിലെ മെഡിക്കല്‍ കോളേജില്‍ റാഗിങ്ങിനിടെ സീനിയേഴ്സ് മൂന്ന് മണിക്കൂര്‍ നിര്‍ത്തിച്ചതിനെ Read more

  റിയാദ് കോടതി ഇന്ന് അബ്ദുൽ റഹീമിന്റെ ജയിൽ മോചന കേസ് പരിഗണിക്കും; കുടുംബം പ്രതീക്ഷയോടെ
ദില്ലിയിലും ഗുജറാത്തിലും വൻ ലഹരി വേട്ട; 900 കോടിയുടെ കൊക്കെയ്നും 500 കിലോ മയക്കുമരുന്നും പിടികൂടി
Drug busts in Delhi and Gujarat

ദില്ലിയിൽ 900 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു. ഗുജറാത്തിലെ പോർബന്തർ കടലിൽ നിന്ന് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക