Sports

ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഭാഗ്യതാര ലോട്ടറിയുടെ ഫലം പൂർണ്ണമായി ലഭ്യമാണ്. ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. കണ്ണൂരിൽ ജിജിൻ എന്ന ഏജന്റ് വിറ്റ BB 423775 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

ഏഷ്യാ കപ്പ് വിവാദം: ഗംഭീറും യുവതാരങ്ങളും പാക് ടീമിന് മറുപടി നൽകിയത് ഇങ്ങനെ
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-പാക് മത്സരത്തിനിടെയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി ഗൗതം ഗംഭീറും യുവതാരങ്ങളും രംഗത്ത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച വാക്കുകളും ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു. "നിങ്ങൾ സംസാരിക്കുന്നു, ഞങ്ങൾ ജയിക്കുന്നു," എന്നാണ് അഭിഷേക് ശർമ്മ എക്സിൽ കുറിച്ചത്.

ഡീമൻ സ്ലേയർ: ഇൻഫിനിറ്റി കാസിൽ ഇന്ത്യയിൽ റെക്കോർഡ് കളക്ഷൻ
ഡീമൻ സ്ലേയർ – ഇൻഫിനിറ്റി കാസിൽ എന്ന ആനിമേഷൻ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ റെക്കോർഡ് കളക്ഷൻ നേടി. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇതിനോടകം 27 കോടി രൂപ കളക്ട് ചെയ്തു. കേരളത്തിൽ 110 തിയേറ്ററുകളിലായി മുന്നൂറോളം സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ 21ന്; ഇന്ന് സഞ്ജുവും സച്ചിനും നേർക്കുനേർ
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ ഓഗസ്റ്റ് 21ന് ആരംഭിക്കും. ടൂർണമെന്റിന് മുന്നോടിയായി ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം നടക്കും. സഞ്ജു സാംസൺ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിൻ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്റ് ഇലവനും തമ്മിലാണ് മത്സരം.

കായിക ഉച്ചകോടി വാർത്തകൾ വാസ്തവവിരുദ്ധം: മന്ത്രി വി. അബ്ദുറഹ്മാൻ
കായിക ഉച്ചകോടിയെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. 2024 ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന ഉച്ചകോടിയിൽ ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. സ്റ്റേഡിയത്തിന് വാടക നൽകിയിട്ടില്ലെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള ക്രിക്കറ്റ് ലീഗ്: ട്രോഫി ടൂറിന് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂർ കൊച്ചിയിൽ ആരംഭിച്ചു. കായിക പ്രേമികളും വിദ്യാർത്ഥികളും ട്രോഫിക്ക് ഉജ്ജ്വല സ്വീകരണം നൽകി. കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമും പ്രചാരണ പരിപാടികളിൽ പങ്കാളികളാണ്.

മൂന്നാം നമ്പറിൽ സായ് സുദർശന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷയേകുന്നു
ഓൾഡ് ട്രാഫോർഡിൽ സായ് സുദർശൻ മൂന്നാം നമ്പറിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് ഇന്ത്യൻ ടീമിന് പുതിയ പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ വർഷം ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ശേഷം മൂന്നാം ...

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്
കേരളത്തിന്റെ ക്രിക്കറ്റ് ആവേശമായ ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ-2 ന്റെ ഗ്രാന്റ് ലോഞ്ച് ജൂലൈ 20-ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കും. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം, ഫാൻ ജേഴ്സിയുടെ പ്രകാശനം, ട്രോഫി പര്യടന വാഹനം ഫ്ലാഗ് ഓഫ് ചെയ്യൽ എന്നിവയും ഉണ്ടായിരിക്കും.

പിങ്ക് ടി20 ചലഞ്ചേഴ്സ്: സാഫയറിനും ആംബറിനും വിജയം
കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ സാഫയറും ആംബറും വിജയിച്ചു. എമറാൾഡിനെ നാല് വിക്കറ്റിനും റൂബിയെ 40 റൺസിനുമാണ് യഥാക്രമം സാഫയറും ആംബറും പരാജയപ്പെടുത്തിയത്. ഗോപികയും സജനയും പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഐപിഎല്ലിൽ ഇന്ന് മുംബൈയും ഗുജറാത്തും ഏറ്റുമുട്ടും
മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടമാണ് ഇന്ന് നടക്കുന്നത്. അഹമ്മദാബാദിലെ തോൽവിക്ക് മുംബൈ ഇന്ത്യൻസ് പകരം വീട്ടാൻ ശ്രമിക്കും.

മുഹമ്മദ് ഷമിക്ക് വധഭീഷണി
മുഹമ്മദ് ഷമിയുടെ സഹോദരന് വധഭീഷണി സന്ദേശം ലഭിച്ചു. ഒരു കോടി രൂപ നൽകിയില്ലെങ്കിൽ ഷമിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അമ്റോഹ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.