Tech
വിവോ എക്സ് 200 പ്രോ സീരീസ് ഇന്ത്യയിലേക്ക്; പോക്കറ്റിലൊതുങ്ങുന്ന പ്രീമിയം ഫോൺ
വിവോ എക്സ് 200 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. കോസ്മോസ് ബ്ലാക്ക്, നാച്ചുറൽ ഗ്രീൻ, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ ലഭ്യമാകും. 6.31 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 5700 mAh ബാറ്ററി, മികച്ച കാമറ സെറ്റപ്പ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
റെഡ്മി നോട്ട് 14 സിരീസ് ഡിസംബർ 9ന് ഇന്ത്യയിൽ; എഐയും പുതിയ ക്യാമറ ഫീച്ചറുകളുമായി
റെഡ്മി നോട്ട് 14 സിരീസ് ഡിസംബർ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മൂന്ന് മോഡലുകളാണ് സിരീസിൽ ഉള്ളത്. എഐയും പുതിയ ക്യാമറ ഫീച്ചറുകളും ഉൾപ്പെടുന്ന ഫോണുകളാണ് പുറത്തിറങ്ങുന്നത്.
ചൊവ്വയില്‍ ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍ കണ്ടെത്തി; 360 ഡിഗ്രി വീഡിയോ പുറത്തുവിട്ട് നാസ
നാസയുടെ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയിലെ ഗെഡിസ് വാലിസില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍ കണ്ടെത്തി. ഈ കണ്ടെത്തലിന്റെ 360 ഡിഗ്രി വീഡിയോ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലില്‍ പുറത്തുവിട്ടു. ഗെഡിസ് വാലിസ് ചാനലിനോട് യാത്ര പറയുന്നതിന് തൊട്ടുമുമ്പാണ് ക്യൂരിയോസിറ്റി റോവർ സൾഫർ ക്രിസ്റ്റലിന്റെ പനോരമ വീഡിയോ പകര്‍ത്തിയത്.
ശാസ്ത്രജ്ഞർ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹം: ഗ്രഹ രൂപീകരണത്തിന്റെ പുതിയ വെളിച്ചം
ജ്യോതിശാസ്ത്രജ്ഞർ ട്രാൻസിറ്റ് രീതിയിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി. IRAS 04125+2902 b എന്ന് പേരിട്ടിരിക്കുന്ന ഈ ശിശു ഗ്രഹത്തിന് ഏകദേശം മുപ്പത് ലക്ഷം വർഷം മാത്രമേ പഴക്കമുള്ളൂ. ഈ കണ്ടെത്തൽ ഗ്രഹങ്ങളുടെ രൂപീകരണവും പരിണാമവും മനസ്സിലാക്കുന്നതിൽ ഒരു നാഴികക്കല്ലാണ്.
സൂര്യൻ ‘സോളാർ മാക്സിമം’ ഘട്ടത്തിൽ; ഉപഗ്രഹങ്ങൾക്കും ഭൂമിക്കും സ്വാധീനം
സൂര്യൻ 'സോളാർ മാക്സിമം' ഘട്ടത്തിലേക്ക് പ്രവേശിച്ചതായി നാസ സ്ഥിരീകരിച്ചു. ഈ പ്രതിഭാസം ചെറിയ ഉപഗ്രഹങ്ങളെയും ഭൂമിയുടെ കാന്തികമണ്ഡലത്തെയും സ്വാധീനിക്കുന്നു. സൗരപ്രവർത്തനങ്ങൾ തുടരുമ്പോൾ ശാസ്ത്രജ്ഞർ സൂക്ഷ്മ നിരീക്ഷണം നടത്തുന്നു.
വാട്സ്ആപ്പ് ഡാറ്റ ഉപയോഗം കുറയ്ക്കാൻ ലളിതമായ രണ്ട് മാർഗങ്ങൾ
വാട്സ്ആപ്പിൽ ഡാറ്റ വേഗം തീരുന്നത് ഒരു പൊതു പ്രശ്നമാണ്. കോളുകൾക്ക് കുറഞ്ഞ ഡാറ്റ ഉപയോഗിക്കാനും മീഡിയ അപ്ലോഡ് ക്വാളിറ്റി കുറയ്ക്കാനുമുള്ള സെറ്റിങ്സ് മാറ്റങ്ങൾ ഇതിന് പരിഹാരമാകും. ഈ രണ്ട് മാറ്റങ്ങളിലൂടെ വാട്സ്ആപ്പിലെ അമിത ഡാറ്റ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
ഓഹരി വിപണി തട്ടിപ്പ്: ചൈനീസ് സൂത്രധാരൻ അറസ്റ്റിൽ
ഓഹരി വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാൻ പഠിപ്പിക്കാമെന്ന പേരിൽ സൈബർ തട്ടിപ്പ് നടത്തിയ ചൈനീസ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ കെ എ സുരേഷിൽ നിന്ന് 43.5 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. 100 കോടിയിലേറെ രൂപ സംഘം ഇതുവരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
സ്നോബോൾ എർത്ത് സിദ്ധാന്തത്തിന് പുതിയ തെളിവ്; 70 കോടി വർഷം മുൻപ് ഭൂമി ഐസ് ഗോളമായി
കൊളറാഡോ യൂണിവേഴ്സിറ്റി ഗവേഷകർ സ്നോബോൾ എർത്ത് സിദ്ധാന്തത്തിന് ശക്തമായ തെളിവ് കണ്ടെത്തി. 70 കോടി വർഷം മുൻപ് ഭൂമി ഐസ് നിറഞ്ഞ ഗോളമായി മാറിയെന്ന് ഈ സിദ്ധാന്തം പറയുന്നു. റോക്കി മലനിരകളിലെ പാറകളിൽ നിന്നുള്ള തെളിവുകളാണ് ഇതിന് ആധാരം.
ഫോൺ തട്ടിപ്പുകാരെ നേരിടാൻ ‘ഡെയ്സി അമ്മൂമ്മ’; നൂതന സംവിധാനവുമായി ബ്രിട്ടീഷ് കമ്പനി
ഫോൺ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ നൂതന പരിഹാരവുമായി ബ്രിട്ടീഷ് കമ്പനി വിർജിൻ മീഡിയ ഒ2 രംഗത്ത്. എഐ സഹായത്തോടെ പ്രവർത്തിക്കുന്ന 'ഡെയ്സി' എന്ന ചാറ്റ്ബോട്ടാണ് തട്ടിപ്പുകാരെ നേരിടുന്നത്. തട്ടിപ്പുകാരനോട് സുദീർഘമായി സംസാരിച്ച് അവരുടെ സമയം പാഴാക്കുകയും വിവരങ്ങൾ അധികൃതർക്ക് കൈമാറുകയുമാണ് ഡെയ്സിയുടെ പ്രധാന ദൗത്യം.