എമ്പുരാൻ സിനിമയിലെ വിവാദ ഭാഗങ്ങൾ റീ സെൻസർ ചെയ്യാൻ സെൻസർ ബോർഡ് തീരുമാനിച്ചു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ 17 രംഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുക. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉൾപ്പെടെ സംഘപരിവാറിന് അസ്വസ്ഥതയുണ്ടാക്കിയ ഭാഗങ്ങളാണ് നീക്കം ചെയ്യുക.
മാറ്റങ്ങൾ വരുത്തിയ പതിപ്പ് അടുത്തയാഴ്ചയോടെ പൂർത്തിയാകുമെന്നും തുടർന്ന് ചിത്രം വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റീ സെൻസർ ചെയ്ത വേർഷൻ സെൻസർ ബോർഡ് പരിശോധിച്ചതിന് ശേഷമായിരിക്കും റിലീസ്.
വ്യാഴാഴ്ചയാണ് എമ്പുരാൻ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനെ തുടർന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഈ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സംഘപരിവാർ എമ്പുരാനെതിരെ ബഹിഷ്കരണാഹ്വാനം നടത്തി.
സംഘപരിവാറിന്റെ എതിർപ്പിനെ തുടർന്നാണ് ചിത്രത്തിലെ വിവാദ ഭാഗങ്ങൾ റീ സെൻസർ ചെയ്യാൻ സെൻസർ ബോർഡ് തീരുമാനിച്ചത്. ഈ വിവാദങ്ങൾക്കിടയിലും മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Story Highlights: The controversial scenes in Mohanlal’s Empuraan will be re-censored by the Censor Board after facing backlash from certain groups.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ