National
തമിഴ്നാട്ടിൽ മലയാളി അധ്യാപികയെ അർധരാത്രി ബസിൽ നിന്ന് ഇറക്കിവിട്ടു; യുവതി പരാതി നൽകി
തമിഴ്നാട്ടിൽ മലയാളി അധ്യാപികയായ സ്വാതിഷയെ അർധരാത്രി ബസിൽ നിന്നും ഇറക്കിവിട്ടു. സുരക്ഷിതമല്ലെന്ന് പറഞ്ഞിട്ടും ബസ് ജീവനക്കാർ കേൾക്കാൻ കൂട്ടാക്കിയില്ല. സംഭവത്തിൽ യുവതി തമിഴ്നാട് എസ് ഇ ടി സിയ്ക്ക് പരാതി നൽകി.
ഇന്ത്യ-ചൈന അതിർത്തിയിൽ പെട്രോളിംഗ് പുനരാരംഭിക്കുന്നു; സൈനിക പിന്മാറ്റം പൂർത്തിയായി
ഇന്ത്യ-ചൈന അതിർത്തിയിലെ ഡെപ്സാങിലും ഡെംചോകിലും സൈനിക പിന്മാറ്റം പൂർത്തിയായി. ഇന്ന് മുതൽ ഈ മേഖലകളിൽ പെട്രോളിംഗ് നടപടികൾ ആരംഭിക്കും. സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും പരസ്പരം കൈമാറുമെന്നും കരസേന അറിയിച്ചു.
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; വാഹനങ്ങൾ പ്രധാന കാരണം
ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷമായി തുടരുന്നു. വാഹനങ്ങളിൽ നിന്നുള്ള പുകയാണ് മലിനീകരണത്തിന്റെ 95% കാരണമെന്ന് റിപ്പോർട്ട്. പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിയ ബിജെപി നേതാവ് ആശുപത്രിയിൽ.
ദീപങ്ങളുടെ ഉത്സവം: ഇന്ത്യയിലുടനീളം ദീപാവലി ആഘോഷം
ഇന്ന് ഇന്ത്യയിലുടനീളം ദീപാവലി ആഘോഷിക്കുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയമാണ് ദീപാവലി പ്രതിനിധീകരിക്കുന്നത്. കുടുംബങ്ങൾ ഒത്തുചേരുന്നതിനും പരസ്പരം മധുരം പങ്കിടുന്നതിനുമുള്ള അവസരമാണിത്.
തെലങ്കാനയിൽ മയോണൈസ് നിരോധിച്ചു; ഒരു വർഷത്തേക്ക് നിരോധനം
തെലങ്കാനയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം മയോണൈസ് നിരോധിച്ചു. ഒരു വർഷത്തേക്കാണ് നിരോധനം. ഭക്ഷ്യവിഷബാധയെ തുടർന്നാണ് നടപടി.
മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചത്ത നിലയിൽ; കാരണം അജ്ഞാതം
മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കീടനാശിനി പ്രയോഗിച്ച വിളകൾ ഭക്ഷിച്ചതാകാം കാരണമെന്ന് സംശയം.
യുപിയില്‍ 40 വര്‍ഷത്തെ സ്ഥലതര്‍ക്കം; 17കാരന്റെ തല വെട്ടിയെടുത്തു
യുപിയിലെ ജോണ്‍പൂരില്‍ നാലു പതിറ്റാണ്ടു നീണ്ട സ്ഥലതര്‍ക്കത്തിന്റെ പേരില്‍ 17 വയസ്സുകാരന്റെ തല വെട്ടിയെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. പ്രധാന പ്രതി ഒളിവിലാണ്. സംഭവസ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചു.
ഹൈദരാബാദിൽ പഴകിയ മോമോ കഴിച്ച് 33കാരി മരിച്ചു; 15 പേർ ആശുപത്രിയിൽ
ഹൈദരാബാദിലെ ഖൈരതാബാദിൽ വഴിയോരക്കടയിൽ നിന്ന് പഴകിയ മോമോ കഴിച്ച് 33 വയസ്സുള്ള രേഷ്മ ബീഗ മരിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെ വൃത്തിഹീനമായി മോമോ പാകം ചെയ്ത രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു വയസ്സുകാരൻ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവായി; നാലു പേർക്ക് പുതുജീവൻ
കെനിയൻ സ്വദേശിയായ രണ്ടു വയസ്സുകാരൻ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവായി. കുട്ടിയുടെ അവയവങ്ങൾ നാലു പേർക്ക് പുതുജീവൻ നൽകി. ചണ്ഡിഗഡിലെ ആശുപത്രിയിൽ വിജയകരമായി അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തി.
ദില്ലിയിൽ ഫ്രഞ്ച് അംബാസഡറുടെ ഫോൺ മോഷണം: നാല് പേർ അറസ്റ്റിൽ
ദില്ലിയിലെ ചാന്ദ്നി ചൗക് മാർക്കറ്റിൽ വെച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാതോയുടെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ഫോൺ പ്രതികളിൽ നിന്ന് കണ്ടെടുത്തു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഉന്നതതല സമിതി; കേന്ദ്രം നടപടി കർശനമാക്കുന്നു
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേൽനോട്ടത്തിലുള്ള സമിതി സൈബർ വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കും. ഈ വർഷം 6000 പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
ന്യൂയോർക്കിലെ സ്കൂളുകൾക്ക് ദീപാവലി അവധി; ചരിത്രപരമായ തീരുമാനം
ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് ദീപാവലിയോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു തീരുമാനം. നവംബർ 1 ആയിരിക്കും അവധി ദിനമെന്ന് അധികൃതർ അറിയിച്ചു.