ഈറോഡ് ടൗണിലെ ദേശീയപാതയിൽ വെച്ച് ചാണക്യ എന്നറിയപ്പെടുന്ന ജോണിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. എട്ടംഗ സംഘമാണ് ഭാര്യ ശരണ്യയുടെ മുന്നിൽ വെച്ച് ജോണിനെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചത്. കുപ്രസിദ്ധ ഗുണ്ടയായിരുന്നു കൊല്ലപ്പെട്ട ജോൺ. സംഭവത്തിൽ നാല് സ്ഥിരം കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഈറോഡ്\u200c മെഡിക്കൽ കോളജിൽ ജോണിന്റെ മൃതദേഹം പോസ്റ്റ്\u200cമോർട്ടത്തിനായി എത്തിച്ചു. സേലത്തെ പൊലീസ് സ്റ്റേഷനിൽ ഒപ്പുവെച്ച് മടങ്ങുമ്പോഴാണ് ജോണിനെ ആക്രമിച്ചതെന്നും പോലീസ് അറിയിച്ചു. ചിത്തോട് പൊലീസ് രക്ഷപെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. ജോണിന്റെ ഭാര്യ ശരണ്യയ്ക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ശരണ്യയുടെ കൈവിരലുകൾ അറ്റുപോയതായും റിപ്പോർട്ടുകളുണ്ട്.
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്. വാഹനം തകർത്ത ശേഷം അതിനുള്ളിൽ വെച്ചാണ് ജോണിനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ജോൺ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അക്രമികൾ സ്ഥലം വിട്ടത്.
Story Highlights: A notorious gangster, John, was hacked to death in front of his wife on a national highway in Erode, Tamil Nadu.