Tech

ടെക് കമ്പനികളിൽ പിരിച്ചുവിടൽ തുടരുന്നു; ഓഗസ്റ്റിൽ മാത്രം 34,107 പേർക്ക് ജോലി നഷ്ടം
ഓഗസ്റ്റ് മാസത്തിൽ 122 ടെക് കമ്പനികളിലായി 34,107 പേരെ പിരിച്ചുവിട്ടു. ഇൻടെൽ, സിസ്കോ തുടങ്ങിയ കമ്പനികളിലാണ് കൂടുതൽ പേരെ പിരിച്ചുവിട്ടത്. എന്നാൽ എഐ, സൈബർ സെക്യൂരിറ്റി പോലുള്ള മേഖലകളിൽ പുതിയ ജോലി സാധ്യതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഓപ്പോ ഫൈൻഡ് എക്സ് 8 സീരീസ്: ‘ക്വിക് ബട്ടൺ’ ഫീച്ചറുമായി പുതിയ മോഡലുകൾ വരുന്നു
ഓപ്പോ ഫൈൻഡ് എക്സ് 8 സീരീസിന്റെ മൂന്ന് പുതിയ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. 'ക്വിക് ബട്ടൺ' എന്ന പുതിയ ഫീച്ചർ ഇതിൽ പ്രധാനമാണ്. കാമറ, ഗെയിം മോഡുകൾ എന്നിവയിലേക്ക് വേഗത്തിൽ ആക്സസ് നൽകുന്നതാണ് ഈ ബട്ടൺ.

ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.

ടെലിഗ്രാം ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ സർക്കാർ; നിരോധനം ഉണ്ടാകുമോ?
ഇന്ത്യൻ സർക്കാർ ടെലിഗ്രാം ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കൊള്ള, ചൂതാട്ടം തുടങ്ങിയ ഗൗരവമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നു. അന്വേഷണ ഫലം ആപ്പിന്റെ ഭാവിയെ നിർണയിക്കും.

സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ ദൗത്യം വീണ്ടും മാറ്റിവെച്ചു; കാരണം മോശം കാലാവസ്ഥ
സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ ദൗത്യം മോശം കാലാവസ്ഥ കാരണം വീണ്ടും മാറ്റിവെച്ചു. അഞ്ചു ദിവസത്തെ ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരത്തിൽ പേടകം എത്തും. മലയാളി ബന്ധമുള്ള അന്ന മേനോൻ ഉൾപ്പെടെ നാലു പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.

സ്പേസ് എക്സിന്റെ മാറ്റിവെച്ച വിക്ഷേപണദൗത്യം നാളെ; മലയാളി ബന്ധമുള്ള അന്ന മേനോനും പങ്കെടുക്കുന്നു
സ്പേസ് എക്സിന്റെ മാറ്റിവെച്ച വിക്ഷേപണദൗത്യം നാളെ നടക്കുമെന്ന് റിപ്പോർട്ടുകൾ. മലയാളി ബന്ധമുള്ള അന്ന മേനോൻ ഉൾപ്പെടെ നാലംഗ സംഘം പങ്കെടുക്കുന്നു. പൊളാരിസ് ഡോൺ എന്ന പേരിലുള്ള അഞ്ചുദിന ദൗത്യത്തിൽ പ്രൊഫഷണൽ അല്ലാത്ത ബഹിരാകാശയാത്രികരുടെ 'സ്പേസ് വാക്' നടക്കും.

കോഴിക്കോട് സ്വദേശിയുടെ എഐ കമ്പനി എന്‍വീഡിയ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
കോഴിക്കോട് സ്വദേശി അരുണ്‍ പൊരുളിയുടെ സൂപ്പര്‍ എഐ കമ്പനി എന്‍വീഡിയ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനുള്ള മെച്ചപ്പെട്ട ആശയവിനിമയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന എഐ പ്രൊഡക്ട് ആണ് സൂപ്പര്‍ എഐ. ഈ തെരഞ്ഞെടുപ്പിലൂടെ കൂടുതല്‍ സാങ്കേതിക സഹായങ്ങളും വികസന സാധ്യതകളും കമ്പനിക്ക് ലഭിക്കും.