National

ഗൂഗിളിന്റെ പുതിയ ചീഫ് ടെക്നോളജിസ്റ്റായി ഇന്ത്യൻ വംശജൻ പ്രഭാകർ രാഘവൻ
ഗൂഗിളിന്റെ പുതിയ ചീഫ് ടെക്നോളജിസ്റ്റായി ഇന്ത്യൻ വംശജനായ പ്രഭാകർ രാഘവനെ നിയമിച്ചു. 2021-ൽ യാഹൂവിൽ നിന്ന് ഗൂഗിളിലെത്തിയ പ്രഭാകർ, സെർച്ച് ആന്റ് ആഡ്സ് മേധാവിയായിരുന്നു. നിക്ക് ഫോക്സ് പുതിയ സെർച്ച് മേധാവിയായി നിയമിതനായി.

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യമെന്ന് ഇൻഡിഗോ
ആകാസയുടെയും ഇൻഡിഗോയുടെയും വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ഒരാഴ്ചയ്ക്കിടെ 70 വിമാനങ്ങൾക്ക് നേരെ ഭീഷണി ഉണ്ടായി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് ഇൻഡിഗോ വ്യക്തമാക്കി.

ദുർമന്ത്രവാദ ആരോപണം: ഒഡിഷയിൽ അൻപത് വയസ്സുകാരനെ അയൽക്കാർ തീകൊളുത്തി
ഒഡിഷയിലെ നുവാപാഡാ ജില്ലയിൽ ദുർമന്ത്രവാദം നടത്തിയെന്ന ആരോപണത്തിൽ അൻപത് വയസ്സുകാരനെ അയൽക്കാർ തീകൊളുത്തി. ഖാം സിംഗ് മാജി എന്നയാൾക്കാണ് ഗുരുതരമായി തീപ്പൊള്ളലേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉത്തർ പ്രദേശിൽ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി പിടിയിൽ
ഉത്തർ പ്രദേശിലെ ബുദൗൻ ജില്ലയിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചശേഷം കൊലപ്പെടുത്തി. പ്രതി ജെയിൻ അലാമിനെ പൊലീസ് പിടികൂടി. കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തി.

അപകടത്തില് മരിച്ച ഒഡിഷ സ്വദേശിയുടെ അവയവങ്ങള് മോഷ്ടിച്ചെന്ന് ആരോപണം; ഡോക്ടര്ക്കെതിരെ പരാതി
ഒഡിഷയിലെ കട്ടക്കില് ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്ക്കെതിരെ ഗുരുതരമായ ആരോപണം ഉയര്ന്നിരിക്കുകയാണ്. മിനി ട്രക്കിടിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ച 44 വയസ്സുകാരനായ ബാബു ദിഗാല് എന്ന ഒഡിഷ സ്വദേശിയുടെ അവയവങ്ങള് ഡോക്ടര് മോഷ്ടിച്ചെന്നാണ് മരിച്ചയാളുടെ വീട്ടുകാര് ഉന്നയിക്കുന്ന പരാതി. സംഭവത്തില് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഉപഗ്രഹ സ്പെക്ട്രം ലേലം വേണ്ട; നേരിട്ട് നൽകുമെന്ന് കേന്ദ്രം
ഉപഗ്രഹ സ്പെക്ട്രം ലേലം ചെയ്യണമെന്ന ആവശ്യം കേന്ദ്രം തള്ളി. ഭരണതലത്തിൽ നേരിട്ട് നൽകുമെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ സേവനം തുടങ്ങാൻ തയ്യാർ.

ഗുജറാത്തിലെ ദുര്മന്ത്രവാദ നിവാരണ നിയമത്തിന് കീഴില് ആദ്യ അറസ്റ്റ്; അമാനുഷിക കഴിവുകള് അവകാശപ്പെട്ട യുവാവ് പിടിയില്
ഗുജറാത്തിലെ ദുര്മന്ത്രവാദ നിവാരണ നിയമത്തിന് കീഴില് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അശ്വിന് മക്വാന എന്ന യുവാവാണ് ശ്മശാനത്തില് പൂജകള് നടത്തി അമാനുഷിക കഴിവുകള് അവകാശപ്പെട്ടത്. സെപ്തംബര് രണ്ടിന് പ്രാബല്യത്തില് വന്ന നിയമം അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും തടയാന് ലക്ഷ്യമിടുന്നു.

എഐ സംവിധാനം ആനകളുടെ ജീവൻ രക്ഷിച്ചു; വൻ അപകടം ഒഴിവായി
എഐ പിന്തുണയുള്ള ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം മൂലം ട്രെയിനും ആനക്കൂട്ടവും തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ഈസ്റ്റ് സെൻട്രൽ റെയിൽവേ ഈ സംവിധാനം വ്യാപകമായി നടപ്പിലാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം 414 ആനകളുടെയും ഈ വർഷം 383 ആനകളുടെയും ജീവൻ രക്ഷിക്കപ്പെട്ടു.

കന്നഡ സംവിധായകൻ ദീപക് അരസ് അന്തരിച്ചു
കന്നഡയിലെ പ്രശസ്ത സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ദീപക് അരസ് അന്തരിച്ചു. കിഡ്നി തകരാറിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. മാനസോളജി, ഷുഗർ ഫാക്ടറി എന്നീ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ സംവിധായകനായിരുന്നു അദ്ദേഹം.

നോയിഡയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ ജീവനക്കാർ അറസ്റ്റിൽ
ഉത്തർപ്രദേശിലെ നോയിഡയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്വകാര്യ സ്കൂൾ ജീവനക്കാരൻ അടക്കം മൂന്ന് പേർ അറസ്റ്റിലായി. സ്കൂളിലെ ശുചീകരണ തൊഴിലാളിയായ നിത്യാനന്ദയും മറ്റ് രണ്ട് സ്കൂൾ ജീവനക്കാരുമാണ് പിടിയിലായത്. സംഭവം മറച്ചുവെക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

വയനാടിന് പുതിയ റഡാർ സംവിധാനം; 2025-ൽ പ്രവർത്തനക്ഷമമാകും – കേന്ദ്രം
2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാർ സംവിധാനം പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കും. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലാണെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു.