World
ഇസ്രയേലിനെതിരെ മിസൈൽ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നു; അമേരിക്ക മുന്നറിയിപ്പ് നൽകി
ഇസ്രയേലിനെതിരെ മിസൈൽ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ പ്രതിരോധിക്കുവാനുള്ള നടപടികൾ ആരംഭിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ.
തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച്; 25 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
തായ്‌ലൻഡിലെ ബാങ്കോക്കിൽ സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ബസിന് തീപിടിച്ച് 25 പേർ മരിച്ചു. 44 പേരാണ് അപകടസമയത്ത് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 217 ആയി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
നേപ്പാളിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 217 ആയി ഉയർന്നു. കിഴക്കൻ, മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഇസ്രയേൽ ലെബനനിൽ കരയുദ്ധം ആരംഭിച്ചു; ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൈന്യം അതിർത്തി കടന്നു
ഇസ്രയേൽ ലെബനനിൽ കരയുദ്ധം ആരംഭിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൈന്യം അതിർത്തി കടന്നു. ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ എത്തുമെന്ന് പെന്റഗൺ അറിയിച്ചു.
യെമനിലെ ഹൂതികൾക്കെതിരെ ഇസ്രയേൽ വ്യോമാക്രമണം; നാല് പേർ കൊല്ലപ്പെട്ടു
യെമനിലെ ഹൂതികൾക്കെതിരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. നാല് പേർ കൊല്ലപ്പെട്ടു. ഹൂതികൾ ബെൻ ഗുരിയോൻ വിമാനത്താവളം ആക്രമിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ തിരിച്ചടിച്ചത്. ലെബനനിലെ ബെയ്റൂത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 105 പേർ കൊല്ലപ്പെട്ടു.
ഹിസ്ബുല്ലയുടെ ഉന്നത നേതാവ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ അവകാശവാദം
ലെബനനിൽ ഹിസ്ബുല്ലയ്ക്കെതിരെ ഇസ്രയേൽ ആക്രമണം തുടരുന്നു. ഹിസ്ബുല്ലയുടെ സെൻട്രൽ കൗൺസിൽ ഡപ്യൂട്ടി ഹെഡ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒരാഴ്ചക്കിടെ ഹിസ്ബുല്ലയുടെ നിരവധി നേതാക്കളെ ഇസ്രയേൽ ആക്രമണത്തിൽ വധിച്ചിട്ടുണ്ട്.
ഹസൻ നസ്‌റല്ലയുടെ മരണവാർത്ത കേട്ട് ലെബനീസ് മാധ്യമപ്രവർത്തക തത്സമയ പ്രക്ഷേപണത്തിനിടെ പൊട്ടികരഞ്ഞു
ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതായി വാർത്ത. തത്സമയ പ്രക്ഷേപണത്തിനിടെ അൽ-മയദീനിലെ വാർത്ത അവതാരക പൊട്ടികരഞ്ഞു. ആക്രമണത്തിൽ ഒരു മരണവും 50 പേർക്ക് പരുക്കും സ്ഥിരീകരിച്ചു.
സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാന്‍ സ്‌പേസ് എക്‌സ് ദൗത്യം ആരംഭിച്ചു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ദൗത്യം ആരംഭിച്ചു. സ്പേസ് എക്സിന്റെ ക്രൂ 9 വിജയകരമായി വിക്ഷേപിച്ചു. ഫെബ്രുവരിയില്‍ ഇരുവരെയും തിരികെ കൊണ്ടുവരാനാണ് പദ്ധതി.
കെനിയയിലെ വിമാനത്താവള നടത്തിപ്പ്: അദാനി ഗ്രൂപ്പിന് വെല്ലുവിളി ഉയരുന്നു
കെനിയയിലെ പ്രധാന വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നു. ഇത് കോടതിയിലേക്കും സെനറ്റ് ഹിയറിങിലേക്കും എത്തിയിരിക്കുകയാണ്. പ്രതിപക്ഷം കള്ളപ്പണ കേസ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നു.