National

തകർന്ന ശിവജി പ്രതിമയ്ക്ക് പകരം 60 അടി ഉയരമുള്ള പുതിയ പ്രതിമ നിർമ്മിക്കാൻ മഹാരാഷ്ട്ര സർക്കാർ
മഹാരാഷ്ട്ര സർക്കാർ സിന്ധുദുർഗിൽ തകർന്ന ശിവജി പ്രതിമയ്ക്ക് പകരം 60 അടി ഉയരമുള്ള പുതിയ പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചു. 20 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. പ്രതിമയ്ക്ക് 100 വർഷത്തെ ഗ്യാരന്റിയും 10 വർഷത്തെ അറ്റകുറ്റപ്പണികളും ഉറപ്പാക്കണമെന്ന് ടെൻഡർ രേഖയിൽ വ്യക്തമാക്കുന്നു.

ഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾക്ക് വൻ വിൽപ്പന; ആഫ്രിക്കയിൽ നിന്നും മധ്യപൂർവേഷ്യയിൽ നിന്നും ഓർഡറുകൾ
ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കുന്ന എകെ 203 തോക്കുകൾക്ക് വൻ ആവശ്യകത. ആഫ്രിക്കയിൽ നിന്നും മധ്യപൂർവേഷ്യയിൽ നിന്നുമാണ് കൂടുതൽ ഓർഡറുകൾ. ഇതുവരെ 35,000 തോക്കുകൾ ഇന്ത്യൻ സൈന്യം വാങ്ങി.

പ്രയാഗ്രാജിലെ ക്ഷേത്രങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പഴങ്ങളും പൂക്കളും നൽകാൻ നിർദേശം
പ്രയാഗ്രാജിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വഴിപാടായി മധുരപലഹാരങ്ങൾക്ക് പകരം പഴങ്ങളും പൂക്കളും നൽകാൻ നിർദേശം. ശ്രീ മൻകാമേശ്വർ മഹാദേവ ക്ഷേത്രം, അലോപ് ശങ്കരി ദേവി ക്ഷേത്രം, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് പുതിയ നിയന്ത്രണങ്ങൾ. തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെയാണ് തീരുമാനം.

പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു
കേന്ദ്ര മരുന്ന് ഗുണനിലവാര നിയന്ത്രിതാവായ CDSCO നടത്തിയ പരിശോധനയിൽ 53 മരുന്നുകൾ പരാജയപ്പെട്ടു. പാരസെറ്റമോൾ, ഗ്യാസ്ട്രബിളിനുള്ള പാൻ D, കാൽസ്യം, വിറ്റമിൻ ഡി സപ്ലിമെന്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിർമാതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബെംഗളൂരു കൊലപാതകം: മുഖ്യപ്രതി മുക്തി രഞ്ജൻ ആത്മഹത്യ ചെയ്തു
ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ കേസിലെ മുഖ്യപ്രതി മുക്തി രഞ്ജൻ ആത്മഹത്യ ചെയ്തു. ഒഡിഷയിലെ ഭദ്രക് ജില്ലയിൽ വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മഹാലക്ഷ്മി എന്ന യുവതിയുടെ മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതിയായിരുന്നു മുക്തി രഞ്ജൻ.

പുതിയ ഫോൺ വാങ്ങിയതിന് ‘സമോസ പാർട്ടി’ നൽകാത്തതിന് 16 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി
ദില്ലിയിലെ ഷക്കർപ്പൂരിൽ 16 വയസുകാരനായ സച്ചിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. പുതിയ ഫോൺ വാങ്ങിയതിന്റെ 'സമോസ പാർട്ടി' നൽകാത്തതാണ് കാരണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.

ട്രെയിൻ അട്ടിമറി ശ്രമം: മധ്യപ്രദേശിലും ഗുജറാത്തിലും റെയിൽവേ ജീവനക്കാർ അറസ്റ്റിൽ
മധ്യപ്രദേശിലും ഗുജറാത്തിലും ട്രെയിൻ അട്ടിമറി ശ്രമങ്ങളിൽ റെയിൽവേ ജീവനക്കാർ അറസ്റ്റിലായി. രണ്ടു സംസ്ഥാനങ്ങളിലും നാലു പേരാണ് പിടിയിലായത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രാജ്യത്ത് പത്തോളം ട്രെയിൻ അട്ടിമറി ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ട്വന്റി ഫോർ ന്യൂസിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം; യുഎൻ സംഭവങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി
ട്വന്റി ഫോർ ന്യൂസിന് ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇതോടെ യുഎൻ ആസ്ഥാനത്തു നിന്നുള്ള എല്ലാ പ്രധാന സംഭവങ്ങളും തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി ലഭിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനറൽ അസംബ്ലി അഭിസംബോധനയോടെ ചാനൽ യുഎൻ റിപ്പോർട്ടിംഗ് ആരംഭിച്ചു.

തെലങ്കാനയില് കഞ്ചാവ് കലര്ത്തിയ ചോക്ലേറ്റ് പിടികൂടി; 15 കമ്പനികള്ക്കെതിരെ നടപടി
തെലങ്കാന ആന്റി നര്ക്കോട്ടിക്സ് ബ്യൂറോ 15 ചോക്ലേറ്റ് നിര്മാണ കമ്പനികളില് നിന്ന് കഞ്ചാവ് കലര്ത്തിയ ചോക്ലേറ്റ് പിടികൂടി. 1.05 ലക്ഷം രൂപ വിലമതിക്കുന്ന 12.68 കിലോ കഞ്ചാവും 80 ഗ്രാം ഉണങ്ങിയ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കമ്പനികള്ക്കെതിരെ നോട്ടീസ് അയക്കുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

തമിഴ്നാട്ടിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി
തമിഴ്നാട്ടിലെ തേനിക്ക് സമീപം ഒരു മലയാളി നഴ്സിങ് വിദ്യാര്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാലംഗ സംഘം പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആപ്പിൾ ഉപകരണങ്ങൾ അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദേശം
ഐഫോൺ, ഐപാഡ്, മാക് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ അടിയന്തരമായി സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. വിവരചോർച്ചയ്ക്കും സുരക്ഷാ ലംഘനത്തിനും സാധ്യതയുള്ള പ്രശ്നങ്ങൾ കണ്ടെത്തിയതിനാലാണ് ഈ നിർദേശം. ഐഒഎസ് 17.7, ഐപാഡ് ഒഎസ് 17.7 എന്നിവ ഇൻസ്റ്റാൾ ചെയ്യാനാണ് നിർദേശം.

മലപ്പുറത്ത് എംപോക്സിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
മലപ്പുറത്ത് എംപോക്സിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഞ്ചേരി മെഡിക്കല് കോളജില് ചികിത്സയിലുള്ള 38 കാരനിലാണ് എംപോക്സ് ക്ലേഡ് വണ് ബി കണ്ടെത്തിയത്. പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.